പാറിപ്പറക്കുന്ന പൂമ്പാറ്റേ
വർണ്ണച്ചിറകുള്ള പൂമ്പാറ്റേ
ഇത്തിരി നേരമിരുന്നേ പോ
ഇന്നൻെറ മുറ്റത്തെ പൂന്തോട്ടത്തിൽ
പല പല വർണത്തിൻ പൂന്തോട്ടം
എൻെറ മുറ്റത്തെ പൂന്തോട്ടം
ഇത്തിരി നേരമിരുന്നേ പോ
ഇന്നൻെറ മുറ്റത്തെ പൂന്തോട്ടത്തിൽ
തേൻനുകരുന്ന നിന്നെ കാണാൻ
എന്തൊരു ചന്തം പൂമ്പാറ്റേ
തേൻനുകർന്ന് പാറി നടക്കും
വർണ്ണച്ചിറകിന് എന്തൊരു ചന്തം
തേൻനുകർന്ന് തീർന്നാലും
എന്നെ വിട്ടിട്ട് പോകല്ലേ
പാറിപ്പറക്കുന്ന പൂമ്പാറ്റേ
വർണ്ണച്ചിറകുള്ള പൂമ്പാറ്റേ