ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2024-25-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവ മ‍ുന്നൊര‍ുക്കങ്ങൾ

2024 ജ‍ൂൺ ഒന്നാം തീയതി ശനിയാഴ്‍ച പ്രവേശനോത്സവ മ‍ുന്നൊര‍ുക്കങ്ങൾ നടത്തി.അധ്യാപകര‍ും പ‍ൂർവ്വ വിദ്യാർത്ഥികള‍ും പങ്കെട‍ുത്ത‍ു.2024 ജ‍ൂൺ 3 ന് പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. പുതിയ കുട്ടികളെ ചെണ്ടമേളത്തോടെ എതിരേറ്റു സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ വിമൽ എല്ലാ കുട്ടികൾക്കും ഉള്ള ബാഗ് നൽകി. അതോടൊപ്പം പഠനോപകരണങ്ങൾ മറ്റൊരു പൂർവ്വ വിദ്യാർത്ഥിയായ നൽകി. പുതിയ കുട്ടികൾക്ക് അഡ്വക്കേറ്റ് സിബി ജോസഫ് കുട വിതരണം ചെയ്തു. അവധിക്കാലത്ത് നിർദേശിച്ചിരുന്നതനുസരിച്ച് കുട്ടികൾ നിർമ്മിച്ച കരകൗശല വസ്തുക്കളുടെ സമ്മാനവിതരണവും നടന്നു. 10 ,പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ക്യാഷ് പ്രൈസ് , മെമെന്റോ എന്നിവ വിതരണം ചെയ്തു.


ജൂൺ 5 പരിസ്ഥിതി ദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിന സ്പെഷ്യൽ അസംബ്ലി,പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന,ക്വിസ് എന്നിവ നടത്തി.

14/6/2024 ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച 100% വിജയം നേടിയ സ്കൂളുകൾക്കുള്ള പുരസ്കാര ചടങ്ങിൽ നമ്മുടെ സ്കൂളും പുരസ്കാരം  ഏറ്റുവാങ്ങി.

18/6/2024 എച്ച് എം ആയിരുന്ന ശ്രീമതി ജീന ടീച്ചർ മുട്ടം ജിഎച്ച്എസ്സിലേക്ക് ട്രാൻസ്ഫറായി.

19 / 06/24 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന മാസാചരണത്തിന് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം ജെ ജേക്കബ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ സാഹിത്യ മരത്തിന്റെയും കയ്യെഴുത്തു മാസികയുടെയും പ്രകാശനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ഷിയാസ് നിർവഹിച്ചു. യുവകവയത്രിയും ജിഎച്ച് പൂച്ചപ്ര സ്കൂളിലെ അധ്യാപികയുമായ കെ കെ സവിത വിശിഷ്ടാതിഥിയായിരുന്നു. തുടർന്ന് വായനദിന റാലിയും ക്യാമ്പയിനും സംഘടിപ്പിച്ചു.

21/6/2024 ൽ യോഗ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി.പൂർവ വിദ്യാർത്ഥിനി രാധിക രാജേഷ് കുട്ടികളെ യോഗ പരിശീലിപ്പിച്ചു.


26/6/2024 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലി ലഹരി വിരുദ്ധ ദിന പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. അന്നേദിവസം ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായി എക്സൈസ് ഉദ്യോഗസ്ഥനായ ചാൾസ് കുട്ടികൾക്കായി ക്ലാസ് നടത്തി.കൂടാതെ 5 എക്സൈസ് ഉദ്യോഗസ്ഥർ സ്കൂൾ വിസിറ്റ് നടത്തി. കുട്ടികളുടെ ഫ്ലാഷ് മോബ്, പ്ലഡ്ജ് വാൾ, സൂമ്പ ഡാൻസ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു പോസ്റ്റർ മത്സരം നടത്തി. സ്കൂൾ പാർലമെൻറ് സംഘടിപ്പിച്ചു.

6/7/2024 ൽ സംസ്ഥാനതല ലിറ്റിൽ കൈറ്റ്സ് അവാർഡ് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ വച്ച് മന്ത്രി ശ്രീ  വി ശിവൻകുട്ടിയിൽ നിന്ന് സ്കൂൾ അധികൃതരും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി.

22/7/2024 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി.

14/8/2024 ഉപജില്ലാതല ഫുട്ബോൾ ടൂർണമെന്റിൽ സബ്ജൂനിയർ വിഭാഗത്തിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു.


15/8/2024 സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. 9 മണിക്ക് പതാക ഉയർത്തുകയും എൻസിസി കേഡറ്റ് സല്യൂട്ട് അർപ്പിക്കുകയും ചെയ്തു. പിടിഎപ്രസിഡൻറ് ശ്രീ കെ പി രാജേഷ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ക്വിസ്, അടിക്കുറിപ്പ് മത്സരം, വന്ദേമാതരം മുതലായവ നടത്തപ്പെട്ടു.

19/8/2024 ൽ യുപി,എച്ച്എസ് കുട്ടികൾക്കായി വനിത ഹെൽപ്പ് ലൈൻ സിവിൽ പോലീസ് ഓഫീസർ പോക്സോ കേസിലെ നിയമസംരക്ഷണം, മൊബൈൽ ദുരുപയോഗം എന്നീ വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.


അന്നേദിവസം സ്കൂൾ സംസ്കൃത ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംസ്കൃത ദിനവും കർഷക ദിനവും സമുചിതമായി ആഘോഷിച്ചു. കർഷകനും സ്കൂൾ പിടിഎ അംഗവുമായ ശ്രീ മനോഹരൻ ടി എമ്മിനെ ആദരിച്ചു. പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം നിർവഹിച്ചു.


24/9/24 വനിത ശിശു വികസന വകുപ്പ്, മിഷൻ വാൽസല്യ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവ സംയുക്തമായി ഓ ആർ സിയുടെ നേതൃത്വത്തിൽ പത്താം ക്ലാസിലെ കുട്ടികൾക്കായി കപ്പാസിറ്റി ഡെവലപ്മെൻറ് പ്രോഗ്രാം സംഘടിപ്പിച്ചു.

25/9/2024 ൽ പോഷൻ മാ പദ്ധതിയുമായി ബന്ധപ്പെട്ട കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. കൂടാതെ പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു.

27/9/2014 ൽ സ്കൂൾ കലോത്സവം വിപുലമായ രീതിയിൽ നടത്തി.

2/10/2024 ൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത സംവാദ സദസ്സ് നടത്തി.

3/10/2024 അറക്കുളം ഉപജില്ലയുടെ വിദ്യാരംഗം സർഗോത്സവം സബ്ജില്ലാതലം നമ്മുടെ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.

15/10/2024 കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ഹൈസ്കൂൾ വിഭാഗത്തിന് ബോധവൽക്കരണ ക്ലാസ് നടത്തി.


25/10/2024 അറക്കുളം സബ്ജില്ല ശാസ്ത്രമേളയിലും സോഷ്യൽ സയൻസ് മേളയിലും ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു.

തുടങ്ങനാട് സെൻറ് തോമസ് ഹൈസ്കൂളിൽ വച്ച് നടന്ന പ്രവർത്തി പരിചയമേളയിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

1/11/2024  ൽ മലയാള ഭാഷാ ദിനത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി അസംബ്ലി നടത്തുകയും കുട്ടികളും അധ്യാപകരും മാതൃഭാഷ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. അന്നേദിവസം ഊട്ടിയിലേക്ക് പഠന യാത്ര നടത്തി .41 വിദ്യാർത്ഥികളും നാല് അധ്യാപകരും ഒരു രക്ഷിതാവും അടങ്ങിയ സംഘമാണ് പഠനയാത്ര നടത്തിയത്.

12/11/2024 അറക്കുളം സബ് ജില്ലാ കലോത്സവത്തിന് തുടക്കം കുറിച്ചു. രചന മത്സരങ്ങൾ നടന്നു.