ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.എസ്സ്. വളയം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പാസ്സിങ് ഔട്ട് പരേഡ്

സീനിയർ വിദ്യാർത്ഥികളുടെ പാസ്സിങ് ഔട്ട് പരേഡ് 29/04/2025 ന് ജി എച്ച് എസ് എസ് വെള്ളിയോട് സ്കുൂൾ ഗ്രൗണ്ടിൽവെച്ച് നടന്നു. ജി എച്ച് എസ് എസ് വളയം, ജി എച്ച് എസ് എസ് വെള്ളിയോട്, ജി എച്ച് എസ് എസ് ഉമ്മത്തൂർ എന്നീ സ്കൂളുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടി ആയിരുന്നു. ശ്രീ ചന്ദ്രൻ എ പി (ഡി വൈ എസ് പി നാദാപുരം) മുഖ്യാതിഥി ആയിരുന്നു. ശ്രീ ശ്യാംരാജ് (ഇൻസ്‍പെക്ടർ ഓഫ് പോലീസ്), ശ്രീമതി ഷൈനി (വാർഡ് മെമ്പർ) , ശ്രീ സുനിൽ കുമാർ (എസ് ഐ. അഡീഷനൽ നോഡൽ ഓഫീസർ, എസ് പി സി, കോഴിക്കോട് റൂറൽ), ശ്രീ വിനോദ് കെ. (എസ് ഐ വളയം), ശ്രീമതി ഷൈനി (ഡിഎൻഒ ഓഫീസ്), ഹെഡ്‍മാസ്റ്റർമാർ, പിടിഎ പ്രസിഡന്റ‍ുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബെസ്റ്റ് ഗേൾസ് പ്ലാറ്റൂൺ പദവി ജി എച്ച് എസ് എസ് വളയം കരസ്ഥമാക്കി.