ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

പണ്ട് പണ്ട് മാമലക്കാട്ടിൽ രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അപ്പുവും ദൊപ്പുവും. ഒരു ദിവസം അവ൪ കാട്ടിൽ നിന്നും മടങ്ങി വേറെ സ്ഥലവും അന്വേഷിച്ചിറങ്ങി.<
പോകുന്ന വഴി അവ൪ കിന്നാരങ്ങൾ പറഞ്ഞ് നടന്നു നീങ്ങി. അങ്ങനെ അപ്പു നേരെ പട്ടണത്തിലും ദൊപ്പുു ഗ്രാമത്തിലേക്കും പോയി.<
ുദൊപ്പു ഗ്രാമത്തിൽ നിന്നും കുറേ കാര്യങ്ങൾ പഠിച്ചു.അപ്പു പട്ടണത്തിൽ നിന്ന് കുറേ കൂടി ചീത്തയായി.

ഒരു ദിവസം ദൊപ്പു ഒരു വാ൪ത്തകേട്ടു.തന്റെ ഉറ്റ സുഹൃത്തായ അപ്പുവിന് രോഗം പിടിപെട്ടെന്ന്. പിന്നെ ദൊപ്പു ഒന്നും ചിന്തിച്ചില്ല.നേരെ അപ്പുവിനെ<
കാണാ൯ വേണ്ടി പട്ടണത്തിലേക്ക് പോയി.പട്ടണത്തിൽ ചെന്ന് നോക്കുമ്പോൾ ഒരു ഭാഗത്തുനിന്ന് മനുഷ്യ൪ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നു.<
മറ്റൊരു ഭാഗത്തു നിന്നും ഫാക്ടറികളിൽ നിന്നും മാലിന്യങ്ങൾ പുഴയിലേക്ക് പുറന്തളളുന്നു.<
അപ്പോൾ ദൊപ്പു ആലോചിച്ചു ഇവനെങ്ങനെ രോഗം വരാതിരിക്കും.അവ൯ അപ്പുവിന്റെ വീട്ടിലേക്കു പുറപ്പെട്ടു.<
രണ്ടു പേരും കുറേ സംസാരിച്ചു.നിനക്കെങ്ങനെ രോഗം വരാതിരിക്കും. നിന്നെ കാണുമ്പോൾ കുളിച്ചിട്ട് കുറേ ദിവസം ആയെന്നു തോന്നുന്നു.<
നാം വ്യക്തി ശുചിത്വം പാലിക്കണം.അതു പോലെ നാം ജീവിക്കുന്ന ചുറ്റുപാട് വൃത്തിയുള്ളതായിരിക്കണം.ഈ പുഴയെ രക്ഷിക്കണം.അതിനുവേണ്ടി പ്രവ൪ത്തിക്കണം.<
അപ്പുവിനു കാര്യം മനസ്സിലായി.അവ൯ നാടിന്റെ ന൯മയ്കായ് പ്രവ൪ത്തിച്ചു കുറേ കാലം ജീവിച്ചു.
ആസ്യ മെഹറി൯
4എ ചമ്പാട് എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ