എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ കാല ഡയറിക്കുറിപ്പ്
ഒരു ലോക്ക് ഡൗൺ കാല ഡയറിക്കുറിപ്പ്
നിങ്ങളിൽ കുടി കൊള്ളുന്ന പ്രകാശം നിങ്ങളുടെ പ്രവർത്തികളിലൂടെ മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കുമ്പോൾ നമുക്ക് ദൈവത്തെ കാണാം" എന്ന് ഉദ്ബോധിപ്പിച്ച യേശു ദേവന്റെ ഉയിർത്തെ ഴുന്നേൽപ്പാണ് ഈസ്റ്റർ. ഇത്തവണ ആലോഷങ്ങളില്ല,ആരവങ്ങളില്ല എങ്ങും വിജനമാണ്. എങ്ങും കനത്ത നിശബ്ദത മാത്രം.വെറുതെ നാലും കൂടിയ വഴിയി ലേക്കിറങ്ങിയപ്പോൾ നീണ്ടു പോകുന്ന റോഡ് മാത്രം. ഈസ്റ്റർത്തലേന്ന് മരക്കുരി ശുമേന്തി പീഡനാനുഭവങ്ങൾ ഓർമിപ്പിച്ച് വരിവരിയായി നടക്കുന്നവർ എവിടെയുമില്ല. ഏറെ ആശങ്കയിലാണിന്ന് ലോക സമൂഹം. ദൈന്യതയാർന്ന നിരവധി കാഴ്ചകളാണ് കൊറോണ വൈറസ് മുഖേന നാം കണ്ടു കൊണ്ടിരിക്കുന്നത്. കിലോമീറ്ററുകളോളം നടന്ന് സ്വന്തം വീടണയാൻ കൊതിക്കുന്ന അതിഥിത്തൊഴിലാളികൾ. ഊണും ഉറക്കവും കുടുംബവും ഉപേക്ഷിച്ച് കോവിഡ് ബാധിതരെ നെഞ്ചിലേറ്റിയ ആരോഗ്യ പ്രവർത്തകരും, ക്രമസമാധാന പാലകരും. ഇവരെ എത്ര നമിച്ചാലും മതിയാവില്ല. ജീവിതത്തിൽ നല്ലൊരു ഭാഗവും വിദേശ രാജ്യ ങ്ങളിൽ കഴിയുന്ന മലയാളികൾ ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും വേദനകളും നാമറിയണം. കൊറോണയെ പ്രതിരോധിക്കുന്ന കാര്യത്തിൽ കേരളത്തിന്റെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്. മിതത്വം പാലിക്കാനും ,ആഡംബരവും ആർഭാടവും ഒഴിവാക്കുവാനും നാം പഠിച്ചു.കുടുംബ ബന്ധങ്ങളുടെ ആഴവും സ്നേഹവും അറിഞ്ഞ നാളുകളാണ് കടന്നു പോവുന്നത്. ഈ മഹാമാരി ഒഴിഞ്ഞു പോകും വരെ കരുതലോടെ പ്രാർത്ഥനയോടെ നമുക്ക് വീടുകളിലിരിക്കാം...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അധ്യാപക രചനകൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം