പ്രവ‌‌ർത്തനങ്ങൾ

പ്രവേശനോത്സവം

മാർത്തോമ ബധിര വിദ്യാലയത്തിൽ ഈ വർഷത്തെ ഫ്രവേശനോത്സവം ബഹ‌ുമാനപ്പെട്ട ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഖാദർ ബദരിയ ഉദ്ഘാടനം

ചെയ്ത‌ു,സ്കൂൾ അഡ്മിനിസ്ട്രേറ്റ‌ർ ഫാദ‌ർ മാത്യ‍ുബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻന്റിങ് കമ്മറ്റി ചെയർമാൻ ഹസെെനാർ ബദരിയ മ‍ുഖ്യ അതിഥി

ആയിര‍ുന്ന‍ു.സ്റ്റാഫ് സെക്രട്ടറി ശ്രീ.ജോഷിമോൻ കെ ടി സ്വാഗത ഭാഷണം നടത്തി.നവാഗതരായ ക‍ുട്ടികൾക്ക് ബാഗ‍ും ക‍ുടയും മറ്റ‍ു പഠനോപകരണങ്ങള‌ും വിതരണം

ചെയ്ത‌ു.സീനിയർ അസിസ്റ്റന്റ് ശ്രീമതി.ബെൻസി നന്ദി അർപ്പിച്ച‍ു സംസാരിച്ച‍ു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൽ ചെ‌ർക്കള ഫെഡറൽ ബാങ്കിന്റെ സഹായത്തോടെ വൃക്ഷതെെ നട്ടു.കോളെജ് പ്രിൻസിപ്പൽ വർഗീസ്

ജോൺ അച്ചൻ പരിസ്ഥിതി ദിന സന്ദേശം നൽകി.

ജൂൺ6ന് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ഒരു അവേയർനസ് ക്ലാസ് സംഘടിപ്പിച്ചു.

ജൂൺ 10 ന് സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട മീറ്റിംഗ് നടന്നു.11.30ന് Traffic Rules മായി ബന്ധപ്പെട്ട ക്ലാസ് സംഘടിപ്പിച്ചു.

ജൂൺ 11ന് സെെബർ സേഫ്റ്റി എന്ന വിഷയത്തിൽ രവീന്ദ്രൻ സാർ ക്ലാസ് എടുത്തു.

13-ാം തീയതി ഭക്ഷ്യസുരക്ഷ കാസർഗോഡ് ജില്ലാ തല ഉദ്ഘാടനം മാർത്തോമാ ബധിര വിദ്യാലയത്തിൽവെച്ച്

നടന്നു.

വായന ദിനം june-19

വായന ദിനത്തോടനുബന്ധിച്ച് വിവിധ പ്രവ‌ത്തനങ്ങൾ നടന്നു.പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം,

പുസ്തക പരിചയം,പുസ്തക പ്രദർശനം എന്നിവ സംഘടിപ്പിച്ചു.വായന വാരം അവസാന ദിവസം പുസ്തക പരിചയം

നടത്തി.കുട്ടിളുടെ രചനകൾ ഉൾകൊള്ളിച്ച് മാഗസിൻ പ്രകാശനം നടത്തി.