ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 12036-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12036 |
| യൂണിറ്റ് നമ്പർ | LK/2018/12036 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചെറുവത്തൂർ |
| ലീഡർ | കശ്യപ് കൃഷ്ണ എം |
| ഡെപ്യൂട്ടി ലീഡർ | ആഷ്‌നികൃഷ്ണ എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദീപ കെ വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദീപ എം വി |
| അവസാനം തിരുത്തിയത് | |
| 19-05-2026 | 12036 |
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ
| ക്രമ നമ്പർ | അഡ‍്മിഷൻ നമ്പർ | അംഗങ്ങളുടെ പേര് |
| 1 | 10221 | ആഷ്‌നികൃഷ്ണ എം |
| 2 | 9173 | ആദിദേവ് വി |
| 3 | 10174 | അന്മയ കെ വി |
| 4 | 9720 | അനുഗ്രഹ കെ വി |
| 5 | 9738 | അനുരാജ് പി പി |
| 6 | 9261 | അർജുൻദേവ് എം കെ |
| 7 | 9765 | അരുഷ് പി പി |
| 8 | 10229 | അതുല.വി |
| 9 | 10167 | ദേവാംഗന കെ |
| 10 | 10149 | ദിൽഷ ധനഞ്ജയൻ |
| 11 | 10150 | ദയരാജ് എം |
| 12 | 10162 | ഫാത്തിമാത്ത് സഹാറ വി പി യു |
| 13 | 10110 | ഹരിപ്രസാദ് പി വി |
| 14 | 9174 | ഹൃതിക് കെ |
| 15 | 9735 | കശ്യപ് കൃഷ്ണ എം |
| 16 | 9688 | മാനവ് പി വി |
| 17 | 8299 | ഹനിയ ജാഫർ |
| 18 | 10131 | മുഹമ്മദ് അഹ്ദൽ |
| 19 | 10178 | മുഹമ്മദ് ഷാമിൽ കെ |
| 20 | 10124 | നവനി കൃഷ്ണ സി |
| 21 | 10166 | നീലാഞ്ജന ടി വി |
| 22 | 9737 | നിതിൻ രാജ് എ പി |
| 23 | 10116 | നിവേദ് പി |
| 24 | 10168 | പ്രജ്വൽ കെ |
| 25 | 9169 | ഋതു ദേവ് എ |
| 26 | 9703 | സായ് ഓംകാർ എം വി |
| 27 | 10151 | സായന്ദന സുനിൽ |
| 28 | 9216 | ഷൗരി യു |
| 29 | 10164 | സ്നിഗ്ധ ടി |
| 30 | 10177 | ശ്രാവൺ കെ വി |
| 31 | 9693 | ശ്രീദർശ് പി വി |
| 32 | 9718 | ശ്രീദേവ് പി പി |
| 33 | 9771 | ശ്രീഹരി ശശീന്ദ്രൻ |
| 34 | 10108 | ശ്രീവ് കെ വി |
| 35 | 9715 | സ്വസ്തിക് എം വി |
| 36 | 9683 | തേജൽ ടി |
| 37 | 10121 | വൈഗ രാജേഷ് |
| 38 | 9733 | വാസുദേവ് പി |
| 39 | 10112 | വെണ്ണില ല എം |
| 40 | 9657 | യധു കൃഷ്ണൻ കെ |
.
പ്രവർത്തനങ്ങൾ
15_09_2025_ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈസ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക, പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതു ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിന് രക്ഷിതാവിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലൂന്നിക്കൊണ്ട് ഇളമ്പച്ചി ഗുരു ചന്തപ്പണിക്കർ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 2028 ലിറ്റി ൽ കൈറ്റ്സ് ഐടി ക്ലബ്ബ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു
ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം എസ്.ആർ.ജി കൺവീനർ പുഷ്പടീച്ചർ നിർവ്വഹിച്ചു. സ്കൂൾ ഐടി കോഡിനേറ്റർ അദ്ധ്യക്ഷനായിരുന്നു. സ്ക്രാച്ചിലെ ഒരു ഗെയിം കളിച്ചുകൊണ്ട് ഗ്രൂപ്പായി തിരിഞ്ഞുള്ള പ്രവർത്തനമാണ് ആദ്യം നടന്നത് തുടർന്ന് നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ സ്വാധീനത്തെ കുറിച്ചും പദ്ധതിയുടെ രൂപീകരണ പശ്ചാത്തലം, പദ്ധതിയുടെ പ്രസക്തി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ റോൾ, സ്ക്രാച്ച് ഇന്റർഫേസ് പരിചയപ്പെടൽ, ആനിമേഷൻ സങ്കേതങ്ങളുടെ പരിചയപ്പെടൽ, റോബോട്ടിക്സിന്റെ പ്രാഥമിക കാര്യങ്ങൾ എന്നിവ ക്യാമ്പിൽ അവതരിപ്പിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് ഐ.ചി ക്ലബ്ബ് അംഗങ്ങളുടെ രക്ഷിതാക്കളുടെ സംഗമവും നടന്നു .കൈറ്റ്സ് മാസ്റ്റർ ട്രെയിനർ സി.എ അഖിലയാണ് ക്ലാസ്സുകൾ കൈകാര്യം ചെയതത്. ചടങ്ങിന് ലിറ്റിൽ കൈറ്റ്സ് മെന്റർ ദീപ എം.വി സ്വാഗതവും ദീപ കെ.വി നന്ദിയും പറഞ്ഞു.
03-10-2025_ഡിജിറ്റൽ പത്രം ഒന്നാം പതിപ്പ് പ്രകാശനം ചെയ്തു.
ഇളമ്പച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മികവുകളും പ്രവർത്തനങ്ങളും കോർത്തിണക്കിയ ഡിജിറ്റൽ പത്രം ലിറ്റിൽ വോയ്സ് പ്രധാനാധ്യാപിക റീന കെ.ടി പ്രകാശനം ചെയ്തു.സീനിയർ അസിസ്റ്റന്റ് സിറാജുദ്ദീൻ പി.കെ ആശംസ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർ ദീപ കെ.വി സ്വാഗതവും ദീപ എം.വി നന്ദിയും പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്‍വെയറായ സ്ക്രൈബസ്സിലാണ് ഡിജിറ്റൽ പത്രം തയ്യാറാക്കിയത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പരിശീലന പദ്ധതിയിലും പത്താം ക്ലാസ്സിലെ ഐ.ടി പാഠപുസ്തകത്തിലും സ്കൈബസ് പഠന വിഷയമാണ്.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾത്തന്നെയാണ് വാർത്തകളും ഫോട്ടോയും തയ്യാറാക്കുന്നത്.
05_11_2025_ഡിജിറ്റൽ പത്രം രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.

ഇളമ്പച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പത്രം ലിറ്റിൽ വോയ്സ് രണ്ടാം പതിപ്പ് പ്രധാനാധ്യാപിക റീന കെ.ടി പ്രകാശനം ചെയ്തു. സ്കൂളിൽ ഒക്ടോബർ 14,15,16 തീയതികളിലായി നടന്ന ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രമേളയുടെ വാർത്തകളും ചിത്രങ്ങളും വിശേഷങ്ങളുമായുള്ള സ്പെഷ്യൽ പതിപ്പായാണ് രണ്ടാം പതിപ്പ് ഇറക്കിയിട്ടുള്ളത്. ശാസ്ത്രമേളയുടെ വിവിധ പ്രവർത്തനങ്ങളെ വിദ്യാർത്ഥികൾ തന്നെയാണ് വാർത്തകളായും ചിത്രങ്ങളായും പകർത്തിയത്. സ്ക്രൈ ബസ് എന്ന സ്വാതന്ത്ര സോഫ്റ്റ്‌വെയറിലാണ് പത്രം തയ്യാറാക്കിയിട്ടുള്ളത്. കുട്ടികൾക്ക് വിവിധ ക്ലാസ്സുകളിൽ പഠന വിഷയമായ സ്ക്രൈബസ് ഇന്ന് മുഖ്യ ധാരാ പത്രങ്ങളൊക്കെ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണ്. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ദീപ കെ വി, ദീപ എം വി എന്നിവർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നു.
06_01_02026_ക്വാണ്ടം എക്സിബിഷനിൽ ഇളമ്പച്ചി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളും പങ്കാളിയായി

ഒരു നൂറ്റാണ്ട് ലോകത്തെയും പ്രപഞ്ച വിജ്ഞാനത്തെയും മാറ്റിമറിച്ച ക്വാണ്ടം സയൻസ് വിദ്യാർത്ഥികളെയും പൊതു ജനങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടന ക്വാണ്ടം ശതാബ്ദി വർഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടക്കുന്ന ക്വാണ്ടം പൂച്ചയുടെ കേരള പര്യടനം പരിപാടിയിലെ മുഖ്യ ഇനമായ ക്വാണ്ടം സെഞ്ച്വറി എക്‌സിബിഷൻ ജനുവരി നാലു മുതൽ 9 വരെ കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടന്നു.പ്രസ്തുത എക്‌സിബിഷനിൽ ഇളമ്പച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികളും പങ്കാളിയായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയും കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുമാണ് പ്രദർശനം ഒരുക്കിയത്.
സൂക്ഷ്മ ലോകത്തെക്കുറിച്ച് ആഴത്തിൽ അറിയാനും അതുവഴി പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കാനും വഴി തുറന്നത് ക്വാണ്ടം സയൻസ് ആണ്. ലോകത്തെ പരിഷ്‌കരിച്ച ട്രാൻസിസ്റ്ററും ലേസറും മുതൽ ക്വാണ്ടം കമ്പ്യൂട്ടർ വരെയുള്ള ധാരാളം സാങ്കേതികവിദ്യകൾക്ക് പിന്നിലും ക്വാണ്ടം സയൻസ് ആണ് ഉള്ളത്. ഹൈസ്‌കൂൾ തൊട്ട് പഠിക്കുന്ന പിരിയോഡിക് ടേബിൾ, ആറ്റംഘടന, ഓർബിറ്ററി തീയറി, സബ് ആറ്റോമിക് പാർട്ടിക്കിളുകൾ, സെമി കണ്ടക്ടറുകൾ തുടങ്ങിയവയും ഫ്‌ലൂറസൻസ്, സൂപ്പർ ഫ്‌ലൂ ലൂയിഡറി, സൂപ്പർ കണ്ടക്ടിവിറ്റി തുടങ്ങിയ ക്വാണ്ടം പ്രതിഭാസങ്ങളും സാങ്കേതികവിദ്യകളും ശാസ്ത്രജ്ഞരുടെ സംഭാവനകളും എല്ലാം എക്‌സിബിറ്റുകളും മോഡലുകളുമായി ഇവിടെ ഉണ്ട് . ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും ഒരുപോലെ മനസ്സിലാകും വിധം ലളിതമായാണ് എല്ലാ കാഴ്ചകളും അവതരിപ്പിച്ചത്. പരീക്ഷണശാലയിലേക്ക് ഒരു വെർച്വൽ റിയാലിറ്റി യാത്ര, ക്വാണ്ടം കമ്പ്യൂട്ടറിനെ പരിചയപ്പെടാം, ക്വാണ്ടം ബയോളജി, ഫോറൻസിക് സയൻസ്, നാനോ ടെക്‌നോളജി തുടങ്ങി 28 വിഷയ മേഖലകളിലുള്ള എക്‌സിബിറ്റുകൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.
പിരിയോഡിക് ടേബിളിലെ ഒട്ടുമിക്ക മൂലകങ്ങളെയും സി വി രാമൻ കണ്ടെത്തിയ രാമൻ പ്രഭാവവും ഉൾപ്പെടെ കാണാത്ത പലതും നേരിൽ കണ്ടു. ഹോളോഗ്രാം, സിമുലേഷനുകൾ, വെർച്വൽ റിയാലിറ്റി, ലേസർ ഫെറിക്കൽ പ്രൊജക്ഷൻ തുടങ്ങിയ ആധുനിക സങ്കേതങ്ങൾ എല്ലാം ഉപയോഗപ്പെടുത്തിയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. പരീക്ഷണങ്ങൾ, ഇൻസ്റ്റലേഷനുകൾ, മാതൃകകൾ, പാനലുകൾ മത്സരങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യൻ വനിതാ ശാസ്ത്രജ്ഞരെ പരിചയപ്പെടുന്ന ആർട്ടിസ്റ്റ് ശ്രീജ പള്ളത്തിന്റെ ശില്പങ്ങൾ, ക്വാണ്ടം സയൻസിലെ ഇന്ത്യൻ സംഭാവനകൾ പരിചയപ്പെടുത്തുന്ന യദുനാഥ് ആർ. ന്റെ പ്രത്യേക പെയിന്റിങ് പരമ്പര, ജസ്റ്റിൻ ജോസഫ് ഒരുക്കുന്ന ഐൻസ്‌റ്റൈനും മാഡം ക്യൂറിയും തുടങ്ങിയ കലാസൃഷ്ടികളും ഇവിടെ ഉണ്ട്. ക്വാണ്ടം സയൻസിലെ വിഖ്യാത ശാസ്ത്രജ്ഞനായ ഷ്രോഡിംഗറുടെ ചിന്താ പരീക്ഷണത്തിലെ പൂച്ചയാണ് പ്രദർശനത്തിലെ താരം. പരിശീലനം നേടിയ എഴുപതോളം സയൻസ് കമ്മ്യൂണിക്കേറ്റർമാരുടെ നേതൃത്വത്തിലാണ് പ്രദർശന സ്റ്റാളുകൾ പ്രവർത്തിക്കുന്നത്. പ്രദർശനത്തോടൊപ്പം ശാസ്ത്ര പ്രഭാഷണങ്ങളും പാനൽ ചർച്ചകളും നടന്നു.
പ്രദർശന നഗരിയിൽ എത്തുന്ന കുട്ടികളെയും പൊതുജനങ്ങളെയും വിസ്മയിപ്പിച്ചുകൊണ്ട് ദിനേശ് കുമാർ തെക്കുമ്പാട് അവതരിപ്പിക്കുന്ന ശാസ്ത്ര പരീക്ഷണങ്ങളുടെ വിസ്മയ കാഴ്ചകൾ ഉണ്ട്.കോളേജിലെ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, സുവോളജി, ബോട്ടണി, കോമേഴ്‌സ്, മലയാളം, ഹിസ്റ്ററി എന്നീ ഡിപ്പാർട്ട്‌മെന്റുകളും സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. പ്രദർശനത്തിന്റെ ഉദ്ഘാടനം ജനുവരി നാലിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ജ്യോതിശാസ്ത്ര വിദഗ്ധൻ പ്രൊഫസർ കെ. പാപ്പൂട്ടി നിർവഹിച്ചു. ഇ. ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനാകും. എം. രാജഗോപാലൻ എം.എൽ.എ, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ, നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി, കൗൺസിലർ പി.വി.മണി എന്നിവർ മുഖ്യാതിഥികളാകും. ജനറൽ കൺവീനർ ഡോ. റീജ ടി.വി. സ്വാഗതവും, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി പി രാജൻ നന്ദിയും പറയും. കോളേജ് ചെയർമാൻ കെ രാമനാഥൻ, കൊച്ചി സർവ്വകലാശാല ഫിസിക്‌സ് വിഭാഗം തലവൻ ഡോക്ടർ ആൽഡ്രിൻ ആന്റണി, നെഹ്‌റു കോളേജ് പ്രിൻസിപ്പാൾ ഡോ.ടി. ദിനേശ് തുടങ്ങിയവർ സംബന്ധിച്ചു.
എന്താണ് ക്വാണ്ടം പൂച്ച ? ക്വാണ്ടം വസ്തുക്കളുടെ സ്വഭാവം ചർച്ച ചെയ്യാൻ 1935 ൽ എർവിൻ ഷ്രോഡിംഗർ ഒരു ചിന്താ പരീക്ഷണം തയ്യാറാക്കി. ഒരു ഇരുട്ടുമുറിയിൽ സ്റ്റീൽപ്പെട്ടിയിൽ ഒരു പൂച്ച, ഒരു റേഡിയോ ആക്ടീവ് പദാർത്ഥം, റേഡിയോ ആക്ടീവ് കണം പുറത്തേക്ക് വന്നാൽ പൊട്ടി വീഴാൻ പാകത്തിൽ ക്രമീകരിച്ച ചുറ്റിക, ചുറ്റിക വീണാൽ പൊട്ടും വിധത്തിൽ വച്ചിരിക്കുന്ന ഒരു കുപ്പി വിഷവാതകം, കുപ്പി പൊട്ടിയാൽ പൂച്ച ചാവും. എന്നാൽ കണം പുറത്തേക്ക് വരുന്നില്ലെങ്കിൽ പൂച്ച ജീവിച്ചിരിക്കും. എന്നാൽ പുറത്തുനിന്നുകൊണ്ട് പെട്ടിക്കുള്ളിൽ എന്ത് സംഭവിക്കുന്നു എന്ന് നമുക്ക് പറയാൻ കഴിയില്ല. എന്നാൽ ക്വാണ്ടം മെക്കാനിക്‌സ് നിയമപ്രകാരം പെട്ടിയിൽ നിന്ന് ഒരേസമയം കണം പുറത്തേക്ക് വന്നു വന്നില്ല എന്ന അവസ്ഥയിലാണ്. അത് പ്രകാരം ചുറ്റിക വീണു വീണില്ല അതായത് പൂച്ച ഒരേസമയം ജീവിച്ചിട്ടുമുണ്ട്. മരിച്ചിട്ടുമുണ്ട്. എന്ന സൂപ്പർ പൊസിഷൻ അവസ്ഥ. എന്നാൽ നിങ്ങൾ പെട്ടി തുറക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞ സൂപ്പർ പൊസിഷൻ അവസ്ഥ അപ്രത്യക്ഷമാകുന്നു. അൻപത് ശതമാനം സാധ്യതയോടെ നിങ്ങൾ ഒരു ജീവനുള്ള പൂച്ചയെ കാണും. അൻപത് ശതമാനം സാധ്യതയോടെ നിങ്ങൾ ഒരു ചത്ത പൂച്ചയെ കാണും. ക്വാണ്ടം മെക്കാനിക്‌സ് എന്ന ശാസ്ത്രശാഖയുടെ നേരത്തെയുള്ള കോപ്പൻ ഹേഗൻ വ്യാഖ്യാനത്തിലെ ചില പോരായ്മകൾ ചൂണ്ടിക്കാട്ടാൻ വേണ്ടി നടത്തിയ ഒരു ചിന്താ പരീക്ഷണമാണിത്. ഒരു പൂച്ചയ്ക്ക് യഥാർത്ഥത്തിൽ ഇങ്ങനെ സംഭവിക്കില്ല.
റോബോട്ടിക്സ് ഉപയോഗിച്ചുള്ള ആദ്യ പൊതു പരീക്ഷയ്ക്കായി കേരളത്തിലെ പത്താംതരം വിദ്യാർഥികൾ ഒരുങ്ങി.
ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയ്ക്കുള്ള ഏറ്റവും വലിയ പ്രത്യേകത റോബോട്ടിക്സ് ഉപയോഗിച്ചുള്ള ഐടി പരീക്ഷയാണ്. റോബോട്ടിക്സ് വിദ്യാഭ്യാസം നിർബന്ധമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായ കേരളത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ റോബോട്ടിക്സ് ഉപയോഗിച്ചുള്ള ആദ്യത്തെ പൊതു പരീക്ഷയ്ക്ക് തയ്യാറായിക്കഴിഞ്ഞു. കേരളത്തിൽ ഈ വർഷം പത്താം ക്ലാസിലെ പരീക്ഷ എഴുതുന്നത് നാല് ലക്ഷത്തി മുപ്പതിനായിരം വിദ്യാർത്ഥികളാണ്. ഈ വിദ്യാർത്ഥികൾക്ക് ഇതിനകം റോബോട്ടിക്സിന്റെ പ്രായോഗിക പരിശീലനം വിവിധ ഘട്ടങ്ങളിലായി നടന്നു കഴിഞ്ഞു. പത്താം ക്ലാസ്സിലെ ഐ.ടി പാഠപുസ്തകത്തിലെ റോബോട്ടുകൾ ലോകം എന്ന പാഠത്തിലാണ് റോബോട്ടിക്സിന്റെ പ്രായോഗിക പഠനം ഉൾപ്പെടുത്തിയിരിക്കുന്നത്, റോബോട്ടിക്സിന്റെ പ്രായോഗിക പരിശീലനം കൈറ്റിന്റെ നേതൃത്തിൽ ഇതിനകം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നൽകി കഴിഞ്ഞു. 29000 റോബോട്ട് കിറ്റുകളുടെ വിതരണവും പൂർത്തിയായിട്ടുണ്ട്. റോബോട്ടിക്സ് കിറ്റിലെ ആഡിനോ, ബ്രഡ് ബോർഡുകൾ, ജമ്പർ വയറുകൾ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തിയും പിക്റ്റോ ബോക്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുമാണ് വിദ്യാർത്ഥികൾ റോബോട്ടിക്സിലെ പ്രായോഗിക പ്രവർത്തനങ്ങളിലേർപ്പെടുന്നത്. കമ്പ്യൂട്ടർ വിഷൻ ഉപയോഗിച്ച് മനുഷ്യരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വാതിൽ, ലാപ്ടോപ്പിലെ ക്യാമറ ഉപയോഗപ്പെടുത്തി പിക്റ്റോ ബോക്സിലെ ഫെയ്സ് ഡിറ്റക്ഷൻ മനുഷ്യമുഖം തിരിച്ചറിയുന്ന പ്രവർത്തനം തുടങ്ങിയവ ഇതിനകം വിദ്യാർത്ഥികൾ സ്വായത്തമാക്കിയിട്ടുണ്ട് റോബോട്ടിക്സ് ഉപയോഗിച്ചുള്ള ആദ്യ പൊതു പരീക്ഷയ്ക്കായി ഇളമ്പച്ചി ഗുരു ചന്തു പണിക്കർ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥികളും തയ്യാറായിക്കഴിഞ്ഞു . കൈറ്റ് നൽകിയ 12 റോബോട്ടിക് കിറ്റുകൾ കൂടാതെ സ്കൂളിന്റെ തനത് ഫണ്ട് ഉപയോഗിച്ച് 10 റോബോട്ടിക് കിറ്റുകളടക്കം 22 റോബോട്ടിക് കിറ്റുകളാണ് പരിശീലനത്തിനും പൊതു പരീക്ഷയുമായി തയ്യാറാക്കി വച്ചിട്ടുള്ളത്. ഇതു പയോഗിച്ച് 144 കുട്ടികൾ തിങ്കളാഴ്ച മുതൽ പൊതു പരീക്ഷയെ അഭിമുഖീകരിക്കും. റോബോട്ടിക്സ് പരിശീലനത്തിനായി സ്കൂളിൽ വിപുലമായ പദ്ധതികൾ തന്നെ ആവിഷ്കരിച്ചിട്ടുണ്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഓരോ ക്ലാസിലെ വിദ്യാർത്ഥികൾക്കും പ്രത്യേക പരിശീലനം നൽകിയിരുന്നു.കൂടാകെ ഭിന്നശേഷി കുട്ടികൾക്കുംസംഘടിപ്പിച്ചിരുന്നു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ കൂടാതെ കൈറ്റ് മെന്റർമാരും ഐടി കോഡിനേറ്റർമാരും വിദ്യാർത്ഥികളുടെ സഹായത്തിനായി സന്നദ്ധരായിരുന്നു. ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ വീഡിയോ വാർത്ത കാണാൻ ഈ ലിങ്കിലൂടെ കയറുകhttps://youtu.be/ew0f4rigSjA
02_03_2026_റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു.
ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചിയിലെ ലിറ്റിൽ കൈറ്റ് ഐ.ടി ക്ലബ്ബിലെ കുട്ടികളുടെ ആഭിമുഖ്യത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിൻ്റെ ഉദ്ഘാടനം പ്രഥമാധ്യാപിക റീന കെ.ടി നിർവഹിച്ചു. ഇതോടനുബന്ധിച്ച് റോബോട്ടിക്സ്, സ്ക്രാച്ച് പ്രോഗ്രാമിംഗ്, അനിമേഷൻ തുടങ്ങിയ വിവിധ മേഖലകളിൽ ലിറ്റിൽ കൈറ്റിലെ കുട്ടികൾ നടത്തിയ പ്രവർത്തനങ്ങളുടെ അവതരണവും പ്രദർശനവും ഉണ്ടായിരുന്നു. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഗെയിം കളിക്കുന്നതിനും ,കാണുന്നതിനും അവസരം ഉണ്ടായി. റോബോട്ടിക്സിന്റെ പ്രദർശനവും വിദ്യാർത്ഥി കൾക്ക് വേറിട്ട അനുഭവം നൽകി.
02_03_2026_സർവ്വം AI മയം രക്ഷാകർതൃ ബോധവൽക്കരണ പരിശീലനം സംഘടിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളിലെ കുട്ടികളുടെ നേതൃത്വത്തിൽ ആറ് ലക്ഷം രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പരിശീലനം നൽകുന്ന പദ്ധതിയാണിത് സർവം എഐ മയം. ജൂൺ 30 വരെ നടക്കുന്ന പരിശീലനം രാജ്യത്തെ മുതിർന്നവർക്കുള്ള ഏറ്റവും വലിയ എഐ സാക്ഷരതാ യജ്ഞമാകും. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള മോഡ്യൂൾ എഐയുടെ ഗുണങ്ങൾക്കും ദോഷങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നു. മനുഷ്യ ബുദ്ധിക്ക് സമാനമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും യന്ത്രങ്ങളെ പ്രാപ്തമാക്കുന്ന മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയെക്കുറിച്ച് ലളിതമായ വിശദീകരണത്തോടെയാണ് പരിശീലനം ആരംഭിച്ചത്. സ്മാർട്ട് ഫോണുകളിലെ എഐ സേവനങ്ങൾ ഉപയോഗിച്ച് പക്ഷികളെയും ചെടികളെയും തിരിച്ചറിയുന്നതിനും തമിഴ് ഉൾപ്പെടെയുള്ള അന്യഭാഷാ ബോർഡുകൾ തത്സമയം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിനും രക്ഷിതാക്കളെ പ്രാപ്തരാക്കും. എഐ ടൂളുകളുടെ സഹായത്തോടെ ചെയ്യാവുന്ന പ്രവൃത്തികൾ പരിശീലനത്തിൽ പരിചയപ്പെടുത്തി. എഐ ഉപയോഗിച്ച് നിർമിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോകൾ,വ്യാജ ചിത്രങ്ങൾ,ശബ്ദങ്ങൾ എന്നിവ തിരിച്ചറിയാനുള്ള മാർഗങ്ങളും പരിചയപ്പെടുത്തി. സോഷ്യൽ മീഡിയയിലെ വ്യാജവാർത്താ പ്രചരണങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നും,ഇന്റർനെറ്റ് മര്യാദകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കൈറ്റ് വികസിപ്പിച്ച സമഗ്ര പ്ലസ് ലേണിംഗ് റൂം പോലുള്ള എഐ അധിഷ്ഠിത വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളെക്കുറിച്ചും ക്ലാസ്സെടുത്തു.2023-24 കാലയളവിൽ നാല് ലക്ഷം രക്ഷിതാക്കൾക്ക് സൈബർ സുരക്ഷാ പരിശീലനം നൽകിയതിന്റെ വിജയകരമായ തുടർച്ചയായാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഫെബ്രുവരി 20 മുതൽ നിലവിൽ വരുന്ന ഏറ്റവുംപുതിയ ഐടി ഭേദഗതി നിയമങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങളും പരിശീലനത്തിന്റെ ഭാഗമായി രക്ഷിതാക്കളെ പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ദർശന, മേധ പത്മംരാജ്, അന്വർത്ഥ, സന്മയ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. രക്ഷിതാക്കൾക്ക് പുതിയ അനുഭവമായിരുന്നു AI പരിശീലനം.


02_03_2026_ആനിമേഷൻ& സ്ക്രാച്ച് എക്സ്പേർട്ട് പരിശീലനം സംഘടിപ്പിച്ചു.

2024 - 27 ബാച്ചിന് ആനിമേഷൻ & സ്കാച്ച് എക്സ്പേർട്ട് റിസോഴ്സ് പേഴ്സന്റെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു.കൈറ്റ് മാസ്റ്റർ ട്രെയിനർ മനോജ്കുമാർ പരിശീലനം നയിച്ചു,
02_03_2026_മീഡിയ &ഡോക്യുമെന്റേഷൻ പരിശീലനം സംഘടിപ്പിച്ചു.
2025 - 28 ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് യൂനിറ്റുകൾക്കായി മീഡിയ &ഡോക്യുമെന്റേഷൻ പരിശീലനം സംഘടിപ്പിച്ചു.വാർത്ത തയ്യാറാക്കൽ, ഫോട്ടോ വീഡിയോ ചിത്രീകരണം, വാർത്താവതരണം, എഡിറ്റിങ്, റേക്കോർഡിങ് തുടങ്ങിയവയെക്കുറിച്ച് ക്ലാസ്സെടുത്തു. അഭിലാഷ് രാമൻ ക്ലാസ്സിന് നേതൃത്വം കൊടുത്തു. എല്ലാ വിദ്യാർത്ഥികളും ഫോട്ടോയും വീഡിയോയും എടുക്കുകയും അത് പ്രദർശിപ്പിക്കുകയും ചെയ്തു.
06_03_2026_ലിറ്റിൽ കൈറ്റ്സ് അവാർഡ് ഇളമ്പച്ചി സ്കൂളിന്.
പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' പദ്ധതിയിലെ സംസ്ഥാനതല അവാർഡുകളിൽ കാസറഗോഡ് ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബായി ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിനെ തെരെഞ്ഞെടുത്തു.30,000 രൂപയാണ് ക്യാഷ് അവാർഡ്. പുരസ്‌കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും ലഭിക്കും.
യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, സാമൂഹിക ഇടപെടൽ, സ്‌കൂൾ വിക്കി, ഹൈടെക് ക്ലാസ്‌റൂം പരിപാലനം തുടങ്ങി 16 മേഖലകളിലെ പ്രവർത്തനങ്ങൾ പരിശോധിച്ചാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. അവധിക്കാലത്ത് നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്യും.
എഐ, റോബോട്ടിക് സാങ്കേതിക വിദ്യ എന്നിവ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളിലൂടെയാണ് ലിറ്റിൽ കൈറ്റ്‌സ് ഇൗ അംഗീകാരം നേടിയത്. ആനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ് ആർഡിനോ, മലയാളം ടൈപ്പിംഗ്, സൈബർ സുരക്ഷ, മീഡിയ & ഡോക്യുമെന്റേഷൻ, ഹാർഡ് വെയർ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. നിരവധി പ്രവർത്തനങ്ങൾ സ്‌കൂളിൽ ലിറ്റിൽ കൈറ്റ്‌സ് നടത്തുന്നുണ്ട്. പത്രം, പോസ്റ്ററുകൾ, ദിനാചരണങ്ങൾ, വീഡിയോകൾ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കുന്നുണ്ട്.
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ് ഇല്ലാത്ത സ്കൂളുകളിലെ കുട്ടികൾക്കും പരിശീലനം നൽകിയും ഇളമ്പച്ചിയിയെ കുട്ടികൾ മാതൃകയായി.ഹൈസ്കൂളിലെ മൂന്ന് ബാച്ചിൽ 100 പേരാണ് ലിറ്റിൽ കൈറ്റ്‌സിലുള്ളത്. അധ്യാപകരായ ദീപ എം.വി, ദീപ കെ വി,സ്കൂൾ ഐറ്റി കോർഡിനേറ്റർ അഭിലാഷ് രാമൻ പ്രഥമാധ്യാപിക റീന കെ.ടി, സ്റ്റാഫ് കൗൺസിൽ, പി.ടി.എ തുടങ്ങിയവർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് പിന്തുണനൽകുന്നു.
17_03_2025_കുന്നച്ചേരി എ.എൽ.പി സ്കൂളിൽ സർവ്വം AI മയം രക്ഷാകർതൃ ബോധവൽക്കരണ പരിശീലനം സംഘടിപ്പിച്ചു
ഇളമ്പച്ചി ഗുരുചന്തുപ്പണിക്കർ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ കുന്നച്ചേരി എ.എൽപി സ്കൂൾ രക്ഷിതാക്കൾക്ക് AI പരിശീലനം നൽകി.പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കുന്നച്ചേരി എൽ.പി സ്കൂൾ പ്രഥമാധ്യാപിക വിലാസിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് അനീഷ് അധ്യക്ഷനായിരുന്നു.ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് അംഗങ്ങളായ ദർശന, മേധ പത്മംരാജ്, അന്വർത്ഥ, സന്മയ എന്നിവരാണ് രക്ഷിതാക്കൾക്ക് ക്ലാസ്സെടുത്തത്. കൈറ്റ് മെന്റർമാരായ ദീപ കെ.വി, ദീപ എം.വി എന്നിവർ കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി.രക്ഷിതാക്കൾക്ക് പുതിയ അനുഭവമായിരുന്നു AI പരിശീലനം.
സർവ്വം AI മയം രക്ഷാകർതൃ ബോധവൽക്കരണ പരിശീലനത്തെക്കുറിച്ചുള്ള ഫീഡ്ബാക്ക്
![]() 2026 മാർച്ച് 17 ചൊവ്വാഴ്ച ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ. ഹയർ സെക്കൻ്റെറി സ്ക്കൂൾ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥിനികളായ ദർശന, അന്വർത്ഥ,മേധപത്മം, സൻമയഎന്നിവർ കുന്നച്ചേരി ALP സ്ക്കൂൾ രക്ഷിതാക്കൾക്ക് നൽകിയ നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. മാർച്ച് 2 ന് സ്കൂളിൽ വെച്ച് നടത്തിയ സർവ്വം AI മയം എന്ന ബോധ വൽക്കരണ ക്ലാസിൽ കുട്ടികളുടെ അവതരണ രീതി, ഭാഷ ശൈലി, ആകർഷകമായ സംസാര രീതി ഇവ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. വീടിന് തൊട്ടടുത്ത കുന്നച്ചേരി ALP സ്ക്കുളിൽ മാർച്ച് 17 ചൊവ്വാഴ്ച ലിറ്റിൽകൈറ്റിസിൻ്റെ സർവ്വംAl മയം ബോധവൽക്കരണ ക്ലാസുണ്ടെന്നറിയാൻ കഴിഞ്ഞു. PTA അംഗമല്ലാത്ത ഞാൻ ആ പരിപാടിയിൽ പങ്കെടുത്തു. രണ്ടാമത്തെ ക്ലാസായതിനാൽ കൂടുതൽ കാര്യങ്ങൾ പെട്ടെന്നു തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു. കുഞ്ഞു മക്കളുടെ ഇത്തരത്തിലുള്ള ക്ലാസിൽ ഇനിയും പങ്കെടുക്കാൻ ആഗ്രഹിക്കുന്നു. അറിവ് നൽകുന്നതിനും അത് ആർജ്ജിക്കുന്നതിനും പ്രായം ഒരു തടസ്സമല്ല. ടെക്കനോളജി വികസിച്ചു വരുന്നതോടൊപ്പം അറിഞ്ഞു അറിയാതെയും അന്ധകാരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു തലമുറയെ വെളിച്ചത്തിലേക്ക് നയിക്കാൻ ലിറ്റിൽ കൈറ്റ്സിന് സാധിക്കുമാറാകട്ടേ..... "തമസോ മാ ജ്യോതിർഗമയ" എം ജീ ധരൻ തൃക്കരിപ്പൂർ ഫലകം:Box/1 ![]() സർവം Al മയം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് GCSGHSS ഇളമ്പച്ചിയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ ദർശന, അന്വർത്ഥ, മേധ പത്മം , സന്മയ എന്നീ കുട്ടികൾ വളരെ നന്നായി കൈകാര്യം ചെയ്തു .നിർമിത ബുദ്ധി ഉപയോഗിച്ച് നമുക്കുണ്ടാകുന്ന നേട്ടങ്ങൾ ,ദോഷങ്ങൾ തുടങ്ങിയ കാര്യങ്ങൾ പ്രവർത്തന ബന്ധിതമായി വിശദീകരിച്ചു .നിർമിത ബുദ്ധി പെയോഗിച്ച് ചെയ്യാവുന്ന ഒരുപാട് കാര്യങ്ങൾ ,ചെയ്തു പഠിച്ചതു കൊണ്ട് രക്ഷിതാക്കൾ ക്ലാസ് നന്നായി ആസ്വദിച്ചു. വളരെയധികം അറിവു പകർന്നു തന്ന ക്ലാസ് കൈകാര്യം ചെയ്ത മക്കൾക്കും അധ്യാപകർക്കും നന്ദി. }} 14_06_2026_അഡ്മിഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു15_06_2026_ലിറ്റിൽ കൈറ്റ്സ് സമ്മർ ക്യാമ്പ്മീഡിയ നിർമ്മാണ പരിശീലനം15_06_2026_ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം15_06_2026_എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം ഹെൽപ്പ് ഡസ്ക്ക്18_06_2026_എസ്.എസ്.എൽ.സി പുനർമൂല്യനിർണ്ണയം ഹെൽപ്പ് ഡസ്ക്ക് |

