വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ വൃത്തി നമ്മുടെ ശക്തി
വൃത്തി നമ്മുടെ ശക്തി
ഉണ്ണികുട്ടാ.....അമ്മയുടെ നീട്ടിയുള്ള വിളി കേട്ട് ഉണ്ണികുട്ടൻ അപുറത്തെ തൊടിയിൽ നിന്നും ഒാടി വന്നു.അവൻ അവിടെ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.എന്താ... അമ്മേ,,,,അവൻ ചോദിച്ചു.ഞാനും അച്ഛനും അച്ഛൻറെ കൂട്ടുകാരൻറെ വീട്ടിൽ പോകുകയാണ്.എന്ത് പറ്റി അമ്മേ?? അമ്മ പറഞ്ഞു അവരുടെ മകന് സുഖമില്ല. ഡെങ്കി പനിയെന്നാ കേട്ടത്. ഉവ്വോ...പാവണ്ട്...അല്ലേ അമ്മേ..ഹാ..എന്നാൽ പോയിട്ട് വരാം നീ ചേച്ചിയുടെ കൂടെ നല്ല കുട്ടിയായി നിൽക്കണേ..ഉണ്ണികുട്ടൻ ടീച്ചർ പറഞ്ഞതോർത്തു.ഈ ഡെങ്കി പനി ഉണ്ടാക്കുന്നത് കൊതുകുകളാണത്രെ!വീടിൻറെ പരിസരത്തും മറ്റും കെട്ടികിടക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിട്ട് കുഞ്ഞുങ്ങൾ ഉണ്ടാകുന്നത്.അത് കൊണ്ട് അതു പോലെയുള്ള ഇടങ്ങളെല്ലാം നശിപ്പിച്ചു കളയണം.വീടും പരിസരവുമെല്ലാം ശുചിയായി സൂക്ഷിക്കണം.നമുക്ക് ഇതുപോലുള്ള രോഗങ്ങളിൽ നിന്നും മുക്തി നേടാം...
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |