ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/വൃത്തിയുള്ള കാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയുള്ള കാക്ക

കാക്കയെ ആർക്കും ഇഷ്ടമല്ല കാരണം അവൾക്ക് ഒരു ഭംഗിയുമില്ല, കറുത്ത നിറവും, അമ്മുവിനും കാക്കപ്പെണ്ണിനെ ഇഷ്ടമല്ല. വീടിന്റെ മുറ്റത്തെങ്ങാനും കാക്ക വന്നാൽ അവൾ ആട്ടിയോടിക്കും. ഒരിക്കൽ അമ്മു മുറ്റത്തിരുന്ന് മിക്സ്ചർ തിന്നുകയായിരുന്നു പെട്ടെന്ന് അവളുടെ കൈ തട്ടി അതെല്ലാം താഴെ വീണു. അയ്യോ! അമ്മ വന്നാൽ എനിക്ക് ശരിക്കും കിട്ടും, അവശ വിഷമിച്ചു. അവൾ മെല്ലെ അകത്തേക്ക് പോയി തിരിച്ച് വന്നപ്പോൾ 'അവൾ കണ്ട കാഴ്ച' അമ്മുവിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു .താൻ അഴുക്കാക്കിയ സ്ഥലമെല്ലാം കാക്കപ്പെണ്ണ് വൃത്തിയാക്കിയിരിക്കുന്നു. ഇത്രയും ശുചിത്വമുള്ള പക്ഷിയായിരുന്നു കാക്ക എന്ന് അവൾക്കന്ന് മനസ്സിലായി. അന്നു മുതൽ അമ്മുവിന്റെ പ്രിയപ്പെട്ട പക്ഷി കാക്കയായി.

തഹാനിയ തസ്നിം പി പി
1എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ