ചൈനയെന്നൊരു രാജ്യത്ത്
വുഹാൻ എന്നൊരു നഗരിയിൽ
പൊട്ടിവിടർന്നൊരു വൈറസല്ലോ
പേടിപ്പെടുത്തും കൊറോണ
നമ്മുടെ രാജ്യത്തും
ഭീതി പടർത്താനായി
വന്നൊരു ഭീമൻ കൊറോണ
മിണ്ടാതെ തൊടാതെ
അകലം പാലിച്ചാൽ
ദൂരത്തെറിയാം കോവിഡിനെ
വികസിത രാജ്യങ്ങൾ
പേടിച്ചു നിൽക്കവേ
ലോക്ക്ഡൗൺ തീർത്തല്ലോ ഇന്ത്യ
പുറത്തേക്കിറങ്ങാതെ വീട്ടിലിരുന്നു
സമ്പർക്കമില്ലാതെ ഇരിക്കാം
കോറോണയെന്നൊരു മഹാമാരിയെ
വീട്ടിലിരുന്ന് ചെറുക്കാം.