എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ

ഭൂമിയിലെ മാലാഖമാർ

ഇന്നലെയാണ് ഞാൻ ജോലിചെയ്യുന്ന ഹോസ്പിറ്റലിലേക്ക് ഒരു അമ്മച്ചിയെ പുതിയതായി അഡ്മിറ്റ് ചെയ്തു. അവർക്കു നല്ല പനിയുണ്ടായിരുന്നു. ഡോക്ടർ അവരെ നേരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. അവരുടെ രക്തം പരിശോധിക്കാനായി അയച്ചു. ഒറ്റക്ക് ആ മുറിയിൽ ആരും സംസാരിക്കാൻ ഇല്ലാതെ അവർ വളരെ അധികം വിഷമിക്കുന്നതു കണ്ടു. എനിക്ക് എന്തോ അവരുടെ അവസ്ഥ കണ്ടു വല്ലാതെ വിഷമമായി. ഒരോ പ്രാവശ്യവും ഞങ്ങൾ പരിശോധിക്കാനായി ഡോർ തുറക്കുമ്പോഴും അവർ ഞങ്ങളെ ദയനീയമായി നോക്കുമായിരുന്നു. എപ്പോഴും അവർ അവരുടെ മക്കളെ പറ്റി അന്വേഷിക്കുമായിരുന്നു. എന്നാൽ അവർക്കു കൊറോണ ആണെന്ന് അറിഞ്ഞതോടെ മക്കൾക്ക് അമ്മയുടെ അടുത്തേക്ക് വരാൻ പോലും പേടിയായി. ജന്മം നൽകിയ അമ്മയാണെങ്കിലും തങ്ങളുടെ ജീവൻ അപകടത്തിലാകും എന്ന് വിചാരിച്ചിട്ട് അവർ ഒരു നോക്കുകാണുവാൻ പോലും വന്നില്ല. ഓരോ പ്രാവശ്യവും അവർ മക്കളെ പറ്റി അന്വേഷിക്കുമ്പോൾ അവർ വരും എന്ന് പ്രതീക്ഷ നൽകും. അങ്ങനെ പ്രതീക്ഷ നൽകി നൽകി അവർ ആ മാരകമായ രോഗത്തിനു കീഴടങ്ങി. അവർ മക്കളെ അവസാനമായി കാണാതെ ഈ ലോകത്തിൽ നിന്നും യാത്രയായി. അവരുടെ ശരീരം പോലും ഏറ്റുവാങ്ങാൻ അവർ വിസമ്മതിച്ചു. അവസാനം ആരും ഏറ്റെടുക്കാതായപ്പോൾ ഹോസ്പിറ്റലിൽ തന്നെ മറവു ചെയ്തു. ഈ കൊറോണ കാലത്ത് ഒരു താങ്ങും തണലുമായി കൂടെ നിൽക്കേണ്ട മക്കൾ തന്നെ ഇങ്ങനെ ചെയ്താലോ എന്ന ചോദ്യം ഇപ്പോഴും എന്റെ മനസ്സിൽ ഒരു ഉത്തരം കിട്ടാത്ത ഒന്നായി മാറികഴിഞ്ഞു. നാളെ അല്ലെങ്കിൽ പിന്നീടൊരിക്കൽ ഈ മഹാമാരി നമ്മുടെ ജീവൻ കൊണ്ടുപോകില്ലാ എന്ന് എന്താണുറപ്പ്? ഇങ്ങനെ ചിന്തിക്കാത്ത ഓരോ വ്യക്തിയും ഒരു മനുഷ്യനാണെന്നു എനിക്കു പറയാനാവില്ല. ഞാൻ ദൈവത്തോട് ഇപ്പോൾ നന്ദി പറയുന്നു. കാരണം ഭൂമിയിലെ മാലാഖ ആയി മറ്റുള്ളവരെ ഈ മഹാവിപത്തിലും സഹായിക്കാൻ എനിക്കു സാധിക്കും. ഞാനും എന്റെ സഹപ്രവർത്തകരും കൊറോണയെ ഇല്ലാതാക്കാൻ ഞങ്ങൾ ഞങ്ങളുടെ ജീവൻ പോകുന്നതുവരെ പ്രവർത്തിക്കും. കാരണം ഞങ്ങൾ വെറും ഒരു പച്ചയായ മനുഷ്യൻ മാത്രമാണ്.

അബീഷ സാറാ
8 ഡി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - കഥ