റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലോക പരിസ്ഥിതി ദിനാചരണും 2025-26

തീയതി: ജൂൺ 5, 2025

സ്ഥലം: ടി കെ എം ഹയർ സെക്കൻഡറി സ്കൂൾ കരിക്കോട്.

സംഘാടനം: ഇക്കോ ക്ലബ് & SPC

ലോക പരിസ്ഥിതി ദിനം ഓർമ്മപ്പെടുത്തുന്നതിന്റെ ഭാഗമായി, ഞങ്ങളുടെ സ്കൂളിൽ ജൂൺ 5-ന് വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പരിസ്ഥിതിയെ കുറിച്ചുള്ള ബോധവൽക്കരണത്തിനും ശാസ്ത്രീയ പഠനത്തിനും പ്രാധാന്യം നൽകിയ പരിപാടികളാണ് നടത്തപ്പെട്ടത്.

പ്രധാന പരിപാടികൾ

1. മരം നടീൽ (Tree Plantation) പരിപാടികൾക്ക് തുടക്കം കുറിച്ചത് സ്കൂൾ ഹെഡ്മിസ്ട്രസ് ആയ സജി ടീച്ചർ പേരമരം നട്ടതോടുകൂടിയാണ്.സ്കൂൾ പരിസരത്ത് വിവിധ തരം തദ്ദേശീയ തൈകൾ നടുകയും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഈ പ്രവർത്തനത്തിൽ സജീവമായി പങ്കാളികളാകുകയും ചെയ്തു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന്റെ ഭാഗമായി ഈ പ്രവർത്തനം അത്യന്തം പ്രസക്തമായിരുന്നു.


2. ഔഷധ തോട്ടത്തിന്റെ ഉദ്ഘാടനം (Inauguration of Medical Garden):

പുതുതായി സ്ഥാപിച്ച ഔഷധ ചെടികളുടെ തോട്ടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഈ ദിനം സാക്ഷിയായി. വിദ്യാർത്ഥികളിൽ സസ്യചികിത്സയോടുള്ള അവബോധം വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.


3. ഔഷധ സസ്യങ്ങളുടെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രദർശനം (Exhibition on Importance of Medicinal Plants)

സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ, വിവിധ ഔഷധ സസ്യങ്ങളുടെയും അവയുടെ ഗുണങ്ങളും ഉപയോഗങ്ങളും വിശദീകരിക്കുന്ന പ്രദർശനം ഒരുക്കി. പടങ്ങൾ, മോഡലുകൾ, ലൈവ് സ്പെസിമൻസുകൾ എന്നിവ ഉൾപ്പെടുത്തി വിദ്യാർത്ഥികൾ സ്വയം നിർവഹിച്ച ഇന്ററാക്ടീവ് സെഷനുകൾ അവതരിക്കപ്പെട്ടു.

പരിസ്ഥിതി ദിനാചരണം വിദ്യാർത്ഥികളിൽ പ്രകൃതിയോടുള്ള സ്‌നേഹവും ഉത്തരവാദിത്വവും വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. ഓരോ പരിപാടിയും പ്രകൃതിയുടെ സംരക്ഷണത്തിന്റെ പ്രാധാന്യം തുറന്ന് കാണിക്കുകയും, ആരോഗ്യത്തിനും പരിസ്ഥിതിക്കും തമ്മിലുള്ള ബന്ധം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു



രക്തദാന ദിനാചരണം 2025-26

തീയതി: ജൂൺ 15

യഥാർത്ഥത്തിൽ ജൂൺ 14-ാം തീയതിയാണ് ലോകരക്തദാനദിനം ആചരിക്കപ്പെടുന്നത്. നമ്മുടെ വിദ്യാലയത്തിൽ ഈ ദിനാചരണം ജൂൺ 15-ാം തീയതി സംഘടിപ്പിച്ചു.

ദിനാചരണത്തിന്റെ പ്രധാന പ്രവർത്തനമായി, രക്തദാനത്തിന്റെ പ്രാധാന്യത്തെ ആസ്പദമാക്കി പോസ്റ്റർ തയ്യാറാക്കി  പ്രദർശിപ്പിച്ചു. വിദ്യാർത്ഥികൾ രക്തദാനത്തിന്റെ സാമൂഹിക ആവശ്യകതയും അതിന്റെ മൂല്യവും പ്രകടമാക്കുന്ന രചനാത്മകമായ പോസ്റ്ററുകൾ അവതരിപ്പിച്ചു. ഈ പ്രവർത്തനം വിദ്യാർത്ഥികളിൽ രക്തദാനത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിലും അതിന്റെ ഗൗരവം തിരിച്ചറിയുന്നതിലും സഹായകമായി.

പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. രക്തദാനത്തിന്റെ മഹത്വം വരച്ച് കാണിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങളും അനുമോദനങ്ങളും ലഭിച്ചു.

ഈ പരിപാടി സാമൂഹിക സേവനത്തിന്റെ പ്രസക്തി തിരിച്ചറിയാനും, ഭാവിയിൽ രക്തദാനം ചെയ്യാനുള്ള ഒരാഗ്രഹം വിദ്യാർത്ഥികളിൽ വളർത്താനും സഹായകമായതായിരുന്നു.

കൊതുക് ദിനാചരണും

ടി കെ എം ഹയർ സെക്കൻഡറി സ്കൂൾ കരിക്കോട്.

16-8-2025.

ദിനാചരണത്തിന്റെ പ്രാധാന്യം-എല്ലാ വർഷവും ആഗസ്റ്റ് 20 ന് ലോക കൊതുക് ദിനം ആചരിക്കുന്നു. പെൺ കൊതുകുകൾ മനുഷ്യർക്കിടയിൽ മലേറിയ പകരുന്നുവെന്ന് 1897 ൽ ബ്രിട്ടീഷ് ഡോക്ടർ സർ റൊണാൾഡ് റോസ് കണ്ടെത്തിയതിന്റെ സ്മരണയ്ക്കായാണ് ഈ ദിനാചരണം. ആഗസ്റ്റ് 20 പാദ വാർഷിക പരീക്ഷ നടക്കുന്നതിനാൽ മുന്നോടിയായി ആഗസ്റ്റ് 16 ശനിയാഴ്ച പ്രവർത്തി ദിനത്തിൽ കൊതുകു ദിനം ആചരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ജാഗ്രതാ ക്ലാസ്  സംഘടിപ്പിച്ചു. കൊതുകുകൾ മൂലം പകരുന്ന രോഗങ്ങളെയും അവ തടയുന്നതിനുള്ള മുൻകരുതലുകളെയും കുറിച്ച് ജീവശാസ്ത്ര അധ്യാപകൻ ആഷിർ സാർ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. കൊതുക് കടിയിലൂടെ പകരുന്ന ഡെങ്കിപ്പനി, ചിക്കൻ ഗുണിയ, മലേറിയ തുടങ്ങിയ രോഗങ്ങൾക്കെതിരെ പ്രതിരോധിക്കേണ്ട മാർഗ്ഗങ്ങൾ എല്ലാവർക്കും ബോധവൽക്കരണം നടത്തി.

അതോടൊപ്പം ഡ്രൈ ക്യാമ്പസ് പ്രവർത്തനവുംനടന്നു. സ്കൂൾ പരിസരത്തെ എല്ലായിടങ്ങളിലും വെള്ളം തങ്ങി നിൽക്കുന്ന ഇടങ്ങൾ പരിശോധിച്ച് ശുചീകരിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ക്യാമ്പസിനകത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും അനാവശ്യ വസ്തുക്കളും നീക്കം ചെയ്തു. ഇതിലൂടെ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ ഇല്ലാതാക്കി.

കൊതുക് ദിനാചരണത്തിലൂടെ ആരോഗ്യകരമായ ജീവിതത്തിന് ശുചിത്വത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾ മനസ്സിലാക്കി. സ്കൂൾ ക്യാമ്പസിനെ മാത്രമല്ല, വീടുകളെയും പരിസരങ്ങളെയും കൊതുക് രഹിതമാക്കുന്നതിനായി എല്ലാവരും പ്രതിജ്ഞാബദ്ധരായി.


'