ആർ.വി.വി.എച്ച്.എസ്സ്.എസ്സ്. വാളകം/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം




ജൂൺ 2 വാളകം ആർ വി വി എച്ച് എസ് എസിൽ സമുചിതമായി ആഘോഷിച്ചു . പി ടി എ പ്രസിഡന്റ് ശ്രീ ജി ഗോപകുമാർ അദ്ധ്യക്ഷനായ യോഗം ഹെഡ്മാസ്റ്റർ ശ്രീ സുനിൽ പി ശേഖർ ഉദ്ഘാടനം ചെയ്തു . ശ്രീ വാസുദേവൻ സാർ മുഖ്യ പ്രഭാഷണം നടത്തി . വാർഡ് മെമ്പർ ശ്രീമതി പ്രസന്നകുമാരിയമ്മ,അദ്ധ്യാപക പ്രതിനിധികൾ എന്നിവർ സംസാരിച്ചു . പായസവിതരണവും നടത്തി .
പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന റാലി , പ്രതിജ്ഞ ,വൃക്ഷതൈ നടീൽ,ക്വിസ് മത്സരം എന്നിവയോടെ അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സജീവ പങ്കാളിത്തത്തിൽ നടത്തി .
അനുമോദന സമ്മേളനം


.
.
ആർ വി വി എച്ച് എസ് എസിന്റെ അഭിമാന നിമിഷം .
സിവിൽ സർവ്വീസ് പരീക്ഷയിൽ ദേശീയതലത്തിൽ 47ാം
റാങ്കും സംസ്ഥാനത്ത് രണ്ടാം റാങ്കും കരസ്ഥമാക്കിയ
കുമാരി നന്ദന ജി . പി . ക്ക് അനുമോദനങ്ങൾ .

വായനാദിനം (ജൂൺ 19)
പി എൻ പണിക്കർ അനുസ്മരണം, വായനകുറിപ്പ് തയാറാക്കൽ, പ്രശ്നോത്തരി, പുസ്തക സമാഹരണം, വായന ദിന പ്രതിജ്ഞ, എന്നിവയോടെ സമുചിതമായി ആഘോഷിച്ചു.



