ജി എച്ച് എസ് മണത്തല/ലിറ്റിൽകൈറ്റ്സ്
സംസ്ഥാത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ് രൂപീകരിച്ചപ്പോൾ തന്നെ ഞങ്ങളുടെ സ്കൂളിലും പ്രവർത്തനമാരംഭിച്ചു. ഹൈ ടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കാനും ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമ്മാണത്തിലും സാങ്കേതിക പരിജ്ഞാനമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ലിറ്റിൽ കൈറ്റ്സ് .
24066-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 24066 |
യൂണിറ്റ് നമ്പർ | LK/2018/24066 |
അംഗങ്ങളുടെ എണ്ണം | 20 |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ലീഡർ | നിലാകൃഷ്ണ കെ കെ |
ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് ഫിർദൗസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രത്നകുമാരി ടി ബി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജോഷി എൻ ഡി |
അവസാനം തിരുത്തിയത് | |
04-03-2019 | 24066 |
ഉള്ളടക്കം
ലിറ്റിൽകൈറ്റ്സ് സാരഥികളായ രത്നകുമാരി ടീച്ചറും , ജോഷിമാഷും
കൈറ്റ്സ് മിസ്ട്രസിന്റെ പേര് | ഫോട്ടോ | കൈറ്റ്സ് മാസ്റ്ററിന്റെ പേര് | ഫോട്ടോ |
---|---|---|---|
രത്നകുമാരി ടി ബി | ജോഷി എൻ ഡി |
1. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
2. പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
പ്രവർത്തനങ്ങൾ
ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം
മണത്തല ഗവ.ഹൈസ്കൂൾ ലിറ്റിൽകൈറ്റ്സിന്റെ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മസ്റ്റർ ശ്രീ കെ വി അനിൽകുമാറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ അബ്ദുൾ കലാം ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ പരിശീലനം നൽകും. ഏകദിന പരിശീലത്തിൽ ലീഡറായി നിലാകൃഷ്ണയെയും ഡെപ്യൂട്ടി ലീഡറായി മുഹമ്മദ് ഫിർദൗസിനെയും തെരെഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എൻ ഡി ജോഷിയും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് രത്നകുമാരിയുമാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം 04-07-2018ന് ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.20 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.
ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 1898 സ്കൂളുകളിൽ ഭാഷാ പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ മണത്തല ഗവ.ഹൈസ്കൂളിലും1-02-2019ന് പ്രകാശനം ചെയ്തു. കൈയെഴുത്ത് മാസികകളിൽനിന്ന് വ്യത്യസ്തമായി ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് വിദ്യാർഥികൾതന്നെ മാഗസിൻ തയ്യാറാക്കിയെന്നതാണ് ഇതിന്റെ പ്രത്യേകത.പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വേർ ആയ ലിബർ ഓഫീസ് വേഡ് പ്രോസസർ ഉപയോഗിച്ചാണ് മാഗസിൻ തയ്യാറാക്കിയത്.വിദ്യർത്ഥികളുടെ സൃഷ്ടികൾ ശേഖരിച്ചാണ് മാഗസിൻ തയ്യാറാക്കിയത്. മണത്തല ഗവ.ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ "ഓർമ്മചെപ്പ്” ഹെഡ്‌മസ്റ്റർ ശ്രീ കെ വി അനിൽകുമാർ പ്രകാശനം ചെയ്തു.