Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

 
 
 
 

 

ജൂൺ 2 വാളകം ആർ വി വി എച്ച് എസ് എസിൽ സമുചിതമായി ആഘോഷിച്ചു . പി ടി എ പ്രസിഡന്റ് ശ്രീ ജി ഗോപകുമാർ അദ്ധ്യക്ഷനായ യോഗം ഹെഡ്മാസ്റ്റർ ശ്രീ സുനിൽ പി ശേഖർ ഉദ്ഘാടനം ചെയ്തു . ശ്രീ വാസുദേവൻ സാർ മുഖ്യ പ്രഭാഷണം നടത്തി . വാർഡ് മെമ്പർ‍ ശ്രീമതി പ്രസന്നകുമാരിയമ്മ,അദ്ധ്യാപക പ്രതിനിധികൾ എന്നിവർ സംസാരിച്ചു . പായസവിതരണവും നടത്തി .

പരിസ്ഥിതി ദിനാഘോഷം

 

 

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന റാലി , പ്രതിജ്ഞ ,വൃക്ഷതൈ നടീൽ,ക്വിസ് മത്സരം എന്നിവയോടെ അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സജീവ പങ്കാളിത്തത്തിൽ നടത്തി .

അനുമോദന സമ്മേളനം

 
സ്കൂൾമാനേജർ ശ്രീ കെ ബി ഗണേഷ് കുമാറിനും അച്ഛൻ ഗിരീഷ് സാറിനുമൊപ്പം കുമാരി ജി പി നന്ദന .
 
അനുമോദന സമ്മേളനം














.


.

ആർ വി വി എച്ച് എസ് എസിന്റെ അഭിമാന നിമിഷം .

സിവിൽ സർവ്വീസ് പരീക്ഷയിൽ ദേശീയതലത്തിൽ 47ാം

റാങ്കും സംസ്ഥാനത്ത് രണ്ടാം റാങ്കും കരസ്ഥമാക്കിയ

കുമാരി നന്ദന ജി . പി . ക്ക് അനുമോദനങ്ങൾ .

 
ഘോഷയാത്രയിൽ നിന്ന്

















വായനാദിനം (ജൂൺ 19)

പി എൻ പണിക്കർ അനുസ്മരണം, വായനകുറിപ്പ് തയാറാക്കൽ, പ്രശ്നോത്തരി, പുസ്തക സമാഹരണം, വായന ദിന പ്രതിജ്ഞ, എന്നിവയോടെ സമുചിതമായി ആഘോഷിച്ചു.