ജി.എച്ച്. എസ് കല്ലാർകുട്ടി/അക്ഷരവൃക്ഷം/കേരളം അതിജീവനപാതയിൽ

Schoolwiki സംരംഭത്തിൽ നിന്ന്


കേരളം അതിജീവനപാതയിൽ



ഇൻഡ്യക്കുവേണ്ടയീ ക്രൂരൻ കോറോണയെ
 ഇന്നാട്ടിൽ നിന്നും നാം ഉന്മൂലനം ചെയ്യാം
ഒന്നുപോൽ നമ്മൾ ലോക്ഡൗൺ പാലിച്ചാൽ
ഒന്നും വരില്ല നാമെല്ലാം തുരത്തിടും

ചൈനയിലുെള്ളാരു വുഹാൻെറസന്തതി
ചെന്നെടുത്തൊക്കെയും മരണം വിതച്ചു
ബ്രിട്ടൻ ,അമേരിക്ക ,ഇറ്റലി പോലുള്ള രാജ്യങ്ങൾ
 കൂട്ട മരണങ്ങൾ കൊയ്തെടുത്തീടുന്നു

ലോക് ഡൗൺ പാലിച്ച് നാടിനെ രക്ഷിക്കാൻ
ലോകരാജ്യങ്ങൾക്ക് കഴിയാതെപോയോ
പണ്ടുമീ പാരിൽ പലതരം വൈറസും
പലവട്ടം ഭീകര താണ്ഡവമാടിപ്പോയി

നിപ്പയും പ്രളയവും
കേരളമൊക്കയും നേരിട്ടവർ നമ്മൾ
കേരളനാടിന്നു ലോകത്തിനുതന്നെ
കാട്ടിക്കൊടുക്കുന്നു ധീരമായി നേരിടാൻ

കാർത്തിക റ്റി സജി
8 എ ജി എച്ച് എസ് കല്ലാർകുട്ടി, ഇടുക്കി, അടിമാലി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത