കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/രാമുവും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
രാമുവും കൂട്ടുകാരും

ഒരു പട്ടണത്തിൽ രാമു എന്നൊരു കുട്ടി ഉണ്ടായിരുന്നു. രാമുവിന്റെ വീടിനു പിറകിൽ നല്ല ഒരു തോട്ടം ഉണ്ടായിരുന്നു. അതിൽ കുറേ ചെടികളും ഒരു ആപ്പിൾ മരവുമുണ്ടായിരുന്നു. രാമു മിക്ക സമയത്തും ആ ആപ്പിൾ മരത്തിന്റെ അടുത്തിരുന്നായിരുന്നു കളിച്ചിരുന്നത്. അവന് വിശക്കുമ്പോൾ നല്ല ആപ്പിൾ പറിച്ച് കഴിച്ചിരുന്നു. കാലം മാറിയപ്പോൾ ആപ്പിൾ മരം ഒരുപാട് പ്രായം ചെന്നിരുന്നു. രാമുവും വളർന്നു. കുറേ നാളുകൾക്ക് ശേഷം ആ മരത്തിൽ ആപ്പിൾ പിടിക്കാതെയായപ്പോൾ രാമു ആ മരം മുറിക്കാൻ തീരുമാനിച്ചു. അപ്പോൾ ആ മരത്തിൽ കുറേ പക്ഷികളും പല ജീവികളും താമസമാക്കിയിരുന്നു. അവർ ആ മരത്തിലാണ് വിശ്രമിച്ചിരുന്നത്. രാമു ആ മരം മുറിക്കാൻ തുടങ്ങിയപ്പോൾ ജീവികളെല്ലാം അതിനു ചുറ്റും നിന്നിട്ട് പറഞ്ഞു.. "ഈ മരം മുറിക്കരുത്. ഈ മരം ഞങ്ങളുടെ വീടാണ്. ഇത് മുറിച്ചാൽ ഞങ്ങൾക്ക് താമസിക്കാൻ മറ്റൊരിടമില്ല.” രാമു അവർ പറയുന്നത് കേൾക്കാൻ നിന്നില്ല. മരത്തിൽ നിറയെ തേനീച്ചകളുണ്ടായിരുന്നു. രാമു കുറച്ച് തേനെടുത്ത് രുചിച്ച് നോക്കി.ആ സ്വാദ് അവനെ കുട്ടിക്കാലം ഒാർമ്മപ്പെടുത്തി. എല്ലാ ജീവികൾക്കും വേവലാതിയായി. എന്ത് വില കൊടുത്തും ആ മരം സംരക്ഷിക്കണമെന്നായിരുന്നു അവരുടെ ചിന്ത. മരം മുറിക്കാതിരിക്കാൻ അവർ ഓരോരുത്തരായി രാമുവിന് തേനും ധാന്യങ്ങളും നൽകാമെന്ന് പറഞ്ഞു. ഇത് കേട്ട രാമുവിന് തന്റെ തെറ്റ് മനസ്സിലായി. പെട്ടെന്ന് അവൻ പറഞ്ഞു, “ഞാൻ ഈ മരം മുറിക്കുന്നില്ല. നിങ്ങൾക്ക് ഈ മരത്തിൽ സന്തോഷമായി കഴിയാം.” ഇതു കേട്ട് അവർക്ക് സന്തോഷമായി. രാമുവിന് അവർ നന്ദി പറഞ്ഞു. രാമുവിന് ഇതിൽ നിന്നും ഒരു കാര്യം മനസിലായി. പ്രകൃതിയിലുള്ളവയെല്ലാം പ്രയോജനമുള്ളവയാണ്. അതുകൊണ്ട് അതിനെ നശിപ്പിക്കുന്നതിനെപ്പറ്റി ചിന്തിക്കാതിരിക്കുക.

അയന.സി.
6 ബി കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ