ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം

2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവ പരിപാടി വടകര  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ പി ഗിരിജ ഉദ്‌ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് ശ്രീ പ്രശാന്തൻ പി വി അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പാൾ ശ്രീ ജിതേഷ് എം സ്വാഗതം പറഞ്ഞു . ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ശശികല ദിനേശൻ ,വാർഡ് മെമ്പർ ശ്രീമതി ബിന്ദു വള്ളിൽ തുടങ്ങിയവർ ആശംസ അർപ്പിച്ചു . പ്രധാന അദ്ധ്യാപിക ശ്രീമതി പി കെ ഗീത നന്ദി പ്രകാശനം നടത്തി . പ്രസ്തുത ദിവസം സ്കൂൾ ബാസ്കറ്റ് കോർട്ടിന്റെ ഉദ്‌ഘാടന കർമം നടത്തി . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടക്കുകയുണ്ടായി . കുട്ടികൾക്ക് മധുര വിതരണം നടത്തിക്കൊണ്ട് സ്കൂൾ പ്രവേശനോത്സവ പരിപാടി സമാപിച്ചു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ജാഗ്രത സമിതി

2006ലാണ് സ്കൂളിൽ ജാഗ്രത സമിതി പ്രവർത്തനം ആരംഭിക്കുന്നത് .സമിതി കൺവീനറും സ്കൂൾ കൗൺസിലറും വളരെ നല്ല രീതിയിൽ ആണ് ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത് പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് വ്യക്തിഗത കൗൺസിലിങ്ങം ഗ്രൂപ്പ് കൗൺസിലിങ്ങും നടത്തിവരുന്നു .കൗൺസലിങ്ങിൽ പ്രത്യേക മുറിയുണ്ട്. ആവശ്യമായ സന്ദർഭങ്ങളിൽ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിച്ച് വരുത്തുകയും ഗൃഹ സന്ദർശനം നടത്തുകയും ചെയ്യാറുണ്ട് .കോവിഡ് കാലത്ത് മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾക്ക് ടെയി കൗൺസിലിംഗ് നടത്തി വരുന്നു.