ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/അഭിനവിൻ്റെ അറിവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അഭിനവിൻ്റെ അറിവുകൾ

ഒരിടത്ത് ഒരിടത്ത് ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിൽ താമസിച്ചിരുന്ന ഒരു കുട്ടിയായിരുന്നു അഭിനവ്. അവൻ മിടുക്കനായ ഒരു കുട്ടി ആയിരുന്നു. അവന് കലയിൽ നല്ല കഴിവുണ്ടായിരുന്നു. ദിവസവും വീടുകളിൽ പാൽ എത്തിച്ചു കൊടുക്കുന്ന ജോലി അവനുണ്ടായിരുന്നു. ഒരിക്കൽ ഒരു വീട്ടിൽ പാൽ കൊടുക്കാനായി അവൻ പോയത് ഒരു വയലിൻ്റെ സമീപം കൂടിയാണ്. ആ വയൽ നിറയെ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് അവൻ കണ്ടു.മാലിന്യങ്ങളുടെ ഗന്ധം കൊണ്ട് അവന് അവിടെ നിൽക്കാൻ കഴിഞ്ഞില്ല. ഈ മാലിന്യങ്ങൾ ആരാണ് ഇവിടെ വലിച്ചെറിഞ്ഞത്? മനുഷ്യൻ്റെ ബുദ്ധിശൂന്യമായ പ്രവർത്തികൾ, മനുഷ്യർ ഈ സുന്ദരമായ പ്രകൃതിയെ നശിപ്പിക്കുവാണല്ലോ " അയ്യോ! സമയം ഒരു പാട് വൈകി പാൽ വേഗം കൊടുത്തിട്ട് വേഗം മടങ്ങണം അല്ലേൽ അമ്മയെന്നെ തിരക്കും ഇങ്ങനെ ചിന്തിച്ച് അവൻ പാൽ കൊടുത്ത് വേഗം വീട്ടിൽ തിരിച്ചെത്തി. അവൻ അവിടെ കണ്ട കാഴ്ചകൾ എല്ലാം അമ്മയോട് പറഞ്ഞു. അമ്മ അവനോട് പറഞ്ഞു "എന്തു ചെയ്യാനാ മോനേ മനുഷ്യർ ഈ പ്രകൃതിയെ നശിപ്പിക്കുകയാണ് പ്രകൃതിയുടെ ശോഭ നഷ്ടപ്പെട്ടുകൊണ്ടിരിക്കുവാണ്. മാലിന്യം വലിച്ചെറിഞ്ഞ് മാത്രമല്ല മരങ്ങൾ വെട്ടിനശിപ്പിച്ചും പാടo നികത്തിയും കൂറ്റൻ മണിമാളികകളും വ്യവസായശാലകളും നിർമ്മിക്കുകയാണ്. മരങ്ങൾ കൊണ്ട് കുറേ ഉപയോഗങ്ങൾ ഉണ്ട് അവമോന് അറിയാമോ?" അറിയാം അറിയാം അവൻ പറഞ്ഞു. അങ്ങനെ ഒരു മാസം കടന്നു പോയി. സ്കൂൾ തുറന്നു."ജൂൺ 5 ലോക പരിസ്ഥിതി ദിനം" അന്നത്തെ സ്കൂൾ അസംബ്ലിയിൽ പ്രസംഗിക്കാൻ അവന് അവസരം ലഭിച്ചു. പരിസര ശുചിത്വത്തെ കുറിച്ചും പ്രകൃതിസംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ചും അവൻപ്രസംഗിച്ചു. എല്ലാവർക്കും അവൻ്റെ പ്രസംഗം ഇഷ്ടപ്പെട്ടു. അധ്യാപകർ അവനെ അഭിനന്ദിച്ചു .പിന്നീട് എല്ലാ കുട്ടികൾക്കും വീടുകളിൽ നടാനായി ചെടി വിതരണം നടന്നു. അവനല്ല കിട്ടി ഒരു റംമ്പുട്ടാൻ തൈ. അവൻ അന്ന് വളരെ സന്തോഷത്തോടെയാണ് വീട്ടിലെത്തിയത്.സ്കൂളിൽ നടന്ന കാര്യങ്ങൾ അവൻ അമ്മയോട് പറഞ്ഞു. അമ്മക്ക് ഒരു പാട് സന്തോഷമായി. അമ്മ അവനെ കെട്ടിപ്പിടിച്ച് ഉമ്മ നൽകി. പിന്നീട് അവനും അമ്മയും കുടി അവനു കിട്ടിയ തൈ തോട്ടത്തിൽ നട്ടു.

മാളവിക ശ്രീകുമാർ
5 A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര,ആലപ്പുഴ,ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ