എട്ടാം ക്ലാസിലെ 2025-2026 അധ്യയന വർഷത്തിലെ കുട്ടികൾക്കായുള്ള ആപ്പ്റ്റിറ്റ്യൂഡ് ടെസ്റ്റ് 25-6-2025ന് നടത്തപ്പെട്ടു. എല്ലാ കുട്ടികളെയും ആപ്പ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തുന്ന വിവരം അറിയിക്കുകയും കുട്ടികളുടെ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യുകയും പരീക്ഷയിൽ മുൻപന്തിയിൽ വന്ന 40 കുട്ടികൾ യോഗ്യത നേടുകയും ചെയ്തു.
2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2025-2028 പ്രിലിമിനറി ക്യാമ്പ് 25-9-2025 ആം തീയതി നടത്തപ്പെട്ടു. മാസ്റ്റർ ട്രെയിനർ സിജോ ചാക്കോ സർ ക്ലാസ് നയിച്ചു. കുട്ടികൾ വളരെയധികം താല്പര്യത്തോടെ ക്ലാസ്സുകളിൽ പങ്കെടുത്തു. ആനിമേഷൻ ക്ലാസുകളിൽ വളരെയധികം താൽപര്യം കുട്ടികൾ പ്രകടിപ്പിക്കുകയുണ്ടായി. പ്രോഗ്രാമിംഗ് ഉള്ള ക്ലാസുകൾ സിജോ സാർ വളരെയധികം താല്പര്യത്തോടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുകയും കുട്ടികൾ അതനുസരിച്ചുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. 2D ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ ആയ Open Toonz, Tupi Tube Desk, Synfig Studio എന്നിവയെ കുറിച്ച് കുട്ടികളെ മനസ്സിലാക്കി. എട്ടാം ക്ലാസിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പിലൂടെ ലിറ്റൽ കൈറ്റ്സ് അംഗങ്ങളായാൽ ചെയ്യേണ്ട തുടർ പ്രവർത്തനങ്ങളുടെ ഏകദേശ ധാരണ ലഭിച്ചു.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .