ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
19-11-2025Ghsskuttamassery

അംഗങ്ങൾ

ക്രമ നമ്പർ അംഗങ്ങളുടെ പേര് അഡ്മിഷൻ നമ്പർ
1 അബ്സാർ കെ എസ് 13450
2 അഹമ്മദ് സ്വാലിഹ് വി കെ 13652
3 അലി ഇൻഷാദ് 13028
4 അമീൻ അലി എം ആർ 13437
5 ആസിഫ് അലി കെ എ 13899
6 ദുർഗാകാർത്തിക് പി ആർ 13864
7 എബിൻ ലിജോ 13651
8 ഫഹദ് എ റ്റി 13424
9 ഫാത്തിമ ഇർഫാന കെ ജെ 13765
10 ഫാത്തിമ ജന്നത് കെ എഫ് 13485
11 ഫിദ ഫാത്തിമ കെ എസ് 13777
12 ഹാദി മുഹമ്മദ് കെ എസ് 13434
13 ഹിദായ കെ എസ് 13484
14 ജഗൻ കെ എസ് 13159
15 മഹറൂഫാ നസ്രിൻ ബി 13889
16 മിർസ എം എസ് 13674
17 മുഹമ്മദ് റിഹാൻ പി എസ് 13630
18 മുഹമ്മദ് സിനാൻ ഓ എസ് 14004
19 നിഹാല പർവിൻ 13440
20 സഫ ബി എസ് 13115
21 സൈനബ് സി എസ് 13882
22 ഷാൻവർ സാക്കി എം എം   13869

.

പ്രവർത്തനങ്ങൾ

.അഭിരുചി പരീക്ഷ

ഈ വർഷത്തെ എട്ടാം ക്ലാസ്സിലെ കുട്ടികളുടെ അഭിരുചി പരീക്ഷയിൽ ഇരുപത്തി രണ്ട് കുട്ടികൾ വിജയിച്ചു.

പ്രിലിമിനറി ക്യാമ്പ്

എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പിൽ ഇരുപത്തി രണ്ട് കുട്ടികൾ പങ്കെടുത്തു . ഉണ്ണി സർ ആണ് കുട്ടികൾക്കുള്ള ക്ലാസ് എടുത്തത് .അനിമേഷൻ ,പ്രോഗ്രാമിങ് എന്നീ വിഭാഗങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന ക്ലാസുകൾ

ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം

ഹൈടെക് ഉപകരണങ്ങളുടെ ശരിയായ ഉപയോഗരീതിയും പരിപാലനവും കമ്പ്യൂട്ടർ ഹാർഡ് വയറിന്റെ ഉപയോഗരീതിയും  പ്രൊജക്ടർ ക്രമീകരണവും കുട്ടികൾക്ക് പരിശീലനം നൽകി .

അനിമേഷൻ ക്ലാസുകൾ

അനിമേഷൻ ക്ലാസ്സുകളിൽ ചലിക്കുന്ന ചിത്രങ്ങളെ കുറിച്ചാണ് അവതരിപ്പിച്ചത്. ക്ലാസ് കുട്ടികൾക്ക് വളരെ പ്രയോജനവും ആയിരുന്നു. വളരെ വ്യക്തതയോടും കൃത്യതയോടും കൂടെ കുട്ടികൾ പ്രവർത്തനം പൂർത്തിയാക്കി. മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെ അധ്യാപകർ അഭിനന്ദിച്ചു. ഓരോ ഗ്രൂപ്പുകളും വ്യത്യസ്തമായ പ്രവർത്തനങ്ങൾ ചെയ്തുകയുണ്ടായി.

പ്രോഗ്രാമിങ് ക്ലാസുകൾ

സാങ്കേതികവിദ്യയിൽ മുന്നിട്ടുനിൽക്കുക എന്നത് ആധുനിക ലോകത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന വലിയ വെല്ലുവിളിയാണ്. അതിനാൽ പ്രോഗ്രാമിങ് കുട്ടികൾക്ക് വളരെ അത്യാവശ്യമാണ്. ഇതിന്റെ ബാലപാഠങ്ങളാണ് ലിറ്റിൽ കൈറ്റ്സ്   ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത്.scratch ആണ് കുട്ടികൾക്ക് പഠിക്കാനുള്ളത്. കുട്ടികൾ വളരെ രസകരമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കി .കുട്ടികൾ വിവിധ  ഗെയിം തയാറാക്കി .

മലയാളം കമ്പ്യൂട്ടിങ്

വിവിധ ടെക്സ്റ്റ് സങ്കേതങ്ങൾ ,ഫോണ്ടുകൾ ,ഭാഷ കമ്പ്യൂട്ടിങ്  എന്നിവ മനസിലാക്കാനും  പ്രൊജെക്ടുകൾ തയാറാക്കാനും കുട്ടികൾക്കു സഹായകമായി .മലയാളം ടൈപ്പിംഗ് വളരെ വേഗം ചെയ്യാൻ കുട്ടികളെ സഹായിച്ചു.

LK SCHOOL LEVEL CAMP

ഈ വർഷത്തെ സ്കൂൾ ലെവൽ ക്യാമ്പിൽ ഇരുപത്തിരണ്ട് കുട്ടികൾ പങ്കെടുത്തു .ബഹുമാനപ്പെട്ട ഉണ്ണി സർ ക്ലാസുകൾ നൽകി .അനിമേഷൻ പ്രോഗ്രാമിങ് എന്നീ വിഭാഗങ്ങളിൽ നിന്നും ക്ലാസുകൾ നൽകി .പ്രോഗ്രാമിങ് വിഭാഗത്തിൽ നിന്നും എബിൻ ലിജോ ,മിർസാഹ് എം എസ് എന്നിവരെ തിരഞ്ഞെടുത്തു.അനിമേഷൻ വിഭാഗത്തിൽ നിന്നും ദുർഗാ കാർത്തിക് ,അഹമ്മദ് സ്വാലിഹ് വി കെ എന്നിവരെ തിരഞ്ഞെടുത്തു.

ഈ കുട്ടികൾ സബ്‌ ഡിസ്‌ട്രിക്‌ട് ക്യാമ്പിൽ പങ്കെടുത്തു .

മിർസഹ്‌ എം എസ് പ്രോഗ്രാമിങ് വിഭാഗത്തിൽ സബ് ഡിസ്‌ട്രിക്‌ട് ക്യാമ്പിൽ നിന്നും ഡിസ്‌ട്രിക്‌ട് ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുത്തു .ഇടപ്പള്ളിയിൽ വച്ച് നടന്ന രണ്ട് ദിവസത്തെ സഹവാസ ക്യാമ്പിൽ പങ്കെടുത്തു.

IOT

സബ്‌ ജില്ലാ മേളയിൽ നമ്മുടെ സ്കൂളിൽ നിന്നും IOT യിൽ മിർസാ പങ്കെടുക്കുകയുണ്ടായി .