സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൊറോണ - ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - ആത്മകഥ

2019 ചൈനയിൽ എന്റെ ജനനം ചൈനയിൽ ഒരു ഡോക്ടറിൽ കയറിക്കൂടിയ ഞാൻ ആ നാടിനെ ഭയപ്പെടുത്തി . ഞാനവിടെ നിന്നും പലപല ദേശങ്ങളും രാജ്യങ്ങളും കടന്ന് ലോകമെമ്പാടും എത്തിപ്പെട്ടു എൻറെ വ്യാപനം തടയുന്നതിന് വേണ്ടി ജനങ്ങൾ മാസ്ക് ധരിച്ച് ശുചിത്വം പാലിക്കുകയും ചെയ്തു കൊണ്ടിരുന്നു. എന്നെ ഭയന്ന് ജനങ്ങൾ വീടിനു പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി. പിന്നെ ഞാനൊരു മഹാമാരിയായി മാറി. പലരുടെയും ജീവൻ അപഹരിച്ചു. ഇതു മനസ്സിലാക്കിയ ഗവൺമെൻറ് എന്നെ നിരീക്ഷിക്കാൻ തുടങ്ങി.എന്നെ മനസ്സിലാക്കിയ സയൻറിസ്റ്റുകൾഎനിക്കുള്ള മരുന്ന് കണ്ടെത്തിയില്ല. ഞാനെന്ന വിപത്തിനെ ഒഴിവാക്കാൻ ആരോഗ്യപ്രവർത്തകർ കഠിന പരിശ്രമത്തിലാണ്. പലരും എന്റെ ഉറവിടം തേടി പലപല വാഗ്വാദത്തിൽ എത്തിയിരിക്കും. ഞാൻ ഈ ലോകത്തിൽ പടർന്നുപന്തലിച്ച ഒരു വൻ വൃക്ഷമായി മാറിയിരിക്കുന്നു. 45 ദിവസം പ്രായമുള്ള കുട്ടിയെ വരെ ഞാൻ കാർന്ന് എടുത്തു. ഞാൻ കാരണം നല്ലവരായ ആയിരക്കണക്കിന് ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു.എന്നെ നശിപ്പിക്കുന്നതിനായി ജനങ്ങൾ ജാതി മത രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും ചെയ്തു. അവരുടെ പ്രവർത്തന ഫലമായി എന്നെ നശിപ്പിക്കുവാൻ അവർക്കു കഴിയുമാറാകട്ടെ. Break the chain.

ശ്രീജിത്ത് വി.എസ്
4 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം