ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/യാത്രയ്ക്കൊടുവിൽ

Schoolwiki സംരംഭത്തിൽ നിന്ന്
യാത്രയ്ക്കൊടുവിൽ     


പതിവു പോലെ സുന്ദരമായ പുലർച്ച . അപ്പുക്കുരങ്ങും വിക്കു കുരങ്ങും ഒരുമിച്ചു വന്നു. "എന്താ വിക്കൂ ചൂളം വിളിച്ചെത്തുന്ന ടെയിനുകളെയും മനുഷ്യരെയും കാണാനില്ലല്ലോ? നന്നായി . നമുക്കു റയിൽ പാളത്തിലൂടെ കളിക്കാം "
"നീ എന്താ ഈ പറയുന്നത് "
" നമ്മക്ക് എവിടെ നിന്നാണ് ഭക്ഷണം ലഭിക്കുന്നത്. "
അവിടെക്കാണുന്ന " use me " എന്ന വലിയ പെട്ടിയിൽ ധാരാളം ഭക്ഷണം കാണും . കിളികളും നായകളും പൂച്ചകളും അവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. നമുക്കും അങ്ങോട്ടു പോകാം
"വാ വിക്കു "
ഈ പെട്ടി എങ്ങനെയാ തുറക്കുക വിക്കൂ ?"
"ഞാനൊന്ന് ചാടിക്കയറട്ടേ അപ്പു "
"സൂക്ഷിക്കണേ വിക്കു "
അയ്യോ ഞാനിതിൽ കുടുങ്ങി "
"അപ്പു ഇതിൽ കുറേ ഭക്ഷണം ഉണ്ട് നീയും വാ "
ശരി
ഇതിൽ കഴിച്ചതിന്റെയെല്ലാം കവറുകളല്ലേ ഉള്ളൂ " " വാ നമുക്ക് കപ്പലണ്ടിക്കാരൻ ഉണ്ടോ എന്നു നോക്കാം " .
അവർ നടന്നു നടന്നു റോഡിലെത്തി. വണ്ടികളെയും മനുഷ്യരെയും കാണാനില്ല.
"എല്ലാരും ലോകം വിട്ടു പോയോ അപ്പൂ "
"അതിനു വഴിയില്ല വിക്കൂ "
" അതാ അവിടെ ചേറു നിറമുള്ള ഉടുപ്പും തൊപ്പിയും ധരിച്ച ഒരു മനുഷ്യൻ ... വായും മൂക്കും മറച്ചിരിക്കുന്നു. കൈയിൽ ഒരു വടിയുണ്ട് "
"അയാൾ നമ്മളെ നോക്കുന്നു. " . വാ അപ്പൂ നമുക്ക് ഓടി രക്ഷെപ്പെടാം " .
"വേണ്ടാ നമുക്കെന്തെങ്കിലും തരുമായിരിക്കും അവർ അവിടെ എത്തി
" നിങ്ങൾ ആരാണ് "?
ഞങ്ങൾ പോലീസുകാർ " .
ഇവിടെ വാഹനങ്ങളും കടകളും മനുഷ്യരുമില്ലാത്തതെന്താ?. "ഞങ്ങൾക്ക് വിശക്കുന്നു"
ഇതാ ഈ പഴങ്ങൾ കൊണ്ടു പോയി കഴിച്ചോളൂ"
പോലീസുകാർ അവർക്ക് കൈ നിറയെ പഴങ്ങൾ നൽകി.
"ഇത്രമാത്രം പഴങ്ങളോ... അപ്പൂ....!
"ആട്ടെ, ഇ വിടെ ആൾക്കാരെ ഒന്നും പുറത്തു കാണാത്ത തെന്താ...?
"ലോകം മുഴുവൻ കൊറോണ എന്ന വൈറസ് ബാധിച്ചിരിക്കുന്നതിനാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് " പോലീസുകാരൻ പറഞ്ഞു.
"ലോക്ക് ഡൗണോ, അത് കഴിക്കുവാനുള്ളത് വല്ലതുമാണോ അപ്പൂ...?"
പോലീസുകാർ ചിരിച്ചു കൊണ്ടു പറഞ്ഞു, "കുറച്ചു ദിവസം പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിയുന്നതിനെയാണ് ലോക്ക് ഡൗൺ എന്നു പറയുന്നത് "
" നിങ്ങൾ കാടുകളിലേക്ക് മടങ്ങുക. "
"ഞങ്ങളുടെ കാടുകൾ വെട്ടിനശിപ്പിച്ച് അല്ലേ മനുഷ്യർ ഇതെല്ലാം ഉണ്ടാക്കിയത്. ഇപ്പോൾ ഞങ്ങളുടെ കാട് റെയിൽവേ സ്റ്റേഷനടുത്തുള്ള മരങ്ങളാണ്. ടെയിനിൽ നിന്നും വലിച്ചെറിയുന്ന വസ്തുക്കളാണ് ഞങ്ങളുടെ ഭക്ഷണം. "
വിക്കുവും അപ്പുവും ചേർന്ന് പറഞ്ഞു. അവർ തിരിച്ചു യാത്രയായി .
"ലോക്ക് ഡൗൺ..... കൊറോണ .... "
വിക്കു പിറുപിറുത്തു കൊണ്ടേയിരുന്നു.

ദേവനന്ദ സി പ്രതാപ്
6 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ