ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെച്ചൂർ

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വേമ്പനാട് കായലിന്റെ തീരത്തുള്ള ഒരു ഗ്രാമമാണു വെച്ചൂർ. ഈ ഗ്രാമം വെച്ചൂർ പശു എന്ന ഒരു പ്രത്യേകതരം പശുവിന്റെ നാട് എന്ന പേരിൽ പ്രശസ്തമാണ്. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുമരകം വെച്ചൂരിന്റെ അടുത്താണ്. വൈക്കം നഗരത്തിലേക്ക് ഇവിടുന്ന് 10കി.മീ ദൂരമുണ്ട്.കുടവെച്ചൂർ ഈ സ്ഥലനാമവുമായി ബന്ധപ്പെട്ട ഗോവിന്ദപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രമാണ് വെച്ചൂരെ ഏറ്റവും പഴക്കമുള്ള ക്ഷേത്രം. ഈ കരയിലെ ഏറിയ പങ്കു സ്ഥലവും ഈ ക്ഷേത്രത്തിനു സ്വന്തമായിരുന്നു. വില്വമംഗലം കായലിൽ നിന്നുംകുടയിലെടുത്തു കൃഷ്ണശില വച്ച ഊര് എന്ന അർത്ഥത്തിലാണ് സ്ഥലനാമം ഉണ്ടായതെന്ന് ഐതീഹ്യം: 1500 വർഷങ്ങൾ ക്ഷേത്രത്തിനു പഴക്കമുണ്ട്. വെച്ചൂർ ഗ്രാമപഞ്ചായത്ത്‍‍‍

വെച്ചൂർ പശു

തനതായ ഒരു പശുവർഗ്ഗമാണ് വെച്ചൂർ പശു.വെച്ചൂർ ഗ്രാമത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതയാണ് വെച്ചൂർ പശുവെന്ന ജനുസ്സിൻറെ ഉദ്ഭവത്തിനു കാരണം. പാൽ ഉത്പാദനവർദ്ധനവിനു വേണ്ടി 1960 ൽ മുതൽ കേരള സർക്കാർ‍ നടപ്പിലാക്കിയ ക്രോസ് ബ്രീഡിങ് പദ്ധതി മൂലം വംശനാശത്തിന്റെ വക്കിൽ എത്തിയെങ്കിലും കേരള കാർഷിക സർവ്വകലാശാലയുടെ നേതൃത്വത്തിൽ‍ സംരക്ഷിച്ച് പരിപാലിക്കുവാനുള്ള ശ്രമം നടക്കുന്നു.
പ്രമാണം:Vechoor Cow.jpeg

പ്രത്യേകതകൾ ഉയരക്കുറവ് , കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കഴിവ് , രോഗപ്രതിരോധശേഷി , പാലിലെ ഔഷധഗുണം തുടങ്ങിയ പ്രത്യേകതകളാൽ പ്രശസ്തമാണ് ഈ ജനുസ്സ് . കേരള കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യമായ ഈ പശുക്കൾ ഇന്ന് കേരളത്തിൽ മുന്നൂറോളം എണ്ണം മാത്രമേയുള്ളു .

വെച്ചൂർ പള്ളി

തെക്കൻ കേരളത്തിലെ അതിപുരാതനമായ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് വെച്ചൂർ പള്ളി (St. Mary's Church). ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിൽ സ്ഥാപിതമായിട്ടുള്ള ഈ ദേവാലയം കോട്ടയം ജില്ലയിലെ വൈക്കത്തുനിന്നും 10 കിലോമീറ്റർ തെക്കുമാറി വേമ്പനാട്ടുകായലിന് അരികിൽ, തണ്ണീർമുക്കം-വെച്ചൂർ ബണ്ടിനും കുമരകത്തിനും സമീപത്തായി സ്ഥിതി ചെയ്യുന്നു. ഭക്തജനങ്ങൾ പരിശുദ്ധ അമ്മയെ വെച്ചൂർ മുത്തി എന്നും വിളിച്ചു വരുന്നു.

ചരിത്രം

പള്ളിയുടെ ചരിത്രത്തെപ്പറ്റി ഇവിടെ സൂക്ഷിച്ചിട്ടുള്ള താളിയോലകളിൽ നിന്നും നാളാഗമ പുസ്തകത്തിൽ നിന്നും അറിയാൻ സാധിക്കും. വെച്ചൂർ പള്ളിയിൽ എഴുതി സൂക്ഷിച്ചിട്ടുള്ള നാളാഗമപ്രകാരം പള്ളി സ്ഥാപിതമായത് എ.ഡി.1463-ൽ (കൊല്ലവർഷം 639) ആണെന്ന് വിശ്വസിച്ചു വരുന്നു[2]. ഇന്ന് കാണുന്ന ദേവാലയത്തിന്റെ പണി ആരംഭിച്ചത് 1864-ൽ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ തറക്കല്ലിട്ടുകൊണ്ടാണ്.