ജി.എച്ച്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025-26
മഴ മാറി മാനം തെളിഞ്ഞു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ജനകിയോത്സവമായി. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം ധന്യ അധ്യക്ഷയായി. ആരോഗ്യ വിദ്യഭ്യാസ ചെയർ പേഴ്സൺ പി. വസന്തകുമാരി , വാർഡ് മെമ്പർമാരായ എം.ഗോപാലകൃഷ്ണൻ , പ്രിയ കെ , പി.ടി എ പ്രസിഡന്റ് വി.ബാലകൃഷ്ണൻ ,എം.പി.ടി എ പ്രസിഡന്റ് കെ. സൗമ്യ, എസ് എം .സി ചെയർമാൻ എ നാരായണൻ. സീനിയർ അസിസ്റ്റന്റ് ശ്രീജ പി.പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച ആർ ഒ വാട്ടർ പ്യൂരിഫയർ ഉദ്ഘാടനം ഷാനവാസ് പാദൂർ നിർവഹിച്ചു. ചടങ്ങിൽ SSLC വിജയികൾ, LSS , USS വിജയികൾ, MBBS പ്രവേശനം നേടിയ പൂർവ്വ വിദ്യാർത്ഥിനി ആയിഷത്ത് ഷഹാന. ജി.വി.രാജ സ്കൂളിൽ പ്രവേശനം നേടിയ അനശ്വർ പി.കെ, കാസർഗോഡ് സ്പോർട്സ് അക്കാദമിയിൽ പ്രവേശനം നേടിയ അനന്തു കെ.ആർ എന്നിവരെ അനുമോദിച്ചു.. ഡി.വൈ.എഫ് ഐ കൊളത്തൂർ ഈസ്റ്റ് മേഖല കമ്മിറ്റി സ്കൂൾ ഭക്ഷ്യ കലവറയിലേക്ക് നൽകിയ ഭക്ഷ്യ വസ്തുക്കൾ ഷാനവാസ് പാദൂർ ഏറ്റുവാങ്ങി. ഹെഡ് മാസ്റ്റർ പത്മനാഭൻ കെ.വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പുഷ്പരാജൻ കെ നന്ദിയും പറഞ്ഞു.
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു 13-06-2025
കൊളത്തൂർ ഗവ:ഹൈസ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. സുരക്ഷിതമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ അനഭിലഷണീയമായ പ്രവണതകൾ തടയുന്നതിനും വേണ്ടി വിവിധ സർക്കാർ വകുപ്പുകളെയും പൊതുജനങ്ങളെയും പ്രമുഖവ്യക്തികളെയും ഉൾപ്പെടുത്തിക്കൊണ്ടുളളതാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്. ഹെഡ്മിസ്ട്രസ്സ് സുബൈദ സി വിയുടെ അധ്യക്ഷതയിൽ നടന്ന രൂപീകരണ യോഗം വാർഡ് മെമ്പർ എം. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബേഡകം എസ്. ഐ കുഞ്ഞികൃഷ്ണൻ,കുറ്റിക്കോൽ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ശ്രീജിഷ, പി.ടി.എ പ്രസിഡൻ്റ് ബാലകൃഷ്ണൻ, എസ് എം സി ചെയർമാൻ നാരായണൻ, പൊക്കായി മാസ്റ്റർ, കെ. കുഞ്ഞിക്കണ്ണൻ, ടി. നാരായണൻ, സി. കുഞ്ഞിക്കണ്ണൻ, അധ്യാപകരായ ശ്രീജ പി പി . , പുഷ്പരാജൻ എന്നിവർ സംസാരിച്ചു.
വായനോൽസവം : അക്ഷരയാത്ര നടത്തി.23-06-2025
വായനോൽസവത്തിൻ്റെ ഭാഗമായി കുട്ടികൾ അജയൻ കളവയൽ ഗ്രന്ഥാലയം & വായനശാല സന്ദർശിച്ചു. വായനശാല പ്രവർത്തകൾ സജ്ജീകരിച്ച പുസ്തക പ്രദർശനം കണ്ട് ആയിരക്കണക്കിന് പുസ്തകങ്ങളെയും എഴുത്തുകാരെയും കുട്ടികൾ പരിചയപ്പെട്ടു. വായശാല പ്രവർത്തകരായ പൊക്കായി മാസ്റ്റർ, രാധാകൃഷ്ണൻ ചാളക്കാട്, സുലോചന, ബാലൻ, തൃഷ, ശ്രീജിത എന്നിവർ കുട്ടികളെ മധുരം നൽകി സ്വീകരിച്ച് പുസ്തകങ്ങൾ പരിചയപ്പെടുത്തി.
അക്ഷര യാത്ര എന്ന പേരിൽ നടത്തിയ ഈ യാത്രയ്ക്ക് അധ്യാപകരായ പീതാംബരൻ , അനിൽകുമാർ, ഉഷ, ശ്രീജ എന്നിവർ നേതൃത്വം നൽകി.