ഗവ. എച്ച് എസ് ബീനാച്ചി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 19-08-2025 | Ghsbeenachi15086 |
അംഗങ്ങൾ

പ്രവർത്തനങ്ങൾ
ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിന്റെ ഏകദിന ക്യാമ്പ് 11/6/2025 ന് നടത്തപ്പെട്ടു. എസ് എം സി ചെയർമാൻ ശ്രീ എസ് കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ ടി ജി സജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റിസോഴ്സ് അധ്യാപിക ജി എച്ച് എസ് പരിയാരം കൈറ്റ് മിസ്ട്രസ് ദിവ്യ എച്ച് ക്ലാസ്സ് നയിച്ചു. വിവരവിനിമയ സാങ്കേതികവിദ്യയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ജീവിതത്തിന്റെ സകല മേഖലകളെയും സ്വാധീനിക്കുന്ന ഈ കാലഘട്ടത്തിൽ സാമൂഹിക മണ്ഡലത്തിൽ സമർത്ഥമായി ഇടപെടാനും ക്രിയാത്മകമായി പ്രവർത്തിക്കാനും ഓരോ ലിറ്റിൽ കൈറ്റ് അംഗത്തെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഏകദിന ക്യാമ്പ് കുട്ടിൾക്ക് ഏറെ ഫലപ്രദമായിരുന്നു. റീൽ നിർമ്മാണം, പ്രമോഷൻ വീഡിയോ തയ്യാറാക്കൽ, ഷൂട്ടിംഗ് ടെക്നിക്കുകൾ പരിചയപ്പെടൽ കെഡെൻ ലൈവ് സോഫ്റ്റ്‌വെയറിൽ എഡിറ്റിംഗ് പരിശീലനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. കൈറ്റ് മിസ്റ്റർ എം ഡി ദിലീപ് നന്ദി അറിയിച്ചു.



























