സി.എ.എച്ച്.എസ്. പെരുവെമ്പ/അക്ഷരവൃക്ഷം/ഓർമ്മിപ്പിക്കട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മിപ്പിക്കട്ടെ



എന്നാത്മസഖിയോട്..
ഒരു വേഴാമ്പലായി കാണണം
എന്നെ നീ
കേഴുന്നു ഞാൻ പലവട്ടം നിന്നോട്..
കാതോർത്തില്ല നീ ഒരു വട്ടവും
സകലതും അറിയുമെന്ന് നീ
ഭാവിച്ചെങ്കിലും
അറിയാതെ പോയി ഒന്നുമാത്രം
പ്രിയ കൂട്ടുകാരി..
അറിയാതെ പോയതെന്തെന്നു നീ,
അറിഞ്ഞിട്ടും നിൻ നാട്യം
നിർത്താനായില്ലേ ഇനിയും?
ഓർക്കണം നീ ജീവിതത്തിൽ
ചിലതേയുള്ളു സത്യമായി
ഇന്നിൻ്റെ കളങ്കമേശാത്ത നാളെയുണ്ടാവട്ടെ..!
താക്കീതുകൾ ഏറെ തന്നെങ്കിലും
താണ്ടി നീ പോകുന്നു മറ്റെന്തിനോ !
ഇനിയൊരവസരം കിട്ടില്ലെന്നോർക്കണം
കേഴുന്നു നിന്നോടിപ്പോഴും ഞാൻ
മഴ കൊതിക്കും വേഴാമ്പലെന്നപോൽ
നീ എനിക്കെന്നും എൻ പ്രിയ കൂട്ടുകാരി



 

അനുശ്രീ എസ്
CAHSS PERUVEMBA സി.എ.എച്ച്.എസ്. പെരുവെമ്പ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത