സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ./ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 48003-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48003 |
| യൂണിറ്റ് നമ്പർ | LK/2018/48003 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 35 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ലീഡർ | റൗനക് ബാനു.കെ |
| ഡെപ്യൂട്ടി ലീഡർ | ഹംന ഫാത്തിമ.ടി.കെ |
| കൈറ്റ് മെന്റർ 1 | ശ്രീജിത്ത് .എ |
| കൈറ്റ് മെന്റർ 2 | ഷമീല .പി |
| അവസാനം തിരുത്തിയത് | |
| 23-04-2026 | Shameelapoovvathi |
പ്രവർത്തനങ്ങൾ/ മികവുകൾ
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്‌സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22/07/2024ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ ഷാജകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.SITC ശ്രീ കുര്യൻ തോമസ് ക്യാമ്പിന്റെ പ്രാധാന്യം വിവരിച്ചു .മാസ്റ്റർ ട്രെയ്നർ ശ്രീ ശിഹാബുദ്ധീൻ ടി ആണ് ക്യാമ്പ് നയിച്ചത്.
അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിലെ വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിഡിയോകളും ഗെയിമുകളും നിർമ്മിക്കാൻ സാധിച്ചത് കുട്ടികൾക്ക് പുതിയൊരനുഭവമായി. കൂടാതെ റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ചില പ്രവർത്തനങ്ങൾ കൂടി അവരെ പരിചയപ്പെടുത്തി .ശേഷം നടന്ന രക്ഷാകർത്താക്കളുടെ യോഗത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യങ്ങളും മൊഡ്യുളുകളും മാസ്റ്റർ ട്രെയ്നർ വിശദീകരിച്ചു.
അംഗങ്ങൾ
| S.No | NAME | Adm.No |
|---|---|---|
| 1 | FAHMA T K | 10539 |
| 2 | FATHIMA DINA T V | 10577 |
| 3 | FATHIMA FIDA N K | 10584 |
| 4 | FATHIMA NAJA K C | 10662 |
| 5 | FATHIMA NAJIYA K C | 10713 |
| 6 | FATHIMA NIHLA K | 10529 |
| 7 | FATHIMA RAJA C K | 10638 |
| 8 | FATHIMA RANNA | 10561 |
| 9 | FATHIMA RIFA KAVANANCHEERI | 10715 |
| 10 | FATHIMA RISHA C K | 10637 |
| 11 | FATHIMA RIYA C K | 10629 |
| 12 | FATHIMA SANHA P | 10626 |
| 13 | FATHIMA THWAYYIBA T K | 10544 |
| 14 | FIDA MASNA K T | 10543 |
| 15 | HABEEB RAHMAN T V | 10553 |
| 16 | HAMNA FATHIMA T K | 10541 |
| 17 | HIBA T K | 10622 |
| 18 | ISHA MEHARIN T K | 10688 |
| 19 | JUVAIRIYA A | 10701 |
| 20 | MISLA JEBIN K | 10566 |
| 21 | MUHAMMAD FAIJAN.M | 10700 |
| 22 | MUHAMMED AFEEF P K | 10794 |
| 23 | MUHAMMED BISHR.K.T | 10693 |
| 24 | MUHAMMED MASHBOOB I | 10608 |
| 25 | MUHAMMED MIRSAL V | 10604 |
| 26 | MUHAMMED RAZEEN C K | 10676 |
| 27 | MUHAMMED RAZIN KUNNAN | 10646 |
| 28 | RAFA FATHIMA A P | 10709 |
| 29 | ROUNAQ BANU K | 10703 |
| 30 | SADHIKA T | 10728 |
| 31 | SAFA THASNI.P | 10651 |
| 32 | SANHA FATHIMA T V | 10744 |
| 33 | SHENHA K | 10665 |
| 34 | SINAN P K | 10743 |
| 35 | VEDIKA RAJ K | 10647 |
സർവ്വം എ.ഐ മയം — നവയുഗത്തിലേക്ക് ഒരു ചുവട്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായി സംഘടിപ്പിച്ച “സർവ്വം എ.ഐ മയം” ബോധവൽക്കരണ പരിപാടി( 2026 ഏപ്രിൽ 20 ന് സ്കൂളിൽ വിജയകരമായി നടന്നു.

എ.ഐയുടെ ഉപയോഗം മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ എങ്ങനെ സഹായകരമാകുന്നു എന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾ വ്യക്തമായി വിശദീകരിച്ചു. വിദ്യാഭ്യാസം, ആരോഗ്യരംഗം, കൃഷി, വ്യാപാരം തുടങ്ങി വിവിധ മേഖലകളിൽ എ.ഐയുടെ പ്രയോഗങ്ങളും അതിലൂടെ ലഭിക്കുന്ന നേട്ടങ്ങളും അവർ ഉദാഹരണങ്ങളോടെ അവതരിപ്പിച്ചു. കൂടാതെ, എ.ഐയുടെ അനിയന്ത്രിതമായ ഉപയോഗം ഉണ്ടാക്കുന്ന സ്വകാര്യതാ പ്രശ്നങ്ങൾ, തെറ്റായ വിവരങ്ങളുടെ പ്രചരണം, തൊഴിൽ അവസരങ്ങളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ തുടങ്ങിയ ദോഷങ്ങളെയും അവർ സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
പരിപാടിയുടെ ഭാഗമായി, പൊതുസമൂഹം ഉയർത്തിയ എല്ലാ സംശയങ്ങൾക്കും വിദ്യാർത്ഥികൾ വ്യക്തവും, തൃപ്തികരവുമായ മറുപടികൾ നൽകി. ഇതിലൂടെ എ.ഐയെ ശരിയായ രീതിയിൽ മനസ്സിലാക്കാനും, ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാനും സമൂഹത്തിൽ ബോധവൽക്കരണം സൃഷ്ടിക്കാൻ കഴിഞ്ഞു.
എ.ഐയുടെ സഹായത്തോടെ പൊതുസമൂഹത്തിന് ബോധവൽക്കരണം നൽകാൻ കഴിയുന്ന പ്രധാന മേഖലകൾക്കുറിച്ചും വിദ്യാർത്ഥികൾ വിശദീകരിച്ചു. ആരോഗ്യസംരക്ഷണ അവബോധം, ഓൺലൈൻ സുരക്ഷ, സാമ്പത്തിക ഇടപാടുകളുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, ഡിജിറ്റൽ സാക്ഷരത തുടങ്ങിയ വിഷയങ്ങളിൽ എ.ഐ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ വിവരങ്ങൾ പ്രചരിപ്പിക്കാനാകുമെന്ന് അവർ വ്യക്തമാക്കി. ഇത്തരത്തിലുള്ള പരിപാടികൾ സമൂഹത്തെ സാങ്കേതിക വിദ്യയോട് കൂടുതൽ അടുത്തുചേർക്കുകയും, ഉത്തരവാദിത്തത്തോടെ അതിനെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.