എം യു പി എസ് മാട്ടൂൽ/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ അടിത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നമ്മുടെ അടിത്തറ
                 പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു കൂട്ടം മരം വെട്ടുകാർ താമസിച്ചിരുന്നു. അവർക്ക് തീരെ വൃതിയില്ലായിരുന്നു എല്ലാ മാലിന്യങ്ങളും അവിടെയും ഇവിടെയുമായി കളയുമായിരുന്നു, അതുകൊണ്ട് അവിടെ ദുർഗന്ധം കൊണ്ട് അടുക്കാൻ കഴിയാതായി പ്രാണികളും പുഴുക്കളും കൊണ്ടു നിറഞ്ഞു. അവർക്ക് രോഗം പിടിപെടാൻ തുടങ്ങി, രോഗം മറ്റൊരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നു പിടിച്ചു പല പല ഡോക്ടർമാർ വന്നു ചികിത്സിച്ചു രോഗം ഭേദമാകുന്ന ഇല്ല, അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു നാട്ടുവൈദ്യൻ ഇവരുടെ അവസ്ഥ കേട്ട് ആ നാട്ടിലെത്തി. ആ വൈദ്യ നാടും പരിസരവും ചുറ്റിക്കറങ്ങി അവിടുത്തെ അവസ്ഥയൊക്കെ മനസ്സിലാക്കി നാട്ടുകാരോട് ആയി വൈദ്യൻ പറഞ്ഞു: ഞാൻ നിങ്ങളുടെ രോഗം ഭേദമാക്കാൻ തരാം, നാട്ടുകാർ പരിഹാസത്തോടെ ആ വൈദ്യനോട് പറഞ്ഞു: ഇതിലും വലിയ ഡോക്ടർമാർ വന്ന് രോഗം ഭേദമാക്കാൻ കഴിന്നില്ല,  അപ്പോഴാണ് ഈ  വൈദ്യനായ നിങ്ങൾ മാറ്റുന്നത്. ആ വൈദികൻ പുഞ്ചിരിച്ചുകൊണ്ട് അവരോട് പറഞ്ഞു: രോഗത്തിനുള്ള മരുന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം, നിങ്ങൾ ആദ്യം ചെയ്യേണ്ടത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആണ്, അപ്പോൾ ജനങ്ങൾ അത് ശരി വച്ചു, അവർ പരസ്പരംപറയാൻ തുടങ്ങി ശരിയാണ്, അവിടെയും ഇവിടെയും മാലിന്യങ്ങൾ അവർ അതെല്ലാം വൃത്തിയാക്കാൻ തുടങ്ങി അങ്ങനെ അവരുടെ രോഗം മെല്ലെ മെല്ലെ മാറിത്തുടങ്ങി അവർ മരം വെട്ട് കാർക്ക് ഒരു വാണിംഗ് കൊടുത്തു. ഇനിമുതൽ ഇങ്ങനെ മാലിന്യം ഇടരുത്,  "എപ്പോഴും പരിസരം വൃത്തിയോടെ സൂക്ഷിക്കണം എല്ലാത്തിനെയും അടിത്തറ വൃത്തിയാണ്" അങ്ങനെ അവർ എല്ലാവരും ആ വൈദ്യനെ യാത്രയാക്കി പിന്നീടുള്ള കാലം ശുചിത്വം അവരുടെ വ്യായാമമായി തീർന്നു. 
ഹാദി വി ഇ
3 എം. യു. പി . സ്കൂൾ മാട്ടൂൽ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ