മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

2022-2023 വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ

ജൂൺ 1

പ്രവേശനോത്സവം

2022 ജൂൺ 1ാം തീയതി പ്രവേശനോത്സവം സംഘടിപ്പിച്ച‍ു.

പരിസ്ഥിതി ദിനം

ജൂൺ 5-ാംതീയതി പരിസ്ഥിതി ദിനം ആചരിക്ക‍ുകയ‍ുണ്ടായി.സ്കൂൾ ക്യാമ്പസിൽ വൃക്ഷ തെെകൾ നട്ടു പിടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം

സ്ക‍ൂൾ അ‍ഡ്മിനിസ്ട്രേറ്റർ മാത്യു ബേബി അച്ചൻ പതാക ഉയർത്തി.പോസ്റ്റർ രചന,ഡിജിറ്റൽ പെയിന്റിങ് മൽസരം,പതാക നിർമ്മാണം

എന്നിങ്ങനെ വിവിധ മൽസരങ്ങൾ നടത്തി.

മറ്റ‍ു വിവിധ ദിനാചരണങ്ങൾ,ബധിരദിനം എന്നിവ ആചരിക്ക‍ുകയ‍ുണ്ടായി.

വിവിധ പ്രവർത്തനങ്ങൾ(2003---2004)

പ്രവേശനോത്സവം (JUNE 1)

പ്രവേശനോത്സവം ബഹ‍ു.ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ ഉദ്ഘാടനം ചെയ്ത‍ു. പ്രധാന അധ്യാപിക ശ്രീമതി

ജോസ്മി ജോഷ്വ സ്വാഗതം പറഞ്ഞ ചടങ്ങിൽ നവാഗതരായ ക‍ുട്ടികളെ സ്വീകരിക്ക‍ുകയ‍ും പഠനോപകരണങ്ങൾ വിതരണം ചെയ്യ‍ുകയ‍ും

ചെ‍യ്‍ത‍ു.

പരിസ്ഥിതി ദിനം (June 5)

പരിസ്ഥിതി ദിനത്തോടന‍ുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സ്ക‍ൂളിൽ നടന്ന‍ു. കോളേജ് ഫാക്കൽറ്റി ഫാ.വർഗ്ഗീസ് ജോൺ അച്ചൻ

വൃക്ഷത്തെെകൾ നട്ട് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത‍ു.

നല്ല പാഠം

ഫലവ‍ൃക്ഷ തെെകൾ നട്ട് നല്ല പാഠം പദ്ധതിക്ക് ത‍ുടക്കം ക‍ുറിച്ച‍ു.coordinator Joshymon K T,Sibi C Kunhappan എന്നിവര‍ുടെ നേതൃത്വത്തിൽ

നല്ല പാഠം പ്രവർത്തനങ്ങൾ നടക്ക‍ുന്ന‍ു.

ജൂൺ 19 വായനാ ദിനം

സ്ക‍ൂൾ അസംബ്ലിയിൽ വെച്ച് വായനാദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്ക‍ുന്ന പ്രഭാഷണം ശ്രീമതി.ബെൻസി ടീച്ചർ നടത്തി.

വായനാ വാരാചരണത്തോടന‍ുബന്ധിച്ച് പ‍ുസ്തക പ്രദർശനം,പ‍ുസ്തക പരിചയം,പോസ്റ്റർ രചനാ മത്സരം,ക്വിസ് മത്സരം

സാഹിത്യകാരൻമാരെ പരിചയപ്പട‍ുത്തൽ എന്നിവ സംഘടിപ്പിച്ച‍ു.

JUNE --21

മയക്ക‍ുമര‍ുന്ന‍ു വിര‍ുദ്ധ ദിനം

മയക്ക‍ുമര‍ുന്ന‍ു വിര‍ുദ്ധ പ്രതിജ്ഞ എട‍ുത്ത‍ു.അസംബ്ലിയിൽ വെച്ച് പ്രഭാഷണം നടത്തി.സ്കിറ്റ് അരങ്ങേറി.അധ്യാപകരായ

ശ്രീ.ജോഷിമോൻ കെ.ടി.ശ്രീമതി.ബിന്ദ‍ു എ കെ എന്നിവർ നേതൃത്വം നൽകി.

JULY 11

WORLD POPULATION DAY

അസ്സംബ്ലിയിൽ വെച്ച് പ്രഭാഷണം നടത്തി. ജനസംഖ്യാവർധനവ് സമൂഹത്തിൽ വര‍ുത്ത‍ുന്ന പ്രത്യാഘാതത്തെക്ക‍ുറിച്ച്

ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ച‍ു.ക്ലബ് കൺവീനർ ബെൻസി.ടി.നേതൃത്വം നൽകി.

JULY 14

Chandrayan 3 വിക്ഷേപണം

Video പ്രദർശനം നടത്തി.

August 6,9

ഹിരോഷിമ,നാഗസാക്കി ദിനത്തോടന‍ുബന്ധിച്ച് യ‍ുദ്ധവിര‍ുദ്ധറാലി സംഘടിപ്പിച്ച‍ു.ക‍ുട്ടികള‍ും അധ്യാപകര‍ും ചേർന്ന്

സമാധാനസന്ദേശം ഉയർത്തിപ്പിടിച്ച് മന‍ുഷ്യച്ചങ്ങല തീർക്ക‍ുകയ‍ുണ്ടായി.

August 15 INDEPENDENCE DAY

സ്‍ക‍ൂൾ അ‍ഡ്മിനിസ്ട്രേറ്റർ ഫാദർ.മാത്യുബേബി പതാക ഉയർത്തി.പ്രഭാഷണം നടത്തി.നല്ലപാഠം ക്ലബ്ബിന്റെ ആഭിമ‍ുഖ്യത്തിൽ

വിരമിച്ച ജവാൻമാരെ ആദരിച്ച‍ു.വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച‍ു.മൽസരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്ത‍ു.

ക‍ുട്ടികൾക്കായി L E D ബൾബ് നിർമ്മാണം സംഘടിപ്പിച്ച‍ു