ഇത് കൊറോണക്കാലം
മഴക്കാലം, മഞ്ഞു കാലം, മാമ്പഴക്കാലം എന്നത് പോലെ.. ...
ഇത് കാലം കരുതി വച്ച
കൊറോണക്കാലം
മനുഷ്യ ഭീതിയിലാണ്
എന്നാൽ....
പ്രകൃതി ശാന്തയാണ്..
മുമ്പത്തേക്കാൾ സുന്ദരിയാണ്..
നിരത്തുകൾ വിജനമാണ്
മനുഷ്യരെല്ലാം തങ്ങളുടെ
വീടുകളാകുന്ന
കൂടുകളിൽ ചേക്കേറിയിരിക്കുന്നു
എവിടെപ്പോയ് നമ്മുടെ തിരക്കുകൾ...
സമയമില്ലെന്ന പരാതികൾ
ഇതൊരു തിരിച്ചറിവാണ് എങ്കിൽ...
ഇതിനെ നെഞ്ചോട് ചേർക്കുക...
ഇനിയുള്ള കാലം
പ്രകൃതിയുമായി ചേർന്ന്
നമുക്കൊരു സ്വർഗം തീർക്കാം.....
നമ്മുടെ ഭൂമിയിൽ...