ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ബാൻറ് പരിശീലനം/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൽ സ്കൂൾ ബാൻഡ്

തിരുവനന്തപുരത്ത് വച്ച് നടന്ന ടെക്നിക്കൽ സ്കൂൾ സംസ്ഥാന കായിക മേളയിൽ ക്ഷണിക്കപ്പെട്ട ബാൻഡ് ടീമായി നമ്മുടെ ബാൻഡ് ടീം പങ്കെടുത്തു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശാരികൃഷ്ണയും ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ വിമിത വിമലുമാണ് ടീമിനെ നയിച്ചത്. കായികമേളയുടെ ഉദ്ഘാടന ചടങ്ങും മാർച്ച് ഫാസ്റ്റും ആകർഷകമാക്കുന്നതിന് മുന്നിൽ നിന്ന ടീമിന് സംഘാടക സമിതിയുടെയും സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികളുടെയും പ്രശംസ ലഭിച്ചു.