ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം

2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവ പരിപാടി വടകര  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ പി ഗിരിജ ഉദ്‌ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് ശ്രീ പ്രശാന്തൻ പി വി അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പാൾ ശ്രീ ജിതേഷ് എം സ്വാഗതം പറഞ്ഞു . ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ശശികല ദിനേശൻ ,വാർഡ് മെമ്പർ ശ്രീമതി ബിന്ദു വള്ളിൽ തുടങ്ങിയവർ ആശംസ അർപ്പിച്ചു . പ്രധാന അദ്ധ്യാപിക ശ്രീമതി പി കെ ഗീത നന്ദി പ്രകാശനം നടത്തി . പ്രസ്തുത ദിവസം സ്കൂൾ ബാസ്കറ്റ് കോർട്ടിന്റെ ഉദ്‌ഘാടന കർമം നടത്തി . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടക്കുകയുണ്ടായി . കുട്ടികൾക്ക് മധുര വിതരണം നടത്തിക്കൊണ്ട് സ്കൂൾ പ്രവേശനോത്സവ പരിപാടി സമാപിച്ചു .