ഉള്ളടക്കത്തിലേക്ക് പോവുക

മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം 2026.

മർകസ് ഹയർ സെക്കന്ററി സ്‌കൂൾ  പ്രവേശനോത്സവം കുന്നമംഗലംബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അരിയിൽ അലവി ഉത്ഘാടനം ചെയ്തു .ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ മുഖ്യാതിഥി ആയി പങ്കെടുത്തു. പാഠ്യവിഷയങ്ങൾക്കൊപ്പം ധാർമികതയും മൂല്യങ്ങളും ശീലിപ്പിക്കുന്നതിൽ സവിശേഷ ശ്രദ്ധ നൽകുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് മർകസ് സ്കൂളുകൾ. വിദ്യാഭ്യാസമാണ് ഒരു സമൂഹത്തിന്റെ പുരോഗമനാടിസ്ഥാനം എന്ന ഉറച്ച വിശ്വാസമാണ്, വിദ്യാഭ്യാസ വിപ്ലവങ്ങളിൽ ഇത്രമേൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മർകസിനെ പ്രചോദിപ്പിച്ചത്. എന്നദ്ദേഹം പരാമർശിച്ചു. ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ  നവാഗതരായ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സ്വാഗതം ചെയ്തു സംസാരിച്ച ചടങ്ങിന് പിടിഎ പ്രസിഡന്റ്‌ ഷമീം കെകെ അധ്യക്ഷത വഹിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ മൂസ കോയ, വാർഡ് മെമ്പർ ജസീല ബഷീർ എന്നിവർ ആശംസകൾ  അർപ്പിച്ച്  സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ  കലാ  പരിപാടികൾ  അവതരിപ്പിച്ചു.  മധുര പലഹാര വിതരണവും നടത്തി. നവാഗതരായ അഞ്ചാംക്ലാസ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. സ്റ്റാഫ്‌ സെക്രട്ടറി ഫസൽ അമീൻ നന്ദി പറഞ്ഞു. നവാഗതരെ തോരണ ങ്ങൾ ചാർത്തിയ ക്ലാസ്സ്‌ റൂമിലേക്ക് അധ്യാപകർ സ്വീകരിച്ചു. കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ  തയ്യാറാക്കി.  സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ  വീഡിയോ തയ്യാറാക്കി.

പ്രഥമ അധ്യാപകൻ കുട്ടികളെ വരവേൽക്കുന്നു.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സകാഫി ഉത്ഘാടന പ്രസംഗം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശംസ നേരുന്നു.

ഒന്നിച്ചു ഒന്നായി വിദ്യാലയത്തിലേക്ക്.






ലിറ്റിൽ കൈറ്റ്സ് വിദ്ധാർത്ഥികൾ തയ്യാറാക്കിയ പ്രവേശനോത്സവ വിഡിയോ ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ലിറ്റിൽ കൈറ്റ്സ് വിദ്ധാർത്ഥികൾ തയ്യാറാക്കിയ പ്രവേശനോത്സവ വിഡിയോ ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


പരിസ്ഥിതി ദിനാഘോഷം.

മർകസ് എച്ച്എസ്എസ് കാരന്തൂരിൽ വ്യത്യസ്ത പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ നാച്ചുറൽ ക്ലബ്ബ് സ്കൂൾ ഫോറസ്റ്റ് ക്ലബ്ബ്, ജീവശാസ്ത്രം വിഭാഗം എന്നിവരുടെ ആഭിമുഖ്യത്തിൽ വ്യത്യസ്ത പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സന്ദേശ വായന, പരിസ്ഥിതി ദിന പ്രശ്നോത്തരി, പരിസ്ഥിതി ദിന സെമിനാർ, പരിസ്ഥിതി ദിന ചിത്രരചന, ക്യാമ്പസ് ബ്യൂട്ടിഫിക്കേഷൻ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തു.

പരിസ്ഥിതി സന്ദേശ വായന.

സ്കൂൾ ആരംഭിക്കുന്ന പ്രാർത്ഥനക്ക് ശേഷം വിദ്യാർത്ഥി പ്രതിനിധികൾ മലയാളത്തിലും ഇംഗ്ലീഷിലും പരിസ്ഥിതി ദിന സന്ദേശം പബ്ലിക് അനൗൺസ്മെൻറ് സിസ്റ്റത്തിലൂടെ വിദ്യാർത്ഥികൾക്ക് നൽകി. പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക" എന്ന പ്രമേയത്തിൽ വിദ്യാർത്ഥികൾ മറ്റു കുട്ടികൾക്ക് നൽകി. വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി പരിഹരിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത ഊന്നിപ്പറഞ്ഞു. പ്ലാസ്റ്റിക് മലിനീകരണം ഗ്രഹത്തിന്റെ എല്ലാ കോണുകളിലും - മൈക്രോപ്ലാസ്റ്റിക് രൂപത്തിൽ നമ്മുടെ ശരീരത്തിൽ പോലും - വ്യാപിച്ചിരിക്കുന്നു. പ്ലാസ്റ്റിക് മലിനീകരണം നേരിടാൻ കൂട്ടായ നടപടി സ്വീകരിക്കണമെന്ന് 2025 ലെ ലോക പരിസ്ഥിതി ദിനം ആഹ്വാനം ചെയ്യുന്നു. പ്ലാസ്റ്റിക് മലിനീകരണം നമ്മുടെ ഗ്രഹത്തെ ശ്വാസം മുട്ടിക്കുന്നു - അത് ആവാസവ്യവസ്ഥയെയും ക്ഷേമത്തെയും കാലാവസ്ഥയെയും ദോഷകരമായി ബാധിക്കുന്നു.

പരിസ്ഥിതി ദിന പ്രശ്നോത്തരി.

പരിസ്ഥിതി ദിന പ്രശ്നോത്തരി പരിപാടിയിൽ സ്കൂൾ പിടിഎ പ്രസിഡൻറ്

ലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി സ്കൂളിലെ മുഴുവൻ ക്ലാസുകളിലും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ജീവ ശാസ്ത്ര അധ്യാപകൻ മുസ്തഫ പി തയ്യാറാക്കി നൽകിയ പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ പ്രശ്നോത്തരി സംഘടിപ്പിച്ചു. ഓരോ ക്ലാസുകളിൽ നിന്നും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്കൂൾതല പരിസ്ഥിതി ദിന പ്രശ്നോത്തരി മത്സരത്തിൽ പങ്കെടുപ്പിച്ചു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ പൊതുവിജ്ഞാനം വർധിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ആയിരുന്നു അതിൽ ഉൾപ്പെടുത്തിയിരുന്നത്. സ്കൂൾ ക്ലാസ് തല പ്രശ്നോത്തരിയിൽ വിജയിച്ച വിദ്യാർത്ഥികളെ മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ സഹകരണത്തോടെ പ്രശ്നോത്തരി മത്സരം നടത്തി. മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ പ്രിൻസിപ്പാൾ വിജയികൾക്ക് സമ്മാനദാനം നടത്തി.

പരിസ്ഥിതി ദിന സെമിനാർ.

പരിസ്ഥിതി ദിന സെമിനാർ. ഡോ. സുബൈർ നേതൃത്വം നൽകുന്നു.

മർകസ് ഹയർസെക്കൻഡറി വിഭാഗം സുവോളജി അധ്യാപകൻ ഗവേഷകനുമായ ഡോക്ടർ സുബൈർ 'നമ്മുടെ അയലത്തെ പക്ഷികൾ' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് സെമിനാർ സംഘടിപ്പിച്ചു. പ്രകൃതിയിലുള്ള വ്യത്യസ്ത പക്ഷികളും അവയുടെ ധർമ്മങ്ങളും വളരെ പ്രധാനപ്പെട്ടതാണ് എന്ന് അദ്ദേഹം ആമുഖമായി സംസാരിച്ചു. പരാഗണം നടത്തുന്നതിൽ പക്ഷികളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ് എന്ന് അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ആയതിനാൽ നമ്മുടെ നാടുകളിൽ കാണുന്ന എല്ലാത്തരം പക്ഷികളെയും നാം സംരക്ഷിക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.നമ്മുടെ നാട്ടിലുള്ള വ്യത്യസ്ത ഇനം പക്ഷികളുടെ ആവാസ വ്യവസ്ഥ ഭക്ഷണരീതി പ്രജനനം തുടങ്ങിയ വ്യത്യസ്ത ആശയങ്ങൾ കുട്ടികളുമായി അദ്ദേഹം അവതരിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡൻറ് ഷമീം എന്നിവരുടെ അധ്യക്ഷതയിൽ നടന്ന പരിപാടി സ്കൂൾ പ്രിൻസിപ്പൽ മൂസക്കോയ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മലയാളം വിഭാഗം അധ്യാപകൻ എം എ സാജിദ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  ഹെഡ്മാസ്റ്റർ ബഷീർ സ്വാഗതം നിർവഹിച്ച പരിസ്ഥിതി ദിന സെമിനാറിന് സ്കൂൾ നാച്ചുറൽ ക്ലബ് കൺവീനർ അബ്ദുൽ കരീം നന്ദി അർപ്പിച്ചു സംസാരിച്ചു.

വൃക്ഷത്തൈ നടൽ.

പരിസ്ഥിതിദിന മാവിൻ തൈ പ്രിൻസിപ്പാൾ നടന്നു.

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മർകസ് എച്ച്എസ്എസ് കാരന്തൂരിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ പ്രിൻസിപ്പാൾ പ്രഥമ അധ്യാപകൻ  എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഹൈസ്കൂൾ വിഭാഗം എസ്ആർ.ജി കൺവീനർ പിഞ്ചുകുട്ടികൾ എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യാലയത്തിൽ മാവിൻ തൈ നട്ടു. പരിസ്ഥിതി ദിനത്തിൽ മരങ്ങൾ മുറിക്കുന്നതിന് പകരം ധാരാളം ചെടികളും വൃക്ഷങ്ങളും നട്ടു പരിപാലിക്കുന്നതിന്റെ ആവശ്യകത സ്കൂൾ ഫോറസ്റ്റട്രീ ക്ലബ് കൺവീനർ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് തൈ വിതരണം നടത്തി.


ക്ലാസ് പിടിഎ രൂപീകരണം.

പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാലയം തുറന്നതിന്ന് ശേഷം നടപ്പാക്കിയ പദ്ധതി ആയ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾക്ക് ക്ലാസുകളും മറ്റും നൽകിയതിന്റെയും വിദ്യാർത്ഥികളുടെ നിലവിലുള്ള പഠന നേട്ടങ്ങൾ വിലയിരുത്തിയതിന്റെയും ഭാഗമായി കുട്ടികളുടെ രക്ഷിതാക്കളുമായി ചർച്ച നടത്താൻ ക്ലാസ് പിടിഎ യോഗം സംഘടിപ്പിച്ചു. വിലയിരുത്തിയ പഠന നേട്ടങ്ങളുടെ പേപ്പറുകൾ നൽകി രക്ഷിതാക്കളുമായി ക്ലാസ് അധ്യാപകർ ചർച്ച സംഘടിപ്പിച്ചു. ക്ലാസ് പിടിഎയുടെ മുന്നോടിയായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം എട്ടാം ക്ലാസ് എജുകെയർ കൺവീനർ കെ ടി ജവാദ് സ്വാഗതം ആശംസിച്ച പരിപാടി സ്കൂൾ എസ് ആർ ജി കൺവീനർ ഹാഷിദ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സ്കൂളിൻറെ അച്ചടക്കം സംബന്ധമായ കാര്യങ്ങളും വിദ്യാർത്ഥികളുടെ 9 ദിവസത്തെ സ്കൂൾ പഠനത്തിലെ കാര്യങ്ങളും ഉദ്ഘാടന ഭാഷണത്തിൽ പ്രഥമ അധ്യാപകൻ സൂചിപ്പിച്ചു. മലയാള വിഭാഗം തലവൻ സാജിദ് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ലിറ്റിൽ കൈ റ്റ്സ് പ്രവർത്തനങ്ങളും അഭിരുചി പരീക്ഷ മറ്റു വിശദാംശങ്ങൾ കൺവീനർ  സാലിം ഓർമ്മപ്പെടുത്തി. ശേഷം രക്ഷിതാക്കൾ കുട്ടികളുടെ ക്ലാസുകളിൽ ചെന്ന് വിലയിരുത്തൽ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ കുട്ടികളുടെയും പഠന പുരോഗതിയും മറ്റും ചർച്ച നടത്തി. ഈ സംഗമത്തിൽ ഓരോ ക്ലാസിലെയും ക്ലാസ് പിടിഎ ചെയർമാൻമാരെയും എം പി ടി എ ചെയർപേഴ്സനെയും തെരഞ്ഞെടുത്തു.

വായനാദിനം.

മർകസ്  ഹയർസെക്കൻഡറി സ്കൂൾ കാരന്തൂർ ജൂൺ 14ന് വായനാദിനമായി ആഘോഷിച്ചു. സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മലയാളം വിഭാഗം അധ്യാപകൻ വിദ്യാരംഗം കൺവീനറുമായ സാജിദ് എം എ യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ സാഹിത്യകാരന്മാരുടെ സ്വാധീനത്തെ പറ്റിയും അവരുടെ അംഗീകാരങ്ങളെ പറ്റിയും അദ്ദേഹം പ്രതിപാദിച്ചു. സോഷ്യൽ മീഡിയ അതിപ്രസരം ഉള്ള സമയത്ത് വായന നമ്മുടെ സമൂഹത്തിൽ നിന്നും കുറഞ്ഞു പോകുന്നുണ്ടോ എന്ന് അദ്ദേഹം രേഖപ്പെടുത്തി. പരിപാടിയിൽ വായനാദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിൽ വായന ദിനത്തോടുനബന്ധിച്ചു വായന വരമായി ആഘോഷിക്കാൻ പ്രഖ്യാപനം നടത്തി. തുടർന്ന് യുപി വിഭാഗം അധ്യാപകൻ ഹരീഷ് കുമാർ കവിതാരപ്പിക്കുകയും കുട്ടികളെക്കൊണ്ട് ചൊല്ലിപ്പിക്കുകയും ചെയ്തു. ശ്രീ പണിക്കരുടെ വായന പ്രസ്ഥാനത്തെപ്പറ്റിയും ഗ്രന്ഥശാല പ്രസ്ഥാനങ്ങളെ സംബന്ധിച്ച് സ്കൂൾ ഗ്രന്ഥശാല കൺവീനറും ഹിന്ദി അധ്യാപകനും മാപ്പിള സാഹിത്യകാരനുമായ ഷക്കീർ ചോല മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ കുട്ടികളുടെ കലാപരിപാടികളും കവിതകളും ആകർഷണം ഉണ്ടാക്കി. പരിപാടിയിൽ എസ് ആർ ജി കൺവീനർ ഹാഷിദ് പി സി റഹീം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയുടെ സ്വാഗതം നന്ദിയും മലയാളം വിഭാഗം മുൻ തലവൻ ജലീൽ അവതരിപ്പിച്ചു.

ലോക ലഹരി വിരുദ്ധ ദിനം

സന്തോഷദായകവുമായ ബാല്യം കുട്ടികൾക്ക് ഉറപ്പുവരുത്തുന്നതിന് ലഹരിമുക്തമായ പഠനാനുഭവങ്ങൾ ഓരോ കുട്ടിക്കും ലഭിക്കേണ്ടതുണ്ട്. ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് മർകസ് എച്ച് എസ് എസ്സിൽ ലഹരിക്കെതിരെയുള്ള  വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തി. ലഹരി ദിനത്തോടനുബന്ധിച്ചു വീഡിയോ പ്രദർശനം ലഹരിക്കെതിരെ സന്ദേശം പ്രതിജ്ഞ ജെ ആർ സി, എൻ സി സി, എസ് പി സി, സ്കൗട്ട്, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അണി നിരന്ന ലഹരി വിരുദ്ധ റാലി പ്രബന്ധ രചനാ മത്സരം ഡിജിറ്റൽ ഡിസൈനിംഗ് പോസ്റ്റർ രചനാമത്സരം തുടങ്ങിയ പരിപാടിയായിരുന്നു നടത്തിയത്.സ്കൂൾ ജാഗ്രത സമിതി കൺവീനർ അറബി അധ്യാപകനുമായ ഡോക്ടർ അബൂബക്കർ നിസാമിയാണ് പരിപാടികൾക്ക് ഏകോപനം നടത്തിയത്.

ലോക വിരുദ്ധ സന്ദേശ റാലി
ലോക വിരുദ്ധ സന്ദേശ റാലി
ലഹരി വിരുദ്ധ സന്ദേശ ഡിജിറ്റൽ പോസ്റ്റർ ഡിസൈൻ
ലഹരി വിരുദ്ധ പ്രബന്ധ രജന.

ലോക ലഹരി വിരുദ്ധ ദിനം മത്സര വിജയികൾ.

ക്രമ നമ്പർ ഡിജിറ്റൽ ഡിസൈനിങ് പോസ്റ്റർ രചന പ്രബന്ധ രചന
1 ഇസ്മായിൽ മുഹമ്മദ് അൻസബ് മുഹമ്മദ് അമീൻ
2 സുഫിയാൻ മുഹമ്മദ് സമാൻ ഹാദി ഹനാൻ
3 അർഷ് ഫിദൽ മുഹമ്മദ് സഈദ്
4 മുഹമ്മദ് അൻസിൽ ഹംദാൻ അഹ്മദ്
5 മുഹമ്മദ് ഷാമിൽ മുഹമ്മദ് അമീൻ

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഐസിടി ക്ലബ്ബിലെ എട്ടാം ക്ലാസ്സിൽ ക്ലബ്ബിൽ അംഗത്വം ലഭിച്ച വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് മർകസ് ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ 2025 സെപ്തംബര് 18 വ്യാഴായ്ച്ച സംഘടിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക.

സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണം

സെപ്റ്റംബർ 20 ന് ലോകമെങ്ങും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിദ്യാലങ്ങളിൽ സോഫ്റ്റ്‌വെയർ വരമായി ആഘോഷിക്കുന്നു. വിവിധ പരിപാടികൾ മർകസ് എച്ച് എസ് എസ് കാരന്തൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആഭിമുഖ്യത്തിൽ സങ്കടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണ പോസ്റ്റർ നിർമാണം, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിഞ്ഞ, സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ തുടങ്ങിയ പരിപാടികൾ നടത്തി.

സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ

2025 സെപ്റ്റംബർ 20ന് ലോകമെങ്ങും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനമായി ആചരിക്കുന്ന. കേരള ഇൻഫ്രാക്ചർ ടെക്നോളജി ഫോർ എജുക്കേഷൻ സെപ്റ്റംബർ 20ന് സംസ്ഥാനതല പരിപാടി തിരുവനന്തപുരത്ത് വച്ച് നടത്തി. സെപ്റ്റംബർ 22 മുതൽ 27 വരെയുള്ള ദിനങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ വ്യത്യസ്ത പരിപാടികൾ നടത്താൻ നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ മർകസ് എച്ച്എസ്എസ് കാരന്തൂരിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ നടത്തി. പരിപാടിയിൽ സ്കൂൾ പ്രഥമ അധ്യാപകൻ മുഹമ്മദ് ബഷീർ പി സ്വാഗതം ആശംസിച്ചു. സ്വാതന്ത്ര സോഫ്റ്റ്‌വെയർ വിഷയത്തിൽ കുന്നമംഗലം വിദ്യാഭ്യാസ ഉപജില്ല മാസ്റ്റർ ട്രൈനർ മുഹമ്മദ് അശ്റഫ് പി സി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ലീഡർ മമ്മദർ സലാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർ മുഹമ്മദ് സാലിം  ആശംസകൾ  പരിപാടി ഹൈസ്കൂൾ  വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ മുഹമ്മദ് അഷ്റഫ് നന്ദി രേഖപ്പെടുത്തി.