സഹായം Reading Problems? Click here


ജി.എച്ച്.എസ്‌. കൊളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ജി.എച്ച്.എസ്‌. കൊളത്തൂർ
350px
11072_06.jpg
വിലാസം
കൊളത്തൂർ

കൊളത്തൂർ പി.ഒ.
,
671541
സ്ഥാപിതം10 - 08 - 1955
വിവരങ്ങൾ
ഫോൺ04994 211133
ഇമെയിൽhmghskolathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്11072 (സമേതം)
യുഡൈസ് കോഡ്32010300712
വിക്കിഡാറ്റQ64399044
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാറഡുക്ക
തദ്ദേശസ്വയംഭരണസ്ഥാപനംബേഡഡുക്ക പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ 1 to 10
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ270
പെൺകുട്ടികൾ276
ആകെ വിദ്യാർത്ഥികൾ546
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി ശ്രീധരൻ നായർ
പി.ടി.എ. പ്രസിഡണ്ട്ജനാർദ്ദനൻ വി കെ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ കെ
അവസാനം തിരുത്തിയത്
16-01-202211072
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)

SCHOOL DETAILS


സ്കൂളിൻറെ ചരിത്രത്തിലേക്ക്.......

                                           സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിൽ കൃഷിക്കാരും കൂലിവേലക്കാരും മാത്രമായിരുന്നു ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും. കുടുംബങ്ങളിൽ വിദ്യാഭ്യാസമുള്ളവർ ചുരുക്കമായിരുന്നു. അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുവാൻ സൗകര്യങ്ങളുമുണ്ടായിരുന്നില്ല. 
                                  1952-53 കാലഘട്ടത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നതിനടുത്തായി തുരുത്തിയിൽ നിന്നും കച്ചവടത്തിനു വന്ന അബ്ദുള്ള എന്നയാളുടെ ഓല മേഞ്ഞ കടയുണ്ടായിരുന്നു. ഈ കടയിൽ സമീപപ്രദേശത്തെ കുട്ടികളെ വിളിച്ചിരുത്തി ചേവിരി കുഞ്ഞിരാമൻ നായർ എന്നയാൾ പൂഴിയിൽ എഴുതിച്ചിരുന്നു. പിന്നീട് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ  ശ്രമഫലമായി ഇന്നത്തെ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് മുളയും കവുങ്ങും ഓലയും ഉപയോഗിച്ച് ഒരു ഷെഢ് പണിത് പഠനം അതിലേക്കു മാറ്റി. 
                                ഈ കാലഘട്ടത്തിലാണ് വിദ്യാലയങ്ങൾ ഇല്ലാത്ത ഗ്രാമത്തിൽ പുതിയ വിദ്യാലയങ്ങൾ തുടങ്ങുന്നതിന് 1954 ലെ ഒന്നാം പഞ്ചവൽസര പദ്ധതി തുടക്കമിട്ടത്. ദക്ഷിണ കർണാടക ജില്ലയിലെ മംഗലാപുരമായിരുന്നു അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടറുടെ ഓഫീസ്. നാട്ടുകാരുടെ പ്രതിനിധികൾ ഓഫീസറെ സന്ദർശിച്ച് വിദ്യാലയം ആവശ്യപ്പെട്ടതിൻറെ ഫലമായി അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടറായ എച്ച്.കെ.ഹെഗ്ഡെ R.O.C.No.13005/55 തിയ്യതി 10.08.1955 എന്ന ഉത്തരവു പ്രകാരം ബോർഡ് എലിമെന്ററി സ്കൾ എന്ന പേരിൽ സ്കൂൾ തുടങ്ങാൻ അനുവാദം നൽകി. ഉദുമ സ്വദേശി  ശ്രീ.കെ.വി.കരുണാകരൻ മാസ്റ്ററെ ആദ്യത്തെ അധ്യാപകനായി നിയമിച്ചു. ഏകാധ്യാപകവിദ്യാലയമായി ഒന്ന്, രണ്ട് ക്ലാസുകൾ ഒരുമിച്ചാണ് പ്രവർത്തനം തുടങ്ങിയത്. 22.08.1955 ന് സ്കൂളിന് അംഗീകാരം ലഭിച്ചു. തുടക്കത്തിൽ അഞ്ചാം ക്ലാസുവരെയായിരുന്നു എൽ.പി.സ്കൂൾ പഠനം. ആദ്യബാച്ചിൽ 30 കുട്ടികളാണ് ഉണ്ടായിരുന്നത്. 
                         വർഷം തോറും  ഓല ഷെഡ് പുതുക്കിപ്പണിയുന്നതിന് കഠിനമായ അദ്ധ്വാനവും സാമ്പത്തികച്ചെലവും വേണ്ടി വന്നിരുന്നു. അന്നത്തെ പി.ടി.എ.പ്രസിഡണ്ടായിരുന്ന പരേതനായ കെ.നാരായണൻ നായർ , അടിയോടി രാമൻ നായർ എന്നിവരുടെ ശ്രമഫലമായി ഷെഢിൻറെ ഓല മാറ്റി ഓട് മേഞ്ഞു പുതുക്കിപ്പണിതു. പ്രകൃതിയുടെ വികൃതിയെന്നോണം അതേ വർഷം തന്നെ ശക്തമായ കാറ്റിലും മഴയിലും ഷെഡ് നിലം പതിച്ചു. 1969 ൽ വിദ്യാലയത്തിന് 100x20' അളവിൽ പുതിയകെട്ടിടം സർക്കാർ അനുവദിച്ചു. അപ്പോഴേക്കും ബോർഡ് എലിമെന്ററി എന്ന പേരു മാറ്റുകയും എൽ.പി.സ്കൂൾ എന്ന പേരിൽ അഞ്ചാം ക്ലാസിൽ നിന്നും നാലാം ക്ലാസായി ചുരുങ്ങുകയും 3ചെയ്തു.  1975-76 വർഷം എൽ.പി.സ്കൂളിനെ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 

2011 ൽ RMSA യുടെ കീഴിൽ ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു.

                             ഇപ്പോൾ ഒന്നു മുതൽ ഏഴുവരെ 14 ഡിവിഷനുകളിലായി 385 കുട്ടികളും 8 മുതൽ 10 വരെ 220 കുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരും എല്ലാ പാഠ്യ-പാഠ്യേതര  പ്രവർത്തനങ്ങൾക്കും പിന്തുണയേകുന്ന നല്ല പി.ടി.എ.യും സ്കളിനുണ്ട്. അക്കാദമിക രംഗത്തും കലാ-കായിക രംഗത്തും മികച്ചു നിൽക്കുന്ന കാസറഗോഡ് ഉപജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ് ഗവ.ഹൈസ്കൂൾ കൊളത്തുർ

ചരിത്രം

GO

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

Conducted English Expo,Saurotsava

  • ക്ലാസ് മാഗസിൻ.

Language and other subjects clubs brings out magazines

  • വിദ്യാരംഗം കലാ സാഹിത്യ വേദി.VIDYARANGA
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

Different clubs like Girls, English, Hindi, Social Science, Science conducting different activities.

മാനേജ്മെന്റ്

Kolathur

നേട്ടങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

Premalatha . P.V (Former Headmaster)
BHASKARAN A (Former Headmaster)
SREEDHARAN P PRESENT HEADMASTER

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


  • കാ‍‍ഞ്ഞങ്ങാട് റെയിൽ വേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം (പൊയിനാച്ചി ബന്തടുക്ക )

Loading map...

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്‌._കൊളത്തൂർ&oldid=1310137" എന്ന താളിൽനിന്ന് ശേഖരിച്ചത്