ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫെസ്റ്റ്-2023

വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടേയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന 'ഫ്രീഡം ഫെസ്റ്റ് 2023' ന്റെ മുന്നോടിയായി ഓഗസ്റ്റ് 5 മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു.
സ്വതന്ത്ര സോഫ്‍റ്റ്‍വെയറിനെയും ഹാർഡ്‍വെയറിനെയും പറ്റി പെത‍ുജനങ്ങളിലും വിദ്യാർത്ഥികളിലും വ്യക്തമായ ധാരണയും അവബോധവും സ‍ൃഷ്‍ടിക്കുക എന്ന ഉദ്ദേശത്തോടെ സ്‍ക‍ൂളിൽ ഫ്രീഡം ഫെസ്റ്റ് 2023 സംഘടിപ്പിച്ച‍ു.ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്‍സ് ക്ലബിന്റെ നേത‍ൃത്വത്തിൽ നടത്തി.2023 ആഗസ്റ്റ് 9-ാം തീയതി രാവിലെ ഫ്രീഡം ഫെസ്റ്റ് 2023 പ്രത്യേക അസംബ്ലി നടത്തി.അസംബ്ലിയിൽ സർക്കാർ നൽകിയ സന്ദേശം വായിച്ചു.അന്നേദിവസം ഉച്ചകഴിഞ്ഞ് കമ്പ്യൂട്ടർ ലാബിൽ വച്ച് വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം അവയിൽ നിന്നും മികച്ചവ സ്‍ക‍ൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തു.ആഗസ്റ്റ് 10-ാം തീയതി ആർഡിനോ ബോർഡ് ഉപയോഗിച്ച് റോബോട്ടിക് ഉൽപ്പന്നങ്ങള‍ുടെ പ്രദർശനം നടത്തി. റോബോട്ടിക്സിനെ ക‍ുറിച്ച് ക‍ൂട‍ുതലായി അറിവ് നേടാൻ സാധിച്ചു. പ്രസന്റേഷന്റെ സഹായത്തോടെ കുട്ടികൾക്ക് ഫ്രീഡം ഫെസ്റ്റിനെ ക‍ുറിച്ച് സെമിനാർ നടത്തി.