ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/പൊരുതാം ഒന്നിച്ച് ഒറ്റക്കെട്ടായി
പൊരുതാം ഒന്നിച്ച് ഒറ്റക്കെട്ടായി
പ്രളയം സമ്മാനിച്ച കണ്ണീർ പുഴയിൽ നിന്ന് കരകയറിയ നമ്മുടെ മുന്നിലേക്ക് ഓടിയടുത്ത മറ്റൊരു ദുരന്തം. ജാതിയുടെയും, മതത്തിനെയും, തൊടീലിന്റെയും,തീണ്ടലിന്റെയും കാണാപ്പുറങ്ങൾക്കപ്പുറം ഒരുമയുടെയും, സ്നേഹത്തിന്റെയും, പ്രാർത്ഥനയുടേയും ദീപശിഖ ഒരിക്കൽ കൂടി മിന്നി നിൽക്കുന്നു. ഒരുപാട് കാലത്തേക്ക് ഒന്നിച്ചു നടക്കാൻ ഒരല്പം അകന്നു നടക്കാൻ പഠിപ്പിച്ച കാലം .അനേകായിരം ജീവനുകൾ തട്ടിയെടുത്തു കൊണ്ട് സംഹാരതാണ്ഡവം ആടുന്ന കൊറോണയ്ക്ക് മുന്നിൽ ഒറ്റക്കെട്ടായി അകലം പാലിച്ചുകൊണ്ട് നമുക്ക് പൊരുതാം. മനുഷ്യരാശി ഇന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ ദുരന്തം എന്ന് കാലം കൊറോണയെ അടയാളപ്പെടുത്തുമായിരിക്കും .വിഷകാരിയായ ദുരന്തം നമ്മിലൂടെ നമ്മുടെ പ്രിയപ്പെട്ടവരിലേക്ക് പകരാതിരിക്കാൻ കരുതലായി, കാവലായി ,ജാഗ്രതയോടെ നമുക്ക് ഇരിക്കാം. ഏതൊരു അസ്തമയത്തിനുശേഷവും പ്രതീക്ഷയുടെ, പ്രത്യാശയുടെ ഒരു ഉദയവും ഉണ്ടാകും എന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ട് ഈ ഈ വിപത്തിനെയും നമുക്ക് എതിർത്തു തോൽപ്പിക്കാം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം