ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2024-25 പ്രവർത്തനങ്ങൾ
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2024-25 പ്രവർത്തനങ്ങൾ
എസ്.പി.സി സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്
DVHSS ചാരമംഗലം, സെന്റ് അഗസ്റ്റിൻസ് H S മാരാരിക്കുളം GSMMGHSS S. L പുരം,,എന്നീ സ്കൂളുകളുടെ 2022- 2024 വർഷത്തെ എസ്.പി.സി.സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ആഗസ്റ്റ് 9 ന് രാവിലെ 8.30 ന് DVHSS ചാരമംഗലം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. മാരാരിക്കുളം പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ.ചന്ദ്രബാബു. പി.സാർ കേഡറ്റുകളുടെ പരേഡ് അഭിവാദ്യം സ്വീകരിച്ചു.ചടങ്ങിൽ വിശിഷ്ട അഥിതി ആയിരുന്ന കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ഗീത കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി.S.L പുരം സ്കൂൾ ACPO ശ്രീമതി. ബീന ടീച്ചർകേ ഡേറ്റ്സുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂൾ പ്രഥമ അധ്യാപകർ, മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, SPC യുടെ സ്കൂൾ D I, WDI, CPO, ACPO അധ്യാപകർ ജനപ്രതിനിധി കൾ, PTA പ്രസിഡന്റുമാർ, SMC അംഗങ്ങൾ മാതാപിതാക്കൾ എന്നിവർ സന്നിഹിത രായിരുന്നു.മാരാരിക്കുളം റിട്ടയേർഡ് S. I ശ്രീ. ഷാജിമോൻദേവസ്യ പാസ്സിംഗ് ഔട്ട് പരേഡ് ന് നേതൃത്വം നൽകി .