കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/അക്ഷരവൃക്ഷം/ കൈകൾകഴുകേണം...

Schoolwiki സംരംഭത്തിൽ നിന്ന്
കൈകൾകഴുകേണം...

അപ്പു രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ്. ഒരിക്കൽ ക്ലാസ്സിൽവെച്ച് അവന് ഭയങ്കരമായ വയറുവേദന വന്നു. അദ്ധ്യാപകർ അവൻെറ വീട്ടിൽ വിളിച്ചു പറഞ്ഞു. അമ്മ സ്ക്കൂളിൽ വന്ന് അവനെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. ഡോക്ടർ അവനെ പരിശോധിച്ചു. ഡോക്ടർ അവനോട് ചോദിച്ചു. കൈകൾ കഴുകിയിട്ടാണോ എന്നും ഭക്ഷണം കഴിക്കുന്നത്? ചിലപ്പോഴൊക്കെ... അവൻ തലകുനിച്ചുകൊണ്ട് പറഞ്ഞു. അത് കേട്ടപ്പോൾ ഡോക്ടർ പറഞ്ഞു, കൈകൾ വൃത്തിയായി കഴുകാതെ എന്നും ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ് മോന് വയറുവേദന വന്നത്. എപ്പോഴും കൈകൾ കഴുകിയിട്ടേ ഭക്ഷണം കഴിക്കാവൂ. മാത്രമല്ല നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും വേണം. പിന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കൈകളിൽ അഴുക്കുണ്ടെങ്കിൽ അത് കഴുകി വൃത്തിയാക്കാതെ മുഖത്തൊന്നും തൊടരുത് കേട്ടോ. ശരി ഡോക്ടർ, ഇനി ഞാൻ ശ്രദ്ധിച്ചോളാം അപ്പു പറഞ്ഞു. മിടുക്കൻ . ഇപ്പോൾ ഞാൻ മരുന്നെഴുതിത്തരാം. അത് കഴിച്ചാൽ വയറുവേദന പെട്ടന്ന് മാറും. ഡോക്ടർ പറഞ്ഞു. അപ്പുവും അമ്മയും ഡോക്ടറുടെ അടുത്ത് നിന്ന് പോകാൻ തുടങ്ങിയപ്പോൾ ഡോക്ടർ പിന്നെയും അവനെ ഒർമ്മിപ്പിച്ചു. കൈകൾ വൃത്തിയായി എപ്പോഴും സൂക്ഷിക്കണം. കൈകൾ കഴുകിയിട്ടേ ഭക്ഷണം കഴിക്കാവൂ. വൃത്തിയില്ലാത്ത കൈകൾകൊണ്ട് മുഖത്ത് സ്പർശിക്കരുത്. അവർ മരുന്നും വാങ്ങി വീട്ടിലേയ്ക്ക് യാത്രയായി.

അഭിനവ് പി. അനിൽ
3 എ കെ.ആർ. നാരായണൻ ഗവ. എൽ.പി. സ്ക്കുൂൾ കുറിച്ചിത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ