മാനവരാശിയെ പോറ്റുന്നൊരമ്മേ ...
ഇന്നീ മക്കളുടെ സങ്കടം കാണുന്നില്ലേ ...
കൊറോണയെന്നുള്ളൊരു സൂക്ഷ്മ ജീവി
അമ്മയുടെ മക്കളെ കൊന്നിടുന്നു
ഇതിനുള്ള പരിഹാരം എന്തെന്നോർത്തു
മക്കളും തലപുകഞ്ഞോടിടുന്നു
എന്തെന്തു മാർഗ്ഗം എൻ ഭൂമി മാതേ
ഈ മക്കളെ വൈറസിൽ നിന്നും കാക്കാൻ
ഇവ്വിധം മുന്നോട്ട് പോകീടിലോ
ഈ മക്കളും മണ്ണോടു മണ്ണായിടും
ഇനിയുമിതു തുടരുവാൻ വയ്യ മാതേ ..
നമ്മൾ പോരാടി ജയിക്കുക തന്നെ ചെയ്യും
വേണ്ടയിനി മാരികളൊന്നുമേ മണ്ണിൽ
മർത്യന്റെ സ്വസ്ഥതയകറ്റിടുവാൻ
നമ്മളൊന്നായി കൈകോർക്കാം കൂട്ടുകാരെ
നല്ലൊരു പുലരിക്കായ് ഒത്തുചേരാം
ഒരു മനസ്സോടെ പ്രവർത്തിച്ചീടാം
കൊറോണ വൈറസിനെ തോൽപിച്ചീടാം