ഗണപതി വിലാസം എച്ച്.എസ്.കൂവപ്പടി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 27013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 27013 |
| യൂണിറ്റ് നമ്പർ | LK/2018/27013 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 32 |
| റവന്യൂ ജില്ല | ERNAKULAM |
| വിദ്യാഭ്യാസ ജില്ല | KOTHAMANGALAM |
| ഉപജില്ല | PERUMBAVOOR |
| ലീഡർ | ATHUL KRISHNA |
| ഡെപ്യൂട്ടി ലീഡർ | ANGEL MARY JOBY |
| കൈറ്റ് മെന്റർ 1 | SREEJA C RAGHAVAN |
| കൈറ്റ് മെന്റർ 2 | VINEETHA NARAYANAN |
| അവസാനം തിരുത്തിയത് | |
| 13-03-2026 | 27013 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-28 ബാച്ച്
| # | Name | Adminssion # | DoB | Gender |
|---|---|---|---|---|
| 1 | AARANYA K S | 15545 | 24-02-2012 | Female |
| 2 | ADARSH P.S | 15320 | 20-08-2012 | Male |
| 3 | ADHIDEV T R | 15713 | 10-12-2011 | Male |
| 4 | AGNA BIJU | 15298 | 30-12-2011 | Female |
| 5 | AISWARYA V S | 15294 | 13-12-2012 | Female |
| 6 | ALWIN DHANESH | 15230 | 31-08-2012 | Male |
| 7 | ANANNYA BIJU | 15315 | 24-05-2012 | Female |
| 8 | ANEETTA JOY | 15282 | 29-06-2012 | Female |
| 9 | ANGALEENA GINTU | 15283 | 29-09-2011 | Female |
| 10 | ANGEL MARY JOBY | 15605 | 29-09-2011 | Female |
| 11 | ANJALY SHAIJU | 15440 | 11-05-2012 | Female |
| 12 | APARNA P A | 15273 | 12-03-2012 | Female |
| 13 | ARYASREE SIBIN | 15542 | 10-10-2011 | Female |
| 14 | ATHUL KRISHNA | 15227 | 02-02-2012 | Male |
| 15 | DEVADATHAN P V | 15244 | 30-01-2012 | Male |
| 16 | DEVANA P S | 15823 | 28-03-2012 | Female |
| 17 | DHRUV M PILLAI | 15250 | 16-10-2012 | Male |
| 18 | EBIN SHIJO | 15266 | 19-03-2012 | Male |
| 19 | GRAISE BIJU | 15246 | 15-09-2012 | Female |
| 20 | HARIKRISHNAN K A | 15252 | 12-06-2012 | Male |
| 21 | MARIYA JOHNSON | 15253 | 29-06-2012 | Female |
| 22 | NIRANJAN C DHANYAN | 15547 | 06-07-2012 | Male |
| 23 | SAI KRISHNA MUKESH | 15251 | 22-10-2011 | Male |
| 24 | SEBASTIAN K.B | 15232 | 17-04-2012 | Male |
| 25 | SHAN PETER | 15833 | 28-04-2012 | Male |
| 26 | SIKHA SANTHOSH | 15235 | 23-01-2013 | Female |
| 27 | SIVANI SANTHOSH | 15824 | 16-04-2012 | Female |
| 28 | SREEHARI S V | 15606 | 30-05-2012 | Male |
| 29 | SREEHARI VINU | 15239 | 08-04-2012 | Male |
| 30 | THAARA SUJITH | 15268 | 08-08-2012 | Female |
| 31 | TONY BINU | 15233 | 09-05-2012 | Male |
| 32 | VAIGA S | 15303 | 11-10-2012 | Female |
പ്രവേശന പരീക്ഷ
ജൂൺ 25 തീയതി ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ Sreeja C Raghavan, Vineetha Narayanan എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 10ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.
പ്രിലിമിനറി ക്യാമ്പ്
2024 -2027 വർഷത്തെ ക്യാമ്പ് september 25 തീയതി നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് Smitha Gഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ Sajo sir ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.
ഉദ്ദേശ്യങ്ങൾ

പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന ക്ലാസുകൾ
കുട്ടികൾക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസുകൾ

സൈബർമേഖലയിൽ വർദ്ധിച്ചുവരുന്ന സുരക്ഷയെക്കുറിച്ച് കുട്ടികളെ കൂടി ബോധ്യപ്പെടുത്തുക എന്നുള്ളത് ഇന്ന് സമൂഹത്തിന്റെ ആവശ്യമാണ്. സോഷ്യൽ മീഡിയ ധാരാളം ഉപയോഗിക്കുന്ന ഇന്നത്തെ കുട്ടികൾക്ക് സൈബർ ടങ്ങളിൽ എടുക്കേണ്ട മുൻകരുതലകളെ കുറിച്ച് ബോധ്യപ്പെടുത്തുന്ന ഒരു ക്ലാസ് കൈറ്റ് അംഗങ്ങൾ നൽകി. ഹാക്കിംഗ്, ഫിഷിംഗ്, ഡാറ്റ ചോർച്ചകൾ, നെറ്റ് വർക്ക് സുരക്ഷാ പ്രശ്നങ്ങൾ വ്യക്തമായ ധാരണ നൽകുന്ന ക്ലാസ്സ് ആണ് കുട്ടികൾക്കായി നൽകിയത്. സ്ക്രീൻ ടൈം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും വളർന്നുവരുന്ന കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുവാൻ ഇത് സഹായകമായി.
ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം
ഹൈടെക് ഉപകരണങ്ങളുടെ ശരിയായ ഉപയോഗരീതിയും പരിപാലനവും കമ്പ്യൂട്ടർ ഹാർഡ് വയറിന്റെ ഉപയോഗരീതിയും പ്രൊജക്ടർ ക്രമീകരണവും കുട്ടികൾക്ക് പരിശീലനം നൽകി .സ്കൂളിലെ കമ്പ്യൂട്ടർ ലാബുകൾ, പ്രൊജക്ടറുകൾ, ഇന്റർനെറ്റ് സൗകര്യങ്ങൾ തുടങ്ങിയ ഹൈടെക് ഉപകരണങ്ങൾ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാമെന്നും പരിപാലിക്കാമെന്നും ഈ ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് പരിശീലനം നൽകി. ഉപകരണങ്ങളുടെ അടിസ്ഥാന പ്രവർത്തനങ്ങളും, ഉണ്ടാകാൻ സാധ്യതയുള്ള ചെറിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങളും വിദ്യാർത്ഥികൾ പഠിച്ചു. ഈ പരിശീലനം സ്കൂളിലെ ഹൈടെക് സംവിധാനങ്ങൾ കൂടുതൽ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സജ്ജരാക്കി.
ആനിമേഷൻ ക്ലാസുകൾ
സാങ്കേതികവിദ്യാഭ്യാസത്തിന്റെ ഭാഗമായി നടത്തിയ ഈ പരിശീലനത്തിൽ, വിദ്യാർത്ഥികൾക്ക് ആനിമേഷന്റെ അടിസ്ഥാന തത്വങ്ങൾ പരിചയപ്പെടുത്തുകയും ലളിതമായ ആനിമേഷൻ പ്രോജക്റ്റുകൾ നിർമ്മിക്കാൻ അവസരം നൽകുകയും ചെയ്തു. കമ്പ്യൂട്ടർ അധിഷ്ഠിതമായി നടന്ന ഈ ക്ലാസ്സുകൾ കുട്ടികളുടെ സർഗ്ഗാത്മകതയും സാങ്കേതികപരമായ അറിവും വർദ്ധിപ്പിക്കാൻ സഹായിച്ചു. ഡിജിറ്റൽ ലോകത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും, സ്വന്തമായി കഥാപാത്രങ്ങളെയും രംഗങ്ങളെയും ചലിക്കുന്ന രൂപങ്ങളിലേക്ക് കൊണ്ടുവരാനും ഈ ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമായി.
പ്രോഗ്രാമിങ് ക്ലാസുകൾ
സാങ്കേതികവിദ്യയിൽ മുന്നിട്ടുനിൽക്കുക എന്നത് ആധുനിക ലോകത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന വലിയ വെല്ലുവിളിയാണ്. അതിനാൽ പ്രോഗ്രാമിങ് കുട്ടികൾക്ക് വളരെ അത്യാവശ്യമാണ്. ഇതിന്റെ ബാലപാഠങ്ങളാണ് ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത്.സ്ക്രാച്ച് ആണ് കുട്ടികൾക്ക് പഠിക്കാനുള്ളത്. കുട്ടികൾ വളരെ രസകരമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കി .കുട്ടികൾ വിവിധ ഗെയിം തയാറാക്കി .കൈറ്റ് മെന്റർമാരായ ഷാലി കെ ജോസഫ്,ഷീജ പോൾ ടിഎന്നിവരാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്. കോഡിംഗിന്റെ അടിസ്ഥാന തത്വങ്ങൾ ലളിതമായ ബ്ലോക്കുകൾ ഉപയോഗിച്ച് പഠിപ്പിച്ച ഈ ക്ലാസ്സുകളിലൂടെ, വിദ്യാർത്ഥികൾക്ക് സ്വന്തമായി ചെറിയ ഗെയിമുകളും ആനിമേഷനുകളും നിർമ്മിക്കാൻ അവസരം ലഭിച്ചു. കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ താൽപ്പര്യം വളർത്താനും, യുക്തിപരമായ ചിന്താശേഷി മെച്ചപ്പെടുത്താനും ഈ പരിശീലനം ഏറെ സഹായകമായി.
മലയാളം കമ്പ്യൂട്ടിങ്
വിവിധ ടെക്സ്റ്റ് സങ്കേതങ്ങൾ ,ഫോണ്ടുകൾ ,ഭാഷ കമ്പ്യൂട്ടിങ് എന്നിവ മനസിലാക്കാനും പ്രൊജെക്ടുകൾ തയാറാക്കാനും കുട്ടികൾക്കു സഹായകമായി .മലയാളം ടൈപ്പിംഗ് വളരെ വേഗം ചെയ്യാൻ കുട്ടികളെ സഹായിച്ചു.