ഉള്ളടക്കത്തിലേക്ക് പോവുക

മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം1

03/06/24 ന് മണിക്ക് റാലിയോടുകൂടി പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ‍ർമാൻ ഹസെെനാർ

ബദരിയ ഉദ്ഘാടനം ചെയ്തു. 12 ക‍ുട്ടികൾ പ‍‍ുത‌ുതായി വന്നു ചേ‍‌ർന്നു. ബ‍ുക്കും പേനയും കുടയും നവാഗതർക്ക് നൽകി.അഡ്മിസ്‍ട്രേറ്റർ ഫാദർ മാത്യു ബേബി അധ്യക്ഷത

വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷീല.എസ് സ്വാഗതം പറഞ്ഞ‍ു.സ്റ്റാഫ് സെക്രട്ടറി ജോഷിമോൻ കെ.ടി.നന്ദി അർപ്പിച്ചു സംസാരിച്ചു.



പരിസ്‍ഥിതി ദിനം

ചെ‌‌ർക്കള സെെനബ് B.Ed.Center ൽ നിന്ന‍ും അധ്യാപക വിദ്യാർഥികൾ സ്ക‌ൂൾ സന്ദ‌ർശിക്ക‌‌ുകയ‌ും ഫലവ‍ൃക്ഷതെെകൾ നട്ട‌ു പിടിപ്പിക്ക‌ുകയ‌ും ചെയ്ത‍ു.

കോളേജ് പ്രിൻസിപ്പൽ ഡോ.നീന സംസാരിച്ച‍ു.സ്‍കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ മാത്യ‍ു ബേബി പരിസ്ഥിതി ദിന പ്രഭാഷണം നടത്തി.

ജൂൺ 19 വായനാ ദിനം

അസംബ്ലിയിൽ വെച്ച് വായനാ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.പുസ്തക പ്രദർശനം സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് ജൂബി ടീച്ചർ

നേതൃത്വം നൽകി.

ജൂൺ 21 യോഗ ദിനം

യോഗ ദിനത്തോടന‌ുബന്ധിച്ച് +2 അധ്യാപിക ശ്രീമതി.പ്രേമലത യോഗയ‌ുടെ പ്രാധാന്യത്തെക്ക‌ുറിച്ച് പ്രഭാഷണം നടത്തി.യോഗ പിരശീലന ക്ലാസ്സ്

സംഘടിപ്പിച്ച‌ു.

ജൂൺ 26

മയക്ക‌ുമര‌ുന്ന് വിര‌ുദ്ധ ദിനം

ദിനാചരണത്തോടന‌ുബന്ധിച്ച് അധ്യാപകനായ ശ്രീ. ബിജ‍ുമോൻ പ്രഭാഷണം നടത്തി.വീഡിയോ പ്രദ‌‌‍ർശനം സംഘടിപ്പിച്ച‌ു.സ്കിററ് അവതരണം

‌ഉണ്ടായിര‍ുന്ന‍ു.

ജൂലെെ 5 ബഷീ‌‍ർ ദിനം

ബഷീർ ദിനത്തോടന‌ുബന്ധിച്ച് ബഷീറിനെക്ക‌ുറിച്ച് അന‌ുസ്മരണപ്രഭാഷണം നടത്തി.ശ്രീമതി.ബിന്ദ‌ു നേതൃത്വം നൽകി.വീഡിയോ പ്രദ‌ർശനം

നടത്തി.

ജൂലെെ 21 .ചാന്ദ്ര ദിനം

ചാന്ദ്ര ദിനത്തോടന‍ുബന്ധിച്ച് ദിനത്തിന്റെ പ്രാധാന്യത്തെക്ക‍ുറിച്ച് ബിജ‍ു സാ‍‌ർ പ്രഭാഷണം നടത്തി.വീഡിയോ പ്രദർശനം സംഘടിപ്പിച്ചു.

ആഗസ്ത് 15

സ്വാതന്ത്ര്യ ദിനത്തോടന‌ുബന്ധിച്ച് ക‌ുട്ടികൾക്കായി വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു.കോളെജ് വെെസ് പ്രിൻസിപ്പാൾ ഫാദ‌ർ

ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു.ധീര ജവാൻമാരെ ആദരിച്ചു.

L P-പതാക നി‌ർമ്മാണം

U P-മാപ്പ് ലൊക്കേഷൻ

H S-ക്വിസ്സ്

ജൂലെെ 17 കർഷക ദിനം

കർഷകദിനത്തോടനുബന്ധിച്ച് കർഷകരെ ആദരിക്കുകയ‌ുണ്ടായി.

സെപ്തംബർ 5 അധ്യാപക ദിനം

അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകനായ ജയരാജൻ സാറിനെ ആദരിച്ചു.ദിനത്തിന്റെ പ്രാധാന്യത്തക്ക‌ുറിച്ച് ജയരാജൻ സാർ

പ്രഭാഷണം നടത്തി.ക‌‌ുട്ടികൾ പൂച്ചെണ്ട് നൽകി ആദരിച്ച‌ു.

ആദരം

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ,ജോഷിമാേൻ കെ.ടി യെ ആദരിച്ചു.

ഒക്ടോബർ 2

ഗാന്ധിജയന്തി ദിനത്തിൽ വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു.ക്യാമ്പസ് ശ‌ുചീകരിച്ചു.

നവംബർ 1 കേരളപ്പിറവി ദിനം

അധ്യാപിക ശ്രീമതി ബിന്ദു ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അസംബ്ലിയിൽ വെച്ച് പ്രഭാഷണം നടത്തി.

നവംബർ 14

ശിശ‌ു ദിനത്തോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു ഹെഡ് മിസ്ട്രസ്സ് ഷീല ടീച്ചർ നേതൃത്വം നൽകി.