ഉള്ളടക്കത്തിലേക്ക് പോവുക

വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ-2025-26

106 ൻ്റെ തിളക്കത്തിൽ വി പി എസ്

വി പിസ് മലങ്കര ഹയർ സെക്കൻ്ററി സ്കൂൾ 106 വർഷം പിന്നിടുന്നു 2026 ജനുവരി 7 ന് വാർഷികാഘോഷപരിപാടികൾ നടന്നു ജയകുമാർ ഐ എ എസ് സിനി ആർട്ടിസ്റ്റ് ശരത് ദാസ് എന്നിവർ അതിഥികളായിരുന്നു മാനേജർ തോമസ് മാർ യൗസേബിയസ് തിരുമേനി ആഘോഷം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പരിപാടികൾക്ക് വളരെ പുതുമയുണ്ടായിരുന്നു.

വി പി എസിന്റെ മികവുകൾ മറ്റു സ്കൂളുകളിലേയ്ക്ക്

ലിറ്റിൽ കൈറ്റ്സ് ക്ലബിലെ കുട്ടികൾ അവർ നേടിയ അറിവുകൾ മറ്റു സ്കൂളിലേയ്ക്കെത്തുക എന്ന ആശയം ബോധ്യപ്പെടുത്തിക്കൊണ്ട് വെങ്ങാനൂർ മദർ തെരേസ പബ്ലിക് സ്കൂളിലെ കുട്ടികൾക്ക് തങ്ങളുടെ മികവുകൾ എത്തിച്ചു ലളിതമായ ഭാഷയിൽ തങ്ങൾ നേടിയ അറിവുകൾ ഗെയിമുകളിലൂടെ യും പോസ്റ്റർ ആനിമേഷൻ എന്നിങ്ങനെ കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചു.



അഭിമാനപൂർവ്വം കലോത്സവം 2025

കലോത്സവം 2025 വളരെ ഭംഗിയായി ആഘോഷിച്ചു. 5 വേദികളിലായി നടന്ന പരിപാടികൾ സ്കൂൾ കലോത്സവം എങ്ങനെ എന്നതിൻ്റെ മാതൃകയായിരുന്നു. കുട്ടികളിലെ സർഗ്ഗാത്മകത വിളിച്ചോതിയ പരിപാടികൾ സ്റ്റേറ്റ് കലോത്സവത്തിൽ മത്സരിച്ച് അംഗീകാരങ്ങൾ നേടുന്നതിന് സാധിച്ചു.

ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാതല ക്യാമ്പ് വി പി എസിൽ

ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാതല ക്യാമ്പ് ഡിസംബർ 29,30 തിയതികളിൽ നടന്നു. പ്രോഗ്രാമിങ് ആനിമേഷൻ മികച്ച ഗൗരവപരമായ പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ച് നടന്ന ക്യാമ്പ് രമാദേവി ടീച്ചർ അരുൺ സാർ എന്നിവർ നയിച്ചു

ഇ- ഇലക്ഷൻ സ്കൂളിൽ

സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്ത്വത്തിൽ ഇ ഇലക്ഷനായി നടന്നു. 24-27 ബാച്ചിൻ്റെ നേതൃത്വത്തിൽ 9-ാം ക്ലാസ്സിനും 10 ന് 23-26 ബാച്ചും നടത്തി ചിട്ടയാർന്ന ഒരു ക്രമീകരണമാണ് ഓരോ ക്ലാസ്സ് മുറിയിലും നടന്നത്. എസ് പി സി, എൻ സി സി എന്നിങ്ങനെ ക്ലബ്ബുകളുടെയും പരിപൂർണ്ണമായ സഹായം ഇലക്ഷനുണ്ടായിരുന്നു ഇ ഇലക്ഷൻ അധ്യാപകർക്ക് ഒരു കൈസഹായമായിരുന്നു. സമ്മതി എന്ന സോഫ്റ്റ്‌വെയറാണിലക്ഷനുപയോഗിച്ചത്.

വിപിഎസിലെ എസ് പി സി മികവ്

ഈ കഴിഞ്ഞ അധ്യായന വർഷവും എസ് പി സി തിരുവനന്തപുരം സിറ്റിയിൽ ഏറ്റവും കൂടുതൽ എസ്പിസി കേഡറ്റുകൾക്ക് എ പ്ലസ് ലഭിച്ച എയ്ഡഡ് മേഖലയിലെ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലെ കേഡറ്റുകൾ വിജയൻ ഐപിഎസ് സാർ അവർകളിൽ നിന്ന് മൊമെന്റോ ഏറ്റുവാങ്ങി.


ആദർശങ്ങൾ പ്രായോഗികമാക്കാൻ ഗാന്ധിജയന്തി ആഘോഷം

ഗാന്ധിജയന്തി ദിനാചരണവും വാരാചരണവും 2025 ഒക്ടോബർ 2 മുതൽ 8 വരെയുള്ള തീയതികളിൽ സ്കൂളിൽ നടന്നു ഓരോ ദിവസവും പ്രത്യേക പരിപാടികൾ നടത്തി. സ്കൂൾ അസംബ്ലിയിൽ ഗാന്ധിന ആദർശങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തി കൊടുത്തു. ഗാന്ധി സ്കിറ്റ് അവതരിപ്പിച്ചു ദേശഭക്തിഗാനം ആലപിച്ചു. ഗാന്ധി ക്വിസ് നടത്തി. പോസ്റ്റർ രചന മത്സരം ഗാന്ധി കവിത മത്സരം ഉപന്യാസം മത്സരം അങ്ങനെ ധാരാളം പരിപാടികൾ രണ്ടു മുതൽ 8 വരെയുള്ള തീയതികളിൽ നടന്നു

കുട്ടികളിൽ നിന്ന് അറിവു നേടാം

കുട്ടികളിൽ നിന്ന് അറിവു നേടാം എന്ന ആശയം പ്രാവർത്തിതമാക്കാൻ ലിയിൽ കൈറ്റ്സ് 23 - 26 ബാച്ചിലെ കുട്ടികൾ രംഗത്തിറങ്ങി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പഠന പിന്തുണ നൽകുന്ന ധാരാളം രേഖകൾ ശേഖരിച്ചിരിക്കുന്ന സമഗ്ര പോർട്ടൽ കുട്ടികളോടൊപ്പം തന്നെ അമ്മമാർക്കും അറിയേണ്ടതുണ്ട്. സമഗ്ര പോർട്ടൽ പരിശീലനം അമ്മമാർക്ക് നൽകുവാൻ 23 26 ബാച്ചിലെ സുകളാണ് മുന്നിട്ടിറങ്ങിയത് ഹൈസ്കൂൾ കുട്ടികളുടെ അമ്മമാർക്ക് നൽകിയ ക്ലാസ്സിൽ ഹെഡ്മിസ്ട്രസ് ജെസ്സി മോൾ വർക്കി ഉദ്ഘാടനം ചെയ്തു എസ് ഐ ടി സി ടീച്ചർ സ്വാഗതം പറഞ്ഞു കൈറ്റ് മെന്റർമാരായ ശ്രീദേവി ടീച്ചർ രാധിക ടീച്ചർ എന്നിവർ ക്ലാസിന് നേതൃത്വം വഹിച്ചു ക്ഷകർത്താക്കൾക്ക് സംശയനിവാരണത്തിന് കുട്ടികൾ മുന്നിട്ടിറങ്ങി നല്ല രീതിയിലുള്ള ഒരു ക്ലാസ്സ് നടത്തുകയുണ്ടായി.

സ്വാതന്ത്ര്യദിനം ആഘോഷിക്കാം

79 ആമത്തെസ്വാതന്ത്ര്യദിനം സ്കൂളിൽ ആഘോഷിച്ചത് വിഭിന്ന പരിപാടികളോടെയായിരുന്നു. പ്രിൻസിപ്പൽ ജയ്സൺ സാർ പതാക ഉയർത്തി ഹെഡ്മിസ്ട്രസ് ജെസ്സി മോൾ വർക്കി സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകി കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി എസ് പി സി എൻ സി സി സ്കൗട്ട് എൻ എസ് എസ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകൾ അണിനിരന്നു.


ഹിരോഷിമ നാഗസാക്കി അനുസ്മരണ ദിനം

ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൻറെ ഭാഗമായി പ്രത്യേക അസംബ്ലി കൂടി. യുദ്ധവിരുദ്ധ സന്ദേശം ജെസിമോൾ വർക്കി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു കുട്ടികളെ ഏറ്റുചൊല്ലി യുദ്ധവിരുദ്ധ ഗാനം അതോടൊപ്പം യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവ കുട്ടികൾ പറഞ്ഞു പോസ്റ്റർ നിർമ്മാണ മത്സരം നടത്തി ക്ലാസ് മുറികളിൽ ബോധവൽക്കരണ ക്ലാസ് അധ്യാപകർ ചെയ്തു

ഫ്രീ സോഫ്റ്റ്‌വെയർ ദിനാചരണം വളരെ ഭംഗിയായി

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം - സെപ്റ്റംബർ 20, 2025 മികച്ച രീതിയിൽ സ്കൂളിൽ ആഘോഷിച്ചു. സെപ്റ്റംബർ 22ന് സ്കൂൾ അസംബ്ലിയിൽ 7 B യിലെ ആരുഷ് സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ ചൊല്ലി. കുട്ടികൾ അത് ഏറ്റു പറഞ്ഞു. ഈ ദിനാചരണത്തെ പൂർവാധികം ഭംഗിയാക്കണം എന്നുള്ള ആഗ്രഹത്തോടുകൂടി തന്നെ ലിറ്റിൽകൈറ്റ്സുകളും പ്രതിജ്ഞയെടുത്തു. 25 - 28 ബാച്ചിലെ അനാമികയാണ് പ്രതിജ്ഞ വായിച്ചത്. സെപ്റ്റംബർ 25 ന്, സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ മഹത്വം ആവിഷ്കരിക്കുന്ന ഡിജിറ്റൽ പോസ്റ്റർ രചന മത്സരമായി കമ്പ്യൂട്ടർ ലാബിൽ നടന്നു. അതിന് ഒന്നാം സമ്മാനാർഹയായത് 9 Aയിലെ അഭിരാമി യായിരുന്നു. സെപ്റ്റംബർ 29ന് റോബോട്ടിക് ഫെസ്റ്റ് നടത്തി.


ലഹരി വിരുദ്ധ ദിനാചരണം

2025 ജൂൺ 26 അന്താരാഷ് വിരുദ്ധ ദിനത്തിന് പ്രത്യേക അസംബ്ലിയിൽ ബോധവൽക്കരണ ക്ലാസ് പ്രിൻസിപ്പലും നൽകി എസ്പിസി കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി ഉണ്ടായിരുന്നു. കുട്ടികളുടെ വിവിധ പരിപാടികൾ ക്ലാസ് മുറികളിൽ അരങ്ങേറി ഉപന്യാസ രചന പോസ്റ്റർ രചന രഹരിക്കെതിരെയുള്ള ഗാനാലാപനം സ്കിറ്റ് അവതരണം കുട്ടികൾ എല്ലാ പരിപാടികളിലും പങ്കുകൊണ്ടു

സുംഭ ചെയ്യാം

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിന് അധ്യാപകർ സുംഭ കുട്ടികൾക്ക് പഠിപ്പിച്ചു അവർ ഉത്സാഹത്തോടെ അസംബ്ലി ഇല്ലാതെ ചെയ്യുവാൻ താല്പര്യ കാണിച്ചു ആനന്ദൻ നായകമായ ഒരു അന്തരീക്ഷമായിരുന്നു ദിവസം അസംബ്ലിയിൽ ഉണ്ടായത്. എല്ലാ അധ്യാപകരും സുംഭയിൽ പങ്കുകൊണ്ടു കുട്ടികൾ ആവേശോജ്ജ്വലരായി ചുവടുകൾ വച്ചു

വായനയ്ക്ക് ബഹുവിധ വർണ്ണങ്ങൾ

2025 ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ പി എൻ പണിക്കർ അനുസ്മരണം വായനയുടെ പ്രാധാന്യം ബോധ്യമാക്കുന്ന അഡ്മിനിസ്ട്രസ്സിന്റെയും പ്രിൻസിപ്പയും പ്രസംഗം മഹത് വചനങ്ങൾ വായിക്കൽ അക്ഷരവൃക്ഷം നടൽ എന്നിങ്ങനെ പരിപാടികൾ നടന്നു അതോടൊപ്പം വായനാമാസാചരണമായി ആഘോഷിക്കുന്ന തരത്തിൽ ഓരോ ദിവസവും പരിപാടികൾ നടന്നു ക്ലാസ് മുറികളിൽ വായനാ മത്സരം വായനാക്കുറിപ്പ് തയ്യാറാക്കൽ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ കവിതാലാപന മത്സരം വായനാ ക്വിസ് എന്നിങ്ങനെ 2025 വായനയുടെ മഹത്വം കുറേക്കൂടി ബോധ്യപ്പെടുത്തുന്ന വർഷമായിരുന്നു


പരിസ്ഥിതി സംരക്ഷണം നമ്മുടെ ലക്ഷ്യം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂൾ അസംബ്ലിയിൽ നടന്നു പ്രകൃതി സംരക്ഷണം എന്ന ആശയം ലക്ഷ്യമാക്കികൊണ്ട് വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ തൂക്കി പരിസ്ഥിതി ഗാനം ആലപിച്ചു വൃക്ഷത്തൈകൾ നട്ടു എസ്പിസിയുടെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങൾ നടന്നു ക്വിസ് മത്സരം പോസ്റ്റർ രചന മത്സരം എന്നിവ നടത്തി പരിസ്ഥിസന്ദേശം ജെസിമോൾ വർക്കിംഗ് അസംബ്ലിയിൽ അവതരിപ്പിച്ചു

പ്രവേശനോത്സവം 2025 തിളക്കത്തോടെ

വലത്ത്

സമഗ്രഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യം സാർത്ഥകമാക്കുക എന്ന ആശയം പ്രാവർത്തികമാക്കുക യാണ് 2025-26 അധ്യയന വർഷം. പ്രവേശനോത്സവവും അതിനനുസരിച്ച് ചിട്ടപ്പെടുത്തിയതായിരുന്നു. എം എൽ എ അഡ്വക്കേറ്റ് വിൻസൻ്റ് ഉദ്ഘാടനം നിർവ്വഹിച്ചു പ്രിൻസിപ്പൽ ജയ്സൺ സാർ, സ്വാഗത പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ആശംസയും ഹെഡ്മിസ്ട്രസ് ജെസിമോൾ വർക്കി കൃതജ്ഞതയും അർപ്പിച്ചു. കുട്ടികളുടെ കലാപരിപാടികൾ സദസ്സിന് കുളിർമ നൽകി. സാറിൻറെ രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് അതീവ ഹൃദ്യമായിരുന്നു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിളമ്പി.