ഉള്ളടക്കത്തിലേക്ക് പോവുക

ചിറയകം ജി യു പി എസ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം - 2025-26

ചിറയകം ഗവ:യു .പി സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് അംഗം ബെൻസൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പി. ടി എ പ്രസിഡൻ്റ് ബിജിഗിരീഷ് ,മാതൃസമിതി പ്രസിഡൻ്റ് അഖിലാദേവി സീനിയർ അദ്ധ്യാപിക ജൂലിയറ്റ് എ മാത്യു, സ്മിത എം നായർ, സ്റ്റാഫ് സെക്രട്ടറി രേഖ വി എസ്, എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ സന്തോഷ് കുമാർ സ്വാഗതവും SRG കൺവീനർ സ്മിത ആർ ഭട്ട് നന്ദിയും പറഞ്ഞു.

പ്രവേശനോത്സവത്തിന് പൂർവ വിദ്യാർത്ഥി ശ്രീ. അജിത്ത് കോനാട്ട് സദ്യ ഒരുക്കി. മാതൃസമിതി അംഗങ്ങളുടെയും പി ടി എ കമ്മറ്റി അംഗങ്ങളുടെയും സഹകരണത്തോടെ രുചികരവും വിഭവസമൃദ്ധവുമായ സദ്യ നൽകാൻ സാധിച്ചു. പ്രവേശനോത്സവം അവിസ്മരണീയമാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി.

praveshanotsavam2025-26 chirayakom