ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ ശുചിത്വവുമായി ബന്ധപ്പെട്ട ഒരു ലേഖനം



ശുചിത്വവുമായി ബന്ധപ്പെട്ട ഒരു ലേഖനം      

നമ്മൾ പഠിക്കുന്ന പുസ്തകങ്ങളും പഠിക്കാൻ ഉപയോഗിക്കുന്ന മേശയും എല്ലാം ഭംഗിയുള്ളതാണെങ്കിൽ പഠിക്കുവാൻ പ്രത്യേകമായ ഒരു ഉത്സാഹം ലഭിക്കില്ലേ. വിരിച്ച് ഒരുക്കിയ കിടക്ക കണ്ടാൽ സുഖമായി ഒന്നുറങ്ങാൻ തോന്നാറില്ലേ.?. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ഉള്ളത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് സ്കൂളുകളിൽ ശുചീകരണ വാരമായി നാം ആഘോഷിക്കുകയും സ്കൂളും പരിസരവും അധ്യാപകരുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയും ചെയ്യാറുണ്ട്. ശുചിത്വത്തിനുള്ള പ്രാധാന്യം അവിടെ വ്യക്തമാക്കുന്നത്. ശുചിത്വം ഐശ്വര്യത്തിന് പ്രതീകമാണ്.

   ശുചിത്വം പലതരത്തിലുണ്ട് പ്രധാനമായും വ്യക്തിത്വത്തെ പറ്റി ചിന്തിക്കാം. എല്ലാദിവസവും രാവിലെയും വൈകിട്ടും പല്ല് തേക്കണം,  ദിവസവും രണ്ടുനേരം കുളിക്കണം,  ആഴ്ചയിലൊരിക്കലെങ്കിലും നഖങ്ങൾ വെട്ടി സൂക്ഷിക്കുക,  വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക,  തുടങ്ങിയ വ്യക്തി ശുചിത്വ ശീലങ്ങൾ നമുക്കറിയാവുന്നതാണ്. വ്യക്തി ശുചിത്വ ശീലങ്ങൾ ശരിയായ പാലിക്കുമ്പോൾ ഉന്മേഷവും ശക്തിയും ലഭിക്കും. ശുചിത്വം തന്നെ ഒരു സൗന്ദര്യമാണ്. ശുചിത്വമില്ലായ്മ  മൂലം പലതരത്തിലുള്ള രോഗങ്ങളും അലർജിയും ഉണ്ടാകുന്നു. കൂടാതെ ക്ഷീണം,   ആരോഗ്യക്കുറവ്  ഇവയെല്ലാം ആണ്.കോവിഡ് 19 എന്ന  മഹാമാരിയെ നമുക്ക് തുരത്താൻ ശുചിത്വം വളരെ ആവശ്യമാണ. മാസ്ക് ധരിക്കണം ഹാൻഡ് വാഷ്  ഉപയോഗിച്ച് കൈകൾ കഴുകുക തുടങ്ങിയ ശുചിത്വശീലങ്ങൾ നമ്മുടെ ഭാഗമായി കഴിഞ്ഞു. ജീവിതത്തിൽ ശുചിത്വമില്ലായ്മ പരാജയം ആകുന്നു. 
    അടുത്തതായി പരിസര ശുചിത്വത്തെ പറ്റി ചിന്തിക്കാം. നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ കൊതുക്  ചിക്കൻഗുനിയ വൈറൽ പനി തുടങ്ങിയ രോഗങ്ങൾ ഉണ്ടാവുകയും നമുക്ക് ആരോഗ്യവും ജീവിതവും ജീവനും നഷ്ടമാവുകയും ചെയ്യും. 


നൈതൻ ജിബു
4 A ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം