ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/വിദ്യാരംഗം/2024-25
| Home | 2025-26 |
വായന ദിനം
പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വിവിധ പരിപാടികളോടെ നടന്നു. വായിച്ചു വളരുക എന്ന സന്ദേശവുമായി കേരളത്തിലങ്ങോളമിങ്ങോളം ഓടി നടന്ന ധിഷണാശാലിയായിരുന്നു അദ്ദേഹം.
വായനവാരാചരണം
പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ വായനവാരാചരണം വിദ്യാരംഗം കലാസാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പി എൻ പണിക്കർ അനുസ്മരണം,ക്വിസ് മത്സരം,കാവ്യാലാപനം,പുസ്തക പരിചയം,വായനക്കുറിപ്പ് മത്സരം എന്നിവയിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.
ബഷീർ ദിനം
സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനം വിവിധ പരിപാടികളോടെ നടന്നു. ക്വിസ് മത്സരം, ബഷീർ അനുസ്മരണം - ഓർമ്മകളിൽ ബഷീർ (അവതരണം സ്കൂൾ RJ രശ്മി,ബഷീർ കൃതികളുടെ അവതരണം എന്നിവയിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.
സാഹിത്യ സെമിനാർ
എം മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും എന്ന വിഷയത്തിൽ ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്കായി ഒരു സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. നിരവധി കുട്ടികൾ പങ്കെടുത്ത സെമിനാർ ഏറെ ആകർഷകമായിരുന്നു. 9 K യിൽ നിന്നും റുമൈസ നസ്റിൻ ഒന്നാം സ്ഥാനം നേടി.