വിദ്യാലയ വാർത്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ ജൂലൈ 9 മുതൽ

മാറിയ പാഠപുസ്തകത്തിനനുസരിച്ച് ഒന്ന് മുതൽ 10 വരെ ക്ലാസുകൾക്കുള്ള ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ജൂലൈ 9 മുതൽ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക് മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമുകൾ പരിചയപ്പെടുത്താൻ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാതല ഹൈസ്‌കൂൾ പ്രഥമാധ്യാപക ശില്പശാലയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി.

അക്കാദമിക് മാസ്റ്റർ പ്ലാനുകൾ മോണിറ്റർ ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമുള്ള ‘ സമഗ്ര പ്ലസ് ’ പോർട്ടൽ ഉപയോഗിക്കേണ്ട രീതി ശില്പശാലയിൽ വിശദീകരിച്ചു. താഴെത്തട്ട് മുതൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനുമുള്ള സൗകര്യങ്ങളാണ് സമഗ്ര പ്ലസ് പോർട്ടലിൽ ഉള്ളത്.

പോർട്ടലിലൂടെ ടീച്ചർക്ക് ഡിജിറ്റൽ പ്ലാനുകൾ തയ്യാറാക്കി സൂക്ഷിക്കാനും പ്രഥമാധ്യാപകർക്ക് സമർപ്പിക്കാനും കഴിയും. പോർട്ടലിലെ ഡിജിറ്റൽ റിസോഴ്‌സുകൾ 'ലേണിംഗ് റൂം' സംവിധാനം വഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താം. സ്‌കീം ഓഫ് വർക്കിനനുസരിച്ചാണോ തന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്ന് ടീച്ചർക്ക് സ്വയം വിലയിരുത്താം. നേരത്തെ വിദ്യാഭ്യാസ ഓഫീസർമാർ, പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകർ, ഐ ടി കോർഡിനേറ്റർമാർ, എസ്.ആർ.ജി കൺവീനർമാർ തുടങ്ങിയവർക്ക് കൈറ്റ് പരിശീലനം നൽകിയിരുന്നു.

ശില്പശാലയിൽ ജില്ലയിലെ 230 ഹൈസ്‌കൂൾ പ്രഥമാധ്യാപകർ പങ്കെടുത്തു. ഹൈസ്‌കൂൾ വിഭാഗം ഐടി കോർഡിനേറ്റർമാർക്കും എസ്.ആർ.ജി കൺവീനർമാർക്കും വരും ദിവസങ്ങളിൽ പരിശീലനം നൽകും. ജൂലൈ മാസം തന്നെ സംസ്ഥാന തലത്തിൽ മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകി അക്കാദമിക മോണിറ്ററിംഗിനും കുട്ടികളുടെ മെന്ററിംഗിനും ഉള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോം രക്ഷിതാക്കൾക്കു കൂടി കാണുന്ന വിധം സജ്ജീകരിക്കുമെന്ന് കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് പറഞ്ഞു.

തിരുവനന്തപുരം ഡി.ഡി.ഇ ശ്രീജ ഗോപിനാഥ്, കൈറ്റ് ജില്ലാ കോർഡിനേറ്റർ ബിന്ദു. ജി.എസ്, സെന്റ് മേരിസ് ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ.നെൽസൺ. പി തുടങ്ങിയവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി

കൂൾ പരിശീലനം - ജൂലൈ 2025

  • അധ്യാപകർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിനാവശ്യമായ KOOL ഓൺലൈൻ പരിശീലനത്തിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 03.07.2025 മുതൽ 07.07.2025 വരെ രജിസ്ട്രേഷൻ നടത്തോം.
  • വിശദവിവരങ്ങൾക്ക് സർക്കുലർ കാണുക

പഠന മേഖല പഠന അനുബന്ധ മേഖല അറിയിപ്പുകൾ


"https://schoolwiki.in/index.php?title=വിദ്യാലയ_വാർത്തകൾ&oldid=2747865" എന്ന താളിൽനിന്ന് ശേഖരിച്ചത്