എൽ എ ഐ യു പി എസ് കാടുകുറ്റി/അക്ഷരവൃക്ഷം/ കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19

 ചൈനയെന്നൊരു രാജ്യത്ത്
വുഹാൻ എന്നൊരു നഗരിയിൽ
പൊട്ടിവിടർന്നൊരു വൈറസല്ലോ
പേടിപ്പെടുത്തും കൊറോണ
നമ്മുടെ രാജ്യത്തും
ഭീതി പടർത്താനായി
വന്നൊരു ഭീമൻ കൊറോണ
മിണ്ടാതെ തൊടാതെ
അകലം പാലിച്ചാൽ
ദൂരത്തെറിയാം കോവിഡിനെ
വികസിത രാജ്യങ്ങൾ
പേടിച്ചു നിൽക്കവേ
ലോക്ക്ഡൗൺ തീർത്തല്ലോ ഇന്ത്യ
പുറത്തേക്കിറങ്ങാതെ വീട്ടിലിരുന്നു
സമ്പർക്കമില്ലാതെ ഇരിക്കാം
കോറോണയെന്നൊരു മഹാമാരിയെ
വീട്ടിലിരുന്ന് ചെറുക്കാം.

ദേവപ്രിയ സുരേഷ്
4 A എൽ എ ഐ യു പി എസ് കാടുകുറ്റി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത