ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ്-2023
വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടേയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന 'ഫ്രീഡം ഫെസ്റ്റ് 2023' ന്റെ മുന്നോടിയായി ഓഗസ്റ്റ് 5 മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു.
സ്വതന്ത്ര സോഫ്‍റ്റ്‍വെയറിനെയും ഹാർഡ്‍വെയറിനെയും പറ്റി പെതുജനങ്ങളിലും വിദ്യാർത്ഥികളിലും വ്യക്തമായ ധാരണയും അവബോധവും സൃഷ്‍ടിക്കുക എന്ന ഉദ്ദേശത്തോടെ സ്‍കൂളിൽ ഫ്രീഡം ഫെസ്റ്റ് 2023 സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ ലിറ്റിൽ കൈറ്റ്‍സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി.2023 ആഗസ്റ്റ് 9-ാം തീയതി രാവിലെ ഫ്രീഡം ഫെസ്റ്റ് 2023 പ്രത്യേക അസംബ്ലി നടത്തി.അസംബ്ലിയിൽ സർക്കാർ നൽകിയ സന്ദേശം വായിച്ചു.അന്നേദിവസം ഉച്ചകഴിഞ്ഞ് കമ്പ്യൂട്ടർ ലാബിൽ വച്ച് വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം അവയിൽ നിന്നും മികച്ചവ സ്‍കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തു.ആഗസ്റ്റ് 10-ാം തീയതി ആർഡിനോ ബോർഡ് ഉപയോഗിച്ച് റോബോട്ടിക് ഉൽപ്പന്നങ്ങളുടെ പ്രദർശനം നടത്തി. റോബോട്ടിക്സിനെ കുറിച്ച് കൂടുതലായി അറിവ് നേടാൻ സാധിച്ചു. പ്രസന്റേഷന്റെ സഹായത്തോടെ കുട്ടികൾക്ക് ഫ്രീഡം ഫെസ്റ്റിനെ കുറിച്ച് സെമിനാർ നടത്തി.

ഫ്രീഡം ഫെസ്റ്റ്-2025
സ്വതന്ത്ര സോഫ്റ്റ്‌വെയറിനെയും അതിന്റെ ഗുണങ്ങളെയും കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പൊതുവിദ്യാഭ്യാസ ശ്രമമാണ് ഫ്രീഡം ഫെസ്റ്റ്. സ്വതന്ത്രമായി ബന്ധിപ്പിക്കാനും സൃഷ്ടിക്കാനും പങ്കുവെയ്ക്കാനും കഴിയുന്ന, പങ്കാളിത്താധിഷ്ഠിതവും സുതാര്യവും നിലനിൽക്കുന്നതുമായ ഒരു ഡിജിറ്റൽ ലോകം സൃഷ്ടിക്കുന്നതിനായി ജനങ്ങളെ ശാക്തീകരിക്കുക എന്നതാണ് സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റ് ലക്ഷ്യം വെക്കുന്നത്.
സ്കൂളിൽ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൾസലാം മാസ്റ്റർ ഉത്ഘാടനം ചെയ്തു. സെപ്റ്റംബർ 22 ന് നടന്ന പ്രത്യേക അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ് വെയർ പ്രതിജ്ഞ എടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം നടത്തി. അന്നേ ദിവസം, ഉച്ചക്ക് ശേഷം സ്വന്ത്ര സോഫ്റ്റ് വെയർ പ്രാധാന്യവും വിവിധ സ്വതന്ത്ര സെഫ്റ്റ് വെയറുകളം എന്നതിനെ സംബന്ധിച്ചുള്ള സെമിനാർ സംഘടിപ്പിച്ചു.
സെപ്റ്റംബർ 24 ന് ഉബുണ്ടു 22.04 ഇൻസ്റ്റലേഷൻ ഫെസ്റ്റും ഉച്ചക്ക് ശേഷം വിദ്യാർത്ഥികൾക്കായി കോഡിംഗ് ചാലഞ്ച് മത്സരവും നടത്തി.
സെപ്റ്റംബർ 25 ന് , പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ,ഇത്തവണ ഐ ടി യിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗം പരിചയപ്പെടുത്തുകയും അതിലെ വിവിധ ആക്ടിവിറ്റികൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പരിശീലിപ്പിക്കുകയും ചെയ്തു.