ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/പരിസ്ഥിതി പ്രകൃതിയുടെ വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി പ്രകൃതിയുടെ വരദാനം
മനുഷ്യനും ജീവജാലങ്ങളും അധിവസിക്കുന്ന ചുറ്റുപാടിനെ പ്രകൃതി എന്ന് നമുക്ക് വിശേഷിപ്പിക്കാം. പരിസ്ഥിതിയെ അമ്മയായും ദേവിയായും കണ്ടു ആരാധിച്ചിരുന്ന ഒരു ആധുനിക സമൂഹം നമ്മുടെ ഇടയിൽ നിലനിന്നിരുന്നു.എന്നാൽ ഇന്ന് പരിസ്ഥിതി സംരക്ഷണമെന്നത് പരിസ്ഥിതി ദിനത്തിൽ മാത്രമായി ഒതുങ്ങുന്നു. ജൂൺ 5 ലോകമാകെ പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുക അല്ലെങ്കിൽ അതിനെ നിലനിർത്തുക എന്നതാണല്ലോ ഓരോ പരിസ്ഥിതി ദിനവും നമുക്ക് നൽകുന്ന സന്ദേശം. കേവലം ഒരു പരിസ്ഥിതി ദിനത്തിൽ മാത്രം ഒരുക്കപ്പെടേണ്ടതല്ല നമ്മുടെ പ്രകൃതി.

പ്രകൃതിയെ ദേവിയായി കണ്ടിരുന്ന സമൂഹം ഇന്ന് സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പ്രകൃതിയെ ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുന്നു.പ്രകൃതി വിഭവങ്ങളായ ജലം വായു മണ്ണ് ഇത് എല്ലാം ഇന്ന് ദുരുപയോഗം ചെയ്യുന്നു. മനുഷ്യർ സാധനങ്ങൾ വാങ്ങി ഉപയോഗിക്കുക , പ്രകൃതിയിലേക്ക് വലിച്ചെറിയുക എന്ന ഒരു ഉപഭോഗ സംസ്കാരത്തിന് ആധുനിക തലമുറ അടിമപ്പെട്ടിരിക്കുന്നു. ഫലമോ മാലിന്യങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലാം പ്രകൃതിയിലേക്ക് നിക്ഷേപിക്കുന്നു. മണ്ണിലേക്ക് വലിച്ചെറിയുന്നത് ഇത്തരം മാലിന്യങ്ങൾ നിർവീര്യമാക്കാതെ പ്രകൃതിയിൽ തന്നെ നിലകൊള്ളുന്നു. കർഷകൻറെ മിത്രം എന്ന് വിശേഷിപ്പിക്കുന്ന മണ്ണിര പോലും ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. ഇതിനു പിന്നിലുള്ള പ്രധാന കാരണം മനുഷ്യൻ മണ്ണിനു മേൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും രാസവളങ്ങളും ആണെന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കണം. മനുഷ്യൻറെ വികസനം എന്ന ലക്ഷ്യത്തോടെയുള്ള മണൽഖനനം മനുഷ്യനു തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. വികസനത്തിന് പുറകെ പായുന്ന മനുഷ്യന് ഭാവിയിൽ തന്നെ വരാനിരിക്കുന്ന പ്രശ്നങ്ങനെക്കുറിച്ച് ചിന്തിക്കുന്നില്ല. അതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് പ്രളയം, ഉരുൾപൊട്ടൽ ഇവയെല്ലാം . പ്രകൃതി എന്ന് പറയുന്നത് ആരുടെയും പൊതുസ്വത്ത് അല്ല ദൈവം എല്ലാവർക്കുമായി പകർന്നു നൽകിയ ഒരു വരദാനമാണ്.അതിനെ ഉപയോഗിക്കാം പക്ഷെ ഒരിക്കലും ദുരുപയോഗം ചെയ്യാൻ പാടില്ല. അടിസ്ഥാന ആവശ്യങ്ങൾ എന്ന സ്ഥിതിയിൽ നിന്നും ആർഭാടങ്ങൾ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. പരിസ്ഥിതിപ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണമായത് ഇതുകൊണ്ടാണ്. മനുഷ്യർ ഇത്തരം ചിന്താഗതികൾ വെടിഞ്ഞ് തുറസ്സായ സ്ഥലങ്ങളിൽ മരങ്ങൾ നട്ടു പിടിപ്പിക്കുക.അത് മാനവരാശിയുടെ നിലനിൽപ്പിന് സഹായകരമാകും. മരങ്ങൾ നട്ടുപിടിപ്പിക്കുക വഴി പരിസ്ഥിതി സൗഹൃദമായ ഒരു സന്ദേശം ലോകത്തിന് പകരാം.

അക്ഷയ് കെ.ആർ
5 B ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം